getP10000hoto.php
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്ക-യൂറോപ്പ് മാര്‍ത്തോമ്മ ഭദ്രാസന യുവജന സഖ്യത്തിന്റെ ദര്‍ശനാവിഷ്‌കാരത്തിന്റെയും, ചിന്താസരണിയുടെയും മുഖപത്രമായ യുവധാര മാര്‍ത്തോമ്മാ-കുടുംബ സംഗമത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രത്യേക പതിപ്പിന്റെ പ്രകാശന കര്‍മ്മം നടന്നു. നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ്മാ ഭദ്രാസന കുടുംബ സമ്മേളനത്തിന്റെ ഉദ്ഘാടന വേദിയില്‍ മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ മോസ്റ്റ് റവ.ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ ഭദ്രാസനാധിപന്‍ അഭി.ഡോ.ഗീവര്‍ഗ്ഗീസ് മാര്‍ തിയൊഡോഷ്യസ് എപ്പിസ്‌ക്കോപ്പയ്ക്ക് ആദ്യ പ്രതി നല്‍കി പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. ഭദ്രാസന യുവജനസഖ്യം വൈ.പ്രസിഡന്റ് റവ.ബിജു.സി. ശാമുവേല്‍, ‘യുവധാര’ കുടുംബസംഗമം പ്രത്യേക പതിപ്പിന്റെ എഡിറ്റര്‍ ഉമ്മച്ചന്‍ മാത്യു തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ‘കുടുംബം-മാനവീകതയുടെ പ്രത്യാശയും പ്രതിബദ്ധതയും’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പഠനങ്ങളും, ലേഖനങ്ങളും, കവിതകളും ഈ പ്രത്യേക പതിപ്പില്‍ അടങ്ങിയിരിക്കുന്നു.
നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന എപ്പിസ്‌ക്കോപ്പ അധ്യക്ഷനായുള്ള യുവധാര എഡിറ്റോറിയല്‍ ബോര്‍ഡില്‍ റവ. ബിനു സി. ശാമുവേല്‍(യുവജന സഖ്യം വൈ.പ്രസിഡന്റ്), റവ.ബിനോയ് ജെ. തോമസ്(ഭദ്രാസന സെക്രട്ടറി), അജു മാത്യു(ചീഫ് എഡിറ്റര്‍), റജി ജോസഫ്(ഭദ്രാസന യുവജനസഖ്യം സെക്രട്ടറി), മാത്യൂസ് തോമസ്(ട്രഷറര്‍), ലാജി തോമസ്(അസംബ്ലി അംഗം), ബെന്നി പരിമണം, കോശി ഉമ്മന്‍, ഉമ്മന്‍ മാത്യു, ഷൈജുവര്‍ഗ്ഗീസ്, റോജിഷ്.സാം.ശാമുവേല്‍ എന്നിവര്‍ അംഗങ്ങളാണ്. സഭാ വിശ്വാസികളില്‍ തിരുവചന പഠനത്തിനും, ചിന്തകള്‍ക്കും വാതായനങ്ങളെ തുറന്നിട്ടു കൊണ്ട് പ്രസിദ്ധീകരിക്കുന്ന യുവധാരയുടെ ഡിജിറ്റല്‍ പതിപ്പ് സഭാ ജനങ്ങള്‍ക്ക് ലഭിക്കുന്നു എന്നുള്ളത് യുവധാരയുടെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നു.
വാര്‍ത്ത അയച്ചത്: ബെന്നി പരിമണം

LEAVE A REPLY

Please enter your comment!
Please enter your name here