കറോള്‍ട്ടണ്‍ (ഡാളസ്സ്): ബിലീവേഴ്‌സ് ബൈബിള്‍ ചാപ്പലിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 25 ഞായര്‍ വൈകിട്ട് 6.30 മുതല്‍ ഡാളസ്സില്‍ ക്രിസ്ത്യന്‍ സംഗീത നിശ സംഘടിപ്പിക്കുന്നു. കറോള്‍ട്ടണ്‍ ഡന്റണ്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന ബൈബിള്‍ ചാപ്പല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഗാന ശുശ്രൂഷക സുപ്രസിദ്ധ ക്രിസ്ത്യന്‍ ഗായകന്‍ മാത്യു ജോണ്‍, മ്യൂസിക് ഡയറകാടര്‍ സുനില്‍ സോളമന്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നു. പ്രവേശനം സൗജന്യമാണ്.

ശ്രുതി മധുരമായ ഗാനങ്ങള്‍ ഉള്‍പ്പെടുന്ന നിരവധി സംഗീത ആല്‍ബങ്ങള്‍ക്ക് ശബ്ദം നല്‍കിയിട്ടുള്ള മാത്യു ജോണും, സംഗീത സംവിധാനത്തില്‍ നിരവധി പ്രശംസകള്‍ നേടിയിട്ടുള്ള സുനില്‍ സോളമനും ഒത്തു ചേരുന്ന അനുഗ്രഹീത സംഗീത സായാഹ്നത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

image003

LEAVE A REPLY

Please enter your comment!
Please enter your name here