ടൊറന്റോ: വിവിധ രാജ്യങ്ങളിലെ ശാലോം മിനിസ്ട്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അടിത്തറയായി മാറിയ വിക്ടറി പ്രോഗ്രാം ഈവര്‍ഷം മൂന്ന് രാജ്യങ്ങളിലായി നടത്തപ്പെടും. കാനഡയില്‍ രണ്ടും അമേരിക്കയിലും അയര്‍ലന്‍ഡിലും ഓരോ പ്രോഗ്രാമുകളുമാണ് നടത്തപ്പെടുക.

സെപ്റ്റംബര്‍ 23- ­25 തിയതികളില്‍ ടൊറന്റോ, സെപ്തംബര്‍ 30­, ഒക്ടോബര്‍ 2 തിയതികളില്‍ കാല്‍ഗരി എന്നിവയാണ് കാനഡയില്‍ ക്രമീകരിച്ചരിക്കുന്ന വിക്ടറി പ്രോഗ്രാമുകള്‍. ഒക്ടോബര്‍ 7­10 തിയതികളില്‍ ഷിക്കാഗോയിലും, നവംബര്‍ 11- ­13 തിയതികളില്‍ അയര്‍ലണ്ടിലെ നോക്കിലും വിക്ടറി പ്രോഗ്രാം നടക്കും.

ഇരുപതോളം രാജ്യങ്ങളില്‍നിന്നുള്ള ശാലോം പ്രതിനിധികളും, സുവിശേഷതീക്ഷ്ണതയാല്‍ നിറയാന്‍ ആഗ്രഹിക്കുന്ന നൂറ് കണക്കിന് വ്യക്തികളും, സഭയെക്കുറിച്ചും മാധ്യമങ്ങളിലൂടെയുള്ള സുവിശേഷവത്കരണത്തെക്കുറിച്ചും ഉന്നതമായ സ്വപ്‌­നങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരും പങ്കെടുക്കുന്ന ഒരു കോണ്‍ഫറന്‍സാണിത്. ലോകസുവിശേഷവത്കരണത്തിനായി ശാലോമിനോട് ചേര്‍ന്ന് അധ്വാനിക്കുവാനും ആത്മീയതീക്ഷ്ണതയാല്‍ നിറയുവാനും ആഗ്രഹിക്കുന്ന ആര്‍ക്കും ഈ പ്രോഗ്രാമില്‍ പങ്കെടുക്കാം.

അഭിവന്ദ്യ പിതാക്കന്മാരുടെ അനുഗ്രഹീത സാന്നിധ്യവും ആഴമാര്‍ന്ന വചനധ്യാനവും ആത്മനിറവുള്ള സംഗീതശുശ്രൂഷയും എല്ലാവര്‍ഷത്തെയുംപോലെ ഈ വര്‍ഷവും വിക്ടറി പ്രോഗ്രാമുകളെ വ്യത്യസ്തമാക്കും. വിവിധ രാജ്യങ്ങളില്‍ ശുശ്രൂഷകള്‍ നയിക്കുന്ന പ്രശസ്ത സുവിശേഷ പ്രഘോഷകരായ ഷെവലിയര്‍ ബെന്നി പുന്നത്തറ, റവ. ഡോ. റോയി പാലാട്ടി, സെറ്റല്ല ബെന്നി, ഡോ. ജോണ്‍ ഡി, റെജി കൊട്ടാരം, സന്തോഷ് ടി. തുടങ്ങിവയവരാണ് ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഏവര്‍ക്കും സ്വാഗതം. രജിസ്‌­ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും: www.shalomworld.org/victory . കൂടുതല്‍ വിവരങ്ങള്‍ക്ക്: സാബു മഠത്തിപ്പറമ്പില്‍ (847 ­276 ­7354).

LEAVE A REPLY

Please enter your comment!
Please enter your name here