ന്യൂജേഴ്‌സി: ന്യൂജേഴ്‌സി അറ്റ്‌ലാന്റിക് സിറ്റിയില്‍ സെപ്റ്റംബര്‍ 12 ന് വൈകിട്ട് നടന്ന മിസ് അമേരിക്ക 2017 പേജന്റ് മത്സരത്തില്‍ സാവി ഷീല്‍ഡ് (21) കിരീടമണിഞ്ഞു. മിസ് അര്‍ക്കന്‍ സാസ് തിരഞ്ഞെടുക്കപ്പെട്ടിരുന്ന സാവി ഷീല്‍ഡ് മത്സരത്തില്‍ പങ്കെടുത്തിരുന്ന 52 സുന്ദരിമാരെ പിന്തള്ളിയാണ് സൗന്ദര്യ റാണിയായി തിറഞ്ഞെടുക്കപ്പെട്ടത്.

കഴിഞ്ഞ വര്‍ഷത്തെ മിസ് അമേരിക്ക മിസ് ജോര്‍ജിയ ബെറ്റി കാന്റല്‍ മത്സര വിജയിയെ കിരീടമണിയിച്ചു. സൗത്ത് കറോളിനായില്‍ നിന്നുള്ള റേച്ചല്‍ വയറ്റ് ഫസ്റ്റ് റണ്ണര്‍ അപ്പായും, മിസ് ന്യൂയോര്‍ക്കായി മത്സരത്തില്‍ പങ്കെടുത്ത കാമിലി സിംസ് സെക്കന്റ് റണ്ണര്‍ അപ്പായും തിറഞ്ഞെടുക്കപ്പെട്ടു.

അര്‍ക്കന്‍ സാസ് യൂണിവേര്‍സിറ്റിയില്‍ ആര്‍ട്ട് പ്രധാന വിഷയമായി പഠനം തുടരുന്ന മിസ്സ് അമേരിക്കയായി തിരഞ്ഞെടുക്കപ്പെട്ട സാവി മത്സരത്തിന്റ എല്ലാ രംഗങ്ങളിലും മികച്ച നിലവാരമാണ് പുലര്‍ത്തിയത്. ഇന്ത്യന്‍ വംശജയായി മത്സരത്തില്‍ പങ്കെടുത്ത മിസ് റോസ് ഐലന്റ് സുന്ദരി ശ്രുതി നാഗരാജന്‍ ഫൈനല്‍ മത്സരത്തില്‍ പങ്കെടുത്തിരുന്നെങ്കിലും തിളങ്ങിയില്ല.

savey1

LEAVE A REPLY

Please enter your comment!
Please enter your name here