ഹൂസ്റ്റണ്‍: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാവന ആസ്ഥാനമായ ഉര്‍ശ്ലേലം അരമനയുടെ ആദ്യ ഘട്ട നികസന പദ്ധതിയുടെ ഭാഗമായി ഓര്‍ത്തഡോക്‌സ് മ്യുസിയം, കൗണ്‍സിലിംഗ് സെന്റര്‍ ചാപ്പല്‍. ഇതില്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പൗരാണിക വാസ്തു ശില്‍പ്പ മാതൃകയില്‍ 300 പേര്‍ക്ക് ഇരിക്കാവുന്ന 9000 sq feet ല്‍ 1.89 മില്ല്യന്‍ ഡോളറിന്റെ ചെലവില്‍ നിര്‍മിക്കുന്ന ചാപ്പലിന്റെ നിര്‍മ്മാണ കരാര്‍ ഡാളസ് കേന്ദ്രമായ M/S ജോഷ് കണ്‍സ്ട്രക്ഷന്‍സ് കമ്പനിയ്ക്ക് നല്‍കികൊണ്ടുള്ള കരാറില്‍ ഭദ്രാസന മെത്രാഷോലിനെ അഭിവന്ത്യഃ അലക്‌സിയോസ് മാര്‍യൗ സേബിയോസ് കമ്പനിയുടെ ഡയറക്ടര്‍ തോമസ്, ജേക്കബ് തമ്മില്‍ ഒപ്പ് വെച്ചു.

പ്രസ്തുത ചടങ്ങില്‍ അരമന മാനേജര്‍ റവ. ഫാദര്‍ ഐസക് പ്രകാശ്, ചാപ്പലിന്റെ വികാരി റവ. ഫാദര്‍ ഫിലിപ്പോസ് സക്‌റിയാ, ജോണി മേപ്രന്തേരില്‍ എന്നിവര്‍ സന്നിഗിതയായിരുന്നു. ചാപ്പലിന്റെ ധനശേഖരാര്‍ത്ഥം നടത്തുന്ന റാഫിള്‍ ടിക്കറ്റിന്റെ വില്‍പ്പന വിജയിപ്പിക്കാന്‍ എല്ലാ സഭമക്കളും ഉല്‍സാഹ മൂര്‍ച്ചം സഹകരിക്കണമെന്ന അഭിവന്ദ്യ തിരുമേനി ആവശ്യപ്പെട്ടു. റഫിളിന്റെ നറുക്കെടുപ്പ് 2017 ഫെബ്രുവരി 17 ന് ഭദ്രാവന ആസ്ഥാനത്തുവച്ച് നടത്തപ്പെടുമെന്ന് ഭദ്രാവന PRO എല്‍ദോ പീറ്റര്‍ അറിയിച്ചു.

church 2

LEAVE A REPLY

Please enter your comment!
Please enter your name here