ഫിലഡല്‍ഫിയ:  ഗസ്സല്‍ സംഗീതം പോലെ നേഴ്സുമാരുടെ ആതുര സേവനത്തെ പ്രകീര്‍ത്തിച്ച് പിയാനോ 10-ാം വാര്‍ഷികം ആഘോഷിച്ചു.  ഭാരതീയ വശജരായ അമേരിക്കന്‍ നേഴ്സുമാരുടെ സംഘാടക ചരിത്രപുസ്തകത്താളുകളില്‍ പിയാനോ 10-ാം വാര്‍ഷികാഘോഷം ആദരവിന്‍റെ മയില്‍ പീലികള്‍ പതിപ്പിച്ചു വച്ചു.

പെന്‍സില്‍വേനിയാ ഇന്ത്യന്‍ അമേരിക്കന്‍ നേഴ്സസ് ഓര്‍ഗനൈസേഷന്‍ (പിയാനോ) പ്രസിഡന്‍റ് ലൈലാ കരിംകുറ്റി പൊതു സമ്മേളനത്തിന്‍ അദ്ധ്യക്ഷയായി. ബ്രിജിറ്റ് പാറപ്പുറത്ത്, മേരി ഏബ്രാഹം, സാറാ ഐപ്പ്, സൂസന്‍ സാബു, ലീലാമ്മ സാമുവേല്‍, ബ്രിജിറ്റ് വിന്‍സന്‍റ്, വല്‍സാ താട്ടാര്‍ കുന്നേല്‍, പി. ഡി ജോര്‍ജ് നടവയല്‍,  ഡോ. ടീനാ ചെമ്പ്ളായില്‍, ഷേര്‍ളീ ചാവറ, ഷീല കൊട്ടാരത്തില്‍, മേര്‍ളീ പാലത്തിങ്കല്‍ എന്നിവര്‍ കോര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിച്ചു.
ഫിലഡല്‍ഫിയാ സിറ്റി പൊലീസ് കമ്മീഷണര്‍ റിച്ചാഡ് റോസ്സ് ജൂനിയര്‍,  നാഷണല്‍ അസ്സോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നേഴ്സസ് ഓഫ് അമേരിക്കാ (നൈന) സെക്രട്ടറി മേരി ഏബ്രാഹം, ടെമ്പിള്‍ യൂണിവേഴ്സിറ്റി  അസ്സോസിയേറ്റ് പ്രഫസ്സര്‍ (ക്ലിനിക്കല്‍ മെഡിസിന്‍) റെവ. സിസ്റ്റര്‍ ഡോകടര്‍ ജോസിലിന്‍ ഇടത്തില്‍,  പെന്‍സില്‍ വേനിയാ അസ്സോസിയേഷന്‍ ഓഫ് സ്റ്റാഫ് നേഴ്സസ് ആന്‍റ് അലീഡ് പ്രൊഫെഷനല്‍സ് (പാസ്നാപ്) പ്രസിഡന്‍റ് പട്രീഷ്യാ ഏക്കിന്‍സ്, ഈ ദശകത്തിലെ ഫിലഡല്‍ഫിയാ മലയാളി സമൂഹത്തിന്‍റെ ആത്മീയ സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ മുന്നണി സാരഥി റവ. ഫാ. എം കെ കുര്യാക്കോസ് മഠത്തിക്കുടി, ഫിലഡല്‍ഫിയാ സെന്‍റ് തോമസ്സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ചര്‍ച്ച് വികാരി വെരി റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശ്ശേരി, ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയര്‍മാന്‍ ഫീലിപ്പോസ് ചെറിയാന്‍ എന്നീ പ്രശസ്തര്‍  പിയാനോ ദശവാര്‍ഷിക ദീപനാളങ്ങള്‍  തെളിച്ചു. മേരി ചെറിയാന്‍, അമ്മുക്കുട്ടി ഗീവര്‍ഗീസ്, രാജമ്മ ഇടത്തില്‍ എന്നീ സീനിയര്‍ നേഴ്സുമാരും സിസ്റ്റര്‍ ബെനടിക്ടാ പുതുപ്പറമ്പിലും (നേഴ്സ് എഡ്യൂക്കേറ്റര്‍) പ്രസംഗിച്ചു.

