ചിക്കാഗൊ: 1996 ന് ശേഷം ആദ്യമായി ചിക്കാഗൊ ഒരു മാസത്തിനുള്ളില്‍ 83 കൊലപാതങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. 2016 ആഗസ്റ്റ് ചിക്കാഗൊയുടെ ചരിത്രത്തില്‍ കറുത്ത ലിപികളില്‍ എഴുതി ചേര്‍ക്കപ്പെടേണ്ട മാസമാണ്.

2016 ജൂലായ് മാസം ചിക്കാഗൊയില്‍ മാത്രം 50 പേര്‍ കൊല്ലപ്പെട്ടിടത്താണ് ആഗസ്റ്റ് മാസം 83 ലേക്ക് സംഖ്യ ഉയര്‍ന്നത്. ഇതുവരെ ഈ വര്‍ഷം ചിക്കാഗൊയില്‍ 478 കൊലപാതകങ്ങള്‍ നടന്നതായി ഔദ്യോഗീക രേഖകള്‍ വ്യക്തമാക്കുന്നു.

അമേരിക്കയിലെ വലിയ നഗരങ്ങളായ ന്യൂയോര്‍ക്ക്, ലോസ് ആഞ്ചലസ് നഗരങ്ങളില്‍ ആഗസ്റ്റ് മാസം ആകെ 1393 മനുഷ്യജീവനുകളാണ് നഷ്ടപ്പെട്ടത്. വെടിയേറ്റു 2015 ആഗസ്റ്റ് മാസം കൊല്ലപ്പെട്ടവരുടെ ശതമാനം 35 ആയിരുന്നുവെങ്കില്‍ 2016 ആഗസ്റ്റ് മാസം 28 ശതമാനമാണ് വര്‍ദ്ധിച്ചത്.

പ്രസിഡന്റ് ഒബാമയുടെ ജന്മദേശമായ ചിക്കാഗൊയില്‍ നടക്കുന്ന അക്രമ പ്രവര്‍ത്തനങ്ങളില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംമ്പ് ഉല്‍കണ്ഠ രേഖപ്പെടുത്തി. നിയമവാഴ്ചയുടെ തകര്‍ച്ചയാണ് ഇവിടെ സൂചിപ്പിക്കുന്നതെന്ന് ട്രംമ്പ് ചൂണ്ടികാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here