റോക്ലന്‍ഡ് : റോക്ലന്‍ഡ് സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവകയിലെ സെന്‍റ് മേരീസ് യൂത്ത് ലീഗ് (SMYLE) ന്‍റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 24 ശനിയാഴ്ച നടന്ന നാലാമത്  5K Run/Walk  ന് ആവേശോജ്വല പ്രതികരണം. ശനിയാഴ്ച  രാവിലെ റോക്ലന്‍ഡ് സ്റ്റേറ്റ് പാര്‍ക്കില്‍  വച്ച് നടന്ന  പരിപാടിയില്‍ നൂറുകണക്കിന് യുവാക്കള്‍ ആവേശഭരിതരായി  പങ്കെടുത്തു. ജാതിമതഭേദമെന്യേ സമൂഹത്തിന്‍റെ നാനാതുറകളിലുള്ളവര്‍ ഓട്ടം തുടങ്ങുന്ന പത്തുമണിക്കുതന്നെ പാര്‍ക്കില്‍ എത്തിച്ചേര്‍ന്നിരുന്നു.

ഓട്ടം നടത്തുന്നതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങളെയും നിയമങ്ങളെയും കുറിച്ച് സിജു ഫിലിപ്പ്, ജിജി കുര്യന്‍, ബെക്കി ഫിലിപ്പ്, ലീനാ പോള്‍ എന്നിവര്‍ വിശദീകരിച്ചു. പത്തുവയസിന് താഴെയുള്ള കുട്ടികള്‍ ചേര്‍ന്ന് അമേരിക്കന്‍ ദേശീയഗാനവും ഇന്ത്യന്‍ ദേശീയഗാനവും ആലപിച്ചു. ബെറ്റ്സി തോമസ് വാം -അപ് നു നേതൃത്വം നല്‍കി.

ഇടവകവികാരി ഫാ. ഡോ. രാജു വര്‍ഗീസിന്‍റെ പ്രാര്‍ഥനയോടെ ഓട്ടം ആരംഭിച്ചു.  350-ഓളം പേര്‍ രജിസ്റ്റര്‍ ചെയ്ത് പങ്കെടുത്ത ഓട്ടത്തില്‍ 10,350 ഡോളര്‍ പിരിഞ്ഞു. ലഭിച്ച മുഴുവന്‍ തുകയും വികാരി ഫാ. ഡോ. രാജു വര്‍ഗീസ്, ട്രസ്റ്റി ജോണ്‍ ജേക്കബ്, സെക്രട്ടറി എലിസബത്ത് വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന്,  ലൂക്കീമിയ & ലിംഫോമ സൊസൈറ്റി ഭാരവാഹികളെ ഏല്‍പിച്ചു.

2013 ല്‍ ആരംഭിച്ച ഈ ഉദ്യമം കഴിഞ്ഞ നാലുവര്‍ഷം കൊണ്ട് 40,000 ഡോളറിലേറെ സമാഹരിച്ച് ലൂക്കീമിയ & ലിംഫോമ സൊസൈറ്റി, മൈക്കിള്‍ ജെ ഫോക്സ് ഫൗണ്ടേഷന്‍,  ലവ് 146 എന്നീ സംഘടനകള്‍ക്ക് നല്‍കാനായത് ഇടവകയിലെ യുവജനങ്ങളുടെ കഠിനാധ്വാനം ഒന്നുകൊണ്ടു മാത്രമാണ്. ഇടവകയിലെ യുവജനങ്ങള്‍  ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തുന്ന 5K ഓട്ടത്തിനും നടത്തത്തിനും  എല്ലാ വിഭാഗം ആളുകളുടെയും വന്‍ പിന്തുണയാണ്  ലഭിക്കുന്നത്. ഈ പരിപാടിയില്‍ എല്ലാ വര്‍ഷവും സഹകരിക്കുന്ന സ്പൊണ്‍സേഴ്സ്, ഡോണേഴ്സ് തുടങ്ങി എല്ലാവരും അഭിനന്ദനം അര്‍ഹിക്കുന്നു.

ഡി ജെ യു എസ് എ, അനിഷ് തിവാലി ഫോട്ടോഗ്രഫി, ആംപ്സ്കോ ഇലക്ട്രിക്കല്‍സ് തുടങ്ങിയ സ്ഥാപനങ്ങള്‍ എല്ലാ വര്‍ഷവും പരിപാടിയുടെ സ്പൊണ്‍സേഴ്സായി മുന്നോട്ടു വരുന്നത് പരിപാടിയിലുള്ള വിശ്വാസ്യത ഒന്നുകൊണ്ടു മാത്രമാണ്.  വരുംവര്‍ഷങ്ങളിലും പരിപാടിക്ക് പിന്തുണ അറിയിച്ചുകൊണ്ട് നിരവധി പേര്‍ മുന്നോട്ടു വരുന്നത് ഭാരവാഹികള്‍ക്ക് ആത്മവിശ്വാസം പകരുന്നു.
ലൂക്കീമിയ & ലിംഫോമ സൊസൈറ്റിക്ക് സംഭാവന നല്‍കുന്നതിലൂടെ മാരകമായ ബ്ലഡ് ക്യാന്‍സറിന് പ്രതിവിധി ഉണ്ടാകാന്‍ ഈ ഉദ്യമം സഹായിക്കട്ടെ എന്ന് സംഘാടകര്‍ പ്രത്യാശിക്കുന്നു.
വിവരങ്ങള്‍ക്ക്: വികാരി ഫാ. ഡോ. രാജു വര്‍ഗീസ് -914 426 2529, ജോണ്‍ ജേക്കബ്-201 857 0064, എലിസബത്ത് വര്‍ഗീസ്-201 563 4069

email: s.john.philip@gmail.com

5K7 5K6 5K5 5K4 5K3 5K2

LEAVE A REPLY

Please enter your comment!
Please enter your name here