getNewsImjyages.php
ഹൂസ്റ്റണ്‍ : ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവകയിലെ പ്രധാന സംഘടനകളിലൊന്നായ ട്രിനിറ്റി സ്‌പോര്‍ട്‌സിന്റെ പ്രഥമ പൊതുയോഗം കൂടി പുതിയ വര്‍ഷത്തേക്കുള്ള ഔദ്യോഗിക ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഇടവകയിലെ കായികപ്രതിഭകളെ കണ്ടെത്തി, പ്രോത്സാഹിപ്പിച്ച് വിവിധ കായിക ഇനങ്ങള്‍ പരിശീലിപ്പിയ്ക്കുന്നതിനും പരിശീലിയ്ക്കുന്നതിനും ആയി ആരംഭിച്ച ട്രിനിറ്റി സ്‌പോര്‍ട്‌സ് ഭദ്രാസനത്തിലെ മറ്റു ഇടവകള്‍ക്ക് മാതൃകയാകുകയാണ്.
മെയ് 24ന് ട്രിനിറ്റി മാര്‍ത്തോമ്മാ ദേവാലയത്തില്‍ ശുശ്രൂഷാനന്തരം കൂടിയ പൊതുയോഗത്തില്‍ വികാരി റവ.കൊച്ചുകോശി ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. അച്ചന്റെ പ്രാര്‍ത്ഥനയോടു കൂടി ആരംഭിച്ച യോഗത്തില്‍ സംഘടനയുടെ നടത്തിപ്പിനാവശ്യമായ നിയമാവലി ഏബ്രഹാം ജോര്‍ജ്ജ് അവതരിപ്പിച്ചു. തുടര്‍ന്ന് പുതിയ വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രസിഡന്റ് – റവ.കൊച്ചുകോശി ഏബ്രഹാം
വൈസ്പ്രസിഡന്റ്- ഏബ്രഹാം ജോര്‍ജ്ജ്
സെക്രട്ടറി- ഷാജന്‍ ജോര്‍ജ്ജ്
ജോ.സെക്രട്ടറി-ക്രിസ്‌റ്റോ വര്‍ഗീസ്
ട്രഷറര്‍- തോമസ് ഇടിക്കുള
വിവിധ സ്‌പോര്‍ട്‌സ് വിഭാഗങ്ങളെ പ്രതിനിധീകരിച്ച് എക്‌സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് വിനോദ് ചെറിയാന്‍(വോളിബോള്‍), അജയ് മാത്യു(ബാസ്‌ക്കറ്റ് ബോള്‍), ഷെറി തോമസ്(ക്രിക്കറ്റ്), ദാനിയേല്‍ യോഹന്നാന്‍(ഷട്ടില്‍ ബാഡ്മിന്റണ്‍), ഷെറി റെജി(വനിതാ പ്രതിനിധി), ജോണ്‍സണ്‍ മാത്യു, റയാന്‍ മാത്യു എന്നിവരെ തെരഞ്ഞെടുത്തു. അസിസ്റ്റന്റ് വികാരി റവ.മാത്യൂസ് ഫിലിപ്പിന്റെ പ്രാര്‍ത്ഥനയോടെ യോഗം സമാപിച്ചു.
ഹൃസ്വസന്ദര്‍ശനാര്‍ത്ഥം ജൂണ്‍ 28ന് ഞായറാഴ്ച ഇടവകയില്‍ എത്തിച്ചേര്‍ന്ന മാര്‍ത്തോമ്മ സഭയുടെ  പരാമാദ്ധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായെ ട്രിനിറ്റി സ്‌പോര്‍ട്്‌സ് പ്രവര്‍ത്തകര്‍ സന്ദര്‍ശിയ്ക്കുകയും അഭിവന്ദ്യ തിരുമേനി ഈ നല്ല ഉദ്യമത്തിന് എല്ലാ ഭാവുകങ്ങളും ആശംസിച്ചു.
റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി

 

LEAVE A REPLY

Please enter your comment!
Please enter your name here