 നേഴ്സുമാരുടെ സേവനങ്ങളും പൊലീസ്സിന്‍റെ ദൗത്യങ്ങളും പരിചരണത്തി ന്‍റേതും സുരക്ഷയുടേതുമായ ഒറ്റ നാണയത്തിന്‍റെ  ഇരുമുഖങ്ങളാണ്. അതിനാല്‍ രണ്ടു കൂട്ടരുടെയും പ്രൊഫഷണലിസം സമൂഹത്തിന്‍റെ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും നിസ്തുലമായി പ്രയോജനപ്പെടുന്നു. എന്നാല്‍ നേഴ്സിങ്ങില്‍ കാരുണ്യത്തിന്‍റെ കരുത്തിനാണ് ശാരീരികമായ ശേഷികളേക്കാള്‍ സ്ഥാനം. ഹൃദയത്തിന്‍റെ ഭാഷയാണ് നേഴ്സിങ്ങില്‍ കൂടുതലുമുള്ളത്. പത്താം വാര്‍ഷികം ആഘോഷിയ്ക്കുന്ന പിയാനോ ഇന്ത്യന്‍ നേഴ്സുമാരുടെ സേവന മികവിനെ പ്രതിനിധീകരിക്കുന്നു. അവരെ എത്ര അഭിനന്ദിച്ചാലും അധികമാവില്ല. ڈ – ഫിലഡല്‍ഫിയാ സിറ്റി പൊലീസ് കമ്മീഷണര്‍ റിച്ചാഡ് റോസ്സ് ജൂനിയര്‍ പറഞ്ഞു.

പത്തു വര്‍ഷം മുമ്പ് പിയാനോ രൂപം കൊണ്ടതു മുതല്‍ കമ്മ്യൂണിറ്റിയെ പ്രമോട്ട് ചെയ്യുന്നതില്‍ പിയാനോ ബദ്ധ ശ്രദ്ധമാണ്. സമൂഹത്തിന്‍റെ നന്മകള്‍ക്കു വേണ്ടി പിയാനോ ചെയ്ത പ്രവര്‍ത്തനങ്ങളുടെ പേരില്‍ പിയാനോ പ്രസിദ്ധി ആഗ്രഹിയ്ക്കാതിരുന്ന തിനാല്‍  അത്തരം കാര്യങ്ങള്‍ ജനശ്രദ്ധയില്‍ പ്രഘോഷിക്കുവാന്‍ ഞങ്ങള്‍ ശ്രദ്ധിച്ചിരുന്നില്ലാ എന്നു മാത്രം. എന്നിരുന്നാലും പത്താം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ പിയാനോയുടെ പ്രസക്തി വര്‍ദ്ധിച്ചിരിക്കുന്നു എന്നു വ്യക്തമാക്കുവാന്‍ ഇന്ന് പ്രകാശിപ്പിക്കുന്ന പിയാനോ സുവനീറില്‍ ചില സേവനകാര്യങ്ങള്‍ മാത്രം സുവനീര്‍ എഡിറ്റര്‍ ബ്രിജിറ്റ് പാറപ്പുറത്ത് സൂചിപ്പിക്കുന്നുണ്ട്.  