നോര്‍ത്തമേരിക്കയിലെ പ്രമുഖ കലാസാംസ്‌കാരിക സംഘടനയായ മിത്രാസിന്റെ 2016 ലെ ബെസ്റ്റ് ഡയറക്ടര്‍ ഓഫ് നോര്‍ത്ത് അമേരിക്ക പുരസ്‌ക്കാരം പ്രമുഖ മലയാള സിനിമ സംവിധായകനായ അബി വര്‍ഗീസിന്. അബി സംവിധാനം ചെയ്ത മണ്‍സൂണ്‍ മാങ്കോസ് എന്ന സിനിമക്കാണ് പുരസ്‌ക്കാരം ലഭിച്ചത്. ഈ കഴിഞ്ഞ സെപ്റ്റംബര്‍ 10 ന് ന്യൂ ജേഴ്‌സിയിലെ ജോണ്‍ ജെ ബ്രെസ്‌ലിന്‍ തിയറ്ററില്‍ വച്ച് നടന്ന പ്രൗഢഗംഭീരമായ മിത്രാസ് ഫെസ്റ്റിവലിന്റെ വേദിയില്‍ വച്ച് പരസിഡന്റ് രാജന്‍ ചീരനില്‍ നിന്നും അബി പുരസ്‌കാരം ഏറ്റുവാങ്ങി.

ജാതി മത സംഘടനാ വെത്യാസങ്ങള്‍ ഇല്ലാതെ കലെയേയും കലാകാരന്മാരെയും സ്‌നേഹിക്കുന്ന എല്ലാവരേയും ഉള്‍ക്കൊള്ളിച്ച്‌കൊണ്ട് അമേരിക്കയിലുള്ള കലാകാരന്മാരെ വളര്‍ത്തി കൊണ്ടുവരുന്നതിന് വേണ്ടി 2011 ല്‍ സ്ഥാപിതമായ മിത്രാസ് ആര്‍ട്ട്‌സ് ചുരുങ്ങിയ കാലം കൊണ്ട് തന്നെ നല്ലൊരു കലാ സംഘടനയായി അമേരിക്കയില്‍ പേരെടുത്തു. തുടര്‍ന്നും മിത്രാസ് അമോരിക്കന്‍ കലാകാരന്മാരുടെ വളര്‍ച്ചക്ക് വേണ്ടി തങ്ങളാല്‍ ആവുന്നതെല്ലാം ചെയ്യുമെന്ന് അറിയിച്ചു.

ഈ കലാ സംരംഭത്തിന്റെ തയ്യാറെടുപ്പുകള്‍ തുടങ്ങി അവസാനം വരെ ഒരു കുടുംബം പോലെ മിത്രാസിനൊപ്പം നിന്ന് പ്രവര്‍ത്തിച്ച പ്രവാസി ചാനല്‍, അശ്വമേഥം പത്രം, മഴവില്‍ എഫ് എം, ജോണ്‍ മാര്‍ട്ടിന്‍ പ്രൊഡക്ഷന്‍, ഈവന്റ് കാറ്റ്‌സ്, മയൂര സ്‌കൂള്‍ ഓഫ് ഡാന്‍സ്, സൗപര്‍ണിക ഡാന്‍സ് അക്കാദമി, ജ്വാല, നൃത്യ കല്‍പന, സ്റ്റുഡിയോ 19 തുടങ്ങി എല്ലാ മാധ്യമങ്ങളോടും , കല, സാംസ്‌കാരിക, സാമൂഹിക സംഘടനകളോടും ഉള്ള നന്ദിയും കടപ്പാടും പറഞ്ഞാല്‍ തീരാത്തതാണെന്ന് മിത്രാസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here