NEW YORK, NY - APRIL 15: An aerial view of John F. Kennedy Airport (JFK) on April 15, 2011 in the Jamaica neighborhood of the Queens borough of New York City. (Photo by Spencer Platt/Getty Images)

ന്യൂ യോര്‍ക്ക്: യുഎസിലെ ലാഗാര്‍ഡിയ വിമാനത്താവളത്തില്‍ ദുരൂഹ സാഹചര്യത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ന്യൂയോര്‍ക്ക് ലാഗാര്‍ഡിയ എയര്‍പോര്‍ട്ടിലെ ബി ടെര്‍മിനലാണ് വിമാനത്താവള അധികൃതര്‍ ഒഴിപ്പിച്ചത്. അമേരിക്കയിലെ പ്രാദേശിക സമയം വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബി ടെര്‍മിനലിന് സമീപം വാഹനം കണ്ടെത്തിയത്.
അധികൃതര്‍ യാത്രക്കാരോട് പെട്ടെന്ന് ടെര്‍മിനലിന് പുറത്തു കടക്കാന്‍ ആവശ്യപ്പെട്ടത് പരിഭ്രാന്തി പരത്തി. ഉപേക്ഷിക്കപ്പെട്ട കാര്‍ ഡോര്‍ തുറന്ന നിലയിലാണ് വിമാനത്താവള പരിസരത്ത് കണ്ടെത്തിയത്. പ്രാദേശിക മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ കനത്ത ആശങ്കക്ക് ഇടയാക്കി.

സുരക്ഷാ സേനയെ വിമാനത്താവളത്തില്‍ വിന്യസിക്കുകയും വിശദമായ പരിശോധന നടത്തുകയും ചെയ്തു.വിമാനത്താവളത്തിലെത്തിയ യാത്രക്കാര്‍ വന്‍ സുരക്ഷാ സന്നാഹം കണ്ട് പരിഭ്രാന്തരായി. ടെര്‍മിനലിന് പുറത്തേക്ക് യാത്രക്കാരെ നീക്കുന്ന ചിത്രങ്ങളും പട്ടാളക്കാരുടെ ചിത്രങ്ങളും ട്വിറ്ററില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.ടെര്‍മിനല്‍ ഒഴിവാക്കിയ ശേഷമുള്ള വിവരങ്ങള്‍ ഔദ്യോഗികമായി വിമാനത്താവള അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഭീകരാക്രമണങ്ങള്‍ വര്‍ധിച്ചതാണ് ആശങ്കയ്ക്ക് ഇടയാക്കുന്നത്. അതിനാല്‍ വന്‍ സുരക്ഷാ സന്നാഹമാണ് ലാഗാര്‍ഡിയയില്‍ വിന്യസിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here