അതിലും ഉപരിയായ സേവനങ്ങള്‍ പിയാനോ നിര്‍വഹിക്കുന്നു. പിയാനോയുടെ മുന്‍ പ്രസിഡന്‍റ് മേരി ഏബ്രാഹമാണ് നൈനാ എന്ന നേഴ്സസ് നാഷണല്‍ സംഘടനയുടെ സെക്രട്ടറി എന്നത് പിയാനോയുടെ മികവിനുള്ള അംഗീകാരമാണ്. പിയാനോയുടെ ആദ്യ പ്രസിഡന്‍റായ ബ്രിജിറ്റ് വിന്‍സന്‍റ്, മുന്‍ പ്രസിഡന്‍റുമാരായ ബ്രിജിറ്റ് പാറപ്പുറത്ത്, സൂസന്‍ സാബൂ, മേരി ഏബ്രാഹം, പിയാനോയുടെ രൂപീകരണത്തില്‍ പങ്കു വഹിച്ച പി ഡി ജോര്‍ജ് നടവയല്‍, പിയാനോയുടെ വളര്‍ച്ചയില്‍ സഹായ ഹസ്തവുമായി നിലകൊണ്ട വിന്‍സന്‍റ് ഇമ്മാനുവേല്‍, സജി കരിം കുറ്റി, അലക്സ് തോമസ്, നൈനാ ആദ്യ പ്രസിഡന്‍റ് സാറാ ഗബ്രിയേല്‍, ഡോ. ആനീ പോള്‍, ട്രൈസ്റ്റേറ്റ് കേരളാ ഫോറം, പമ്പ, ഓവര്‍സീസ് റസിഡന്‍റ് മലയാളീസ് അസ്സോസ്സിയേഷന്‍ (ഓര്‍മ്മ), കോട്ടയം അസ്സോസ്സിയേഷന്‍, ഫ്രണ്ട്സ് ഓഫ് തിരുവല്ലാ, ഫ്രണ്ട്സ് ഓഫ് റാന്നി , മാപ്പ്, കല, ഫൊക്കാനാ, ഫോമാ, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍, ഫിലഡല്‍ഫിയയിലെ വിവിധ ദേവാലയങ്ങളും പ്രസ്ഥാനങ്ങളും ബിസിനസ്സ് പ്രവര്‍ത്തകരും മാദ്ധ്യമപ്രവര്‍ത്തകരും എല്ലാം സവിശേഷമായ നന്ദി അര്‍ഹിക്കുന്നു.ڈ – അദ്ധ്യക്ഷ പ്രസംഗത്തില്‍ പിയാനോ പ്രസിഡന്‍റ് ലൈലാ കരിംകുറ്റി പ്രസ്താവിച്ചു.
 

ഭാരത സംസ്കാരത്തിന്‍റെ ഏറ്റവും ഹൃദ്യമായ വശങ്ങളും അമേരിക്കന്‍ സംസ്കാരത്തിന്‍റെ ഏറ്റം മനോഹരമായ തലങ്ങളും പെന്‍സില്‍വേനിയാ സംസ്ഥാനത്തിന്‍റെ ചരിത്രപരമായ മേന്മകളും ആതുരശുശ്രൂഷയുടെ കനിവുനിറഞ്ഞ സേവന മികവും ഒരുപോലെ മേളിക്കുന്നതാണ് പെന്‍സില്‍വേനിയാ ഇന്ത്യന്‍ അമേരിക്കന്‍ നേഴ്സസ് ഓര്‍ഗനൈസേഷന്‍  എന്ന ചെല്ലപ്പേരിലറിയപ്പെടുന്ന പിയാനോയില്‍ നിന്നുദ്ഗമിക്കുന്ന  ശുശ്രൂഷാധാര, പെന്‍സില്‍വേനിയാ ഇന്ത്യന്‍ അമേരിക്കന്‍ നേഴ്സസ് ഓര്‍ഗനൈസേഷന്‍റെ   രൂപീകരണവും വളര്‍ച്ചയും സേവനവും ഈ സമൂഹത്തിനു ജഗദീശന്‍ തന്ന അനുഗൃഹമാണ്ڈ – ടെമ്പിള്‍ യൂണിവേഴ്സിറ്റി  അസ്സോസിയേറ്റ് പ്രഫസ്സര്‍ (ക്ലിനിക്കല്‍ മെഡിസിന്‍) റെവ. സിസ്റ്റര്‍ ഡോകടര്‍