ഫാര്‍മേഴ്‌സ് ബ്രാഞ്ച്: ഡാളസ് മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസിന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തി വരാറുള്ള മാര്‍ത്തോമാ ഫെസ്റ്റ് ഈ വര്‍ഷം ഒക്ടോബര്‍ 1 ശനിയാഴ്ച വൈകീട്ട് 5 മണി മുതല്‍ മാര്‍ത്തോമാ ഇവന്റ് സെന്ററില്‍ വെച്ച് നടത്തപ്പെടും. ഫാര്‍മേഴ്‌സ് ബ്രാഞ്ച് പോലീസ് ചീഫ് ഡേവിഡ് ഹെയ്ല്‍ മുഖ്യാതിഥിയായി പങ്കെടുക്കും.

ഫെസ്റ്റിനോടനുബന്ധിച്ചു ക്വയറിന്റെ ഗാനശുശ്രൂഷയും, ഡാളസ് ഫോര്‍ട്ട് വര്‍ത്തിലെ വിവിധ ഡാന്‍സ് ഗ്രൂപ്പുകള്‍ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങളും ഉണ്ടായിരിക്കും ഇന്ത്യയിലും വിദേശങ്ങളിലും അതിമനോഹര ക്രിസ്തീയ സംഗീത പരിപാടികള്‍ അവതരിപ്പിക്കുന്ന ഹാര്‍ട്ട്ബീറ്റ്‌സ് ടീം പങ്കെടുക്കുന്നു എന്നുള്ളത് ഈ വര്‍ഷത്തെ ഫെസ്റ്റിനെ കൂടുതല്‍ ആകര്‍ഷകമാക്കും. രുചികരമായ കേരള ഭക്ഷ്യ വിഭവങ്ങള്‍ ഫെസ്റ്റില്‍ ക്രമീകരിച്ചിട്ടുണ്ട്. ആകര്‍ഷകമായ വിവിധ സ്റ്റാളുകളും ഉണ്ടായിരിക്കും. ഉച്ചക്ക് രണ്ടു മുതല്‍ വിവിധ റൈഡുകളും ഉണ്ടായിരിക്കും.

കേരളത്തിലുള്ള സ്‌നേഹതീരം, എം.സി.ആര്‍.ഡി, ലോക്കല്‍ മിഷന്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ത്തോമാ ഫെസ്റ്റില്‍ നിന്നും ലഭിക്കുന്ന വരുമാനം അയച്ചുകൊടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. വികാരി റവ.സജി പി.സി., അസി.വികാരി റവ. മാത്യു സാമുവേല്‍, കണ്‍വീനര്‍ റോബിയ ജെയിംസ് എന്നിവര്‍ ഉള്‍പ്പെടുന്ന ഒരു കമ്മിറ്റിയാണ് ഫെസ്റ്റിന്റെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 817 696 7450

FLYER

LEAVE A REPLY

Please enter your comment!
Please enter your name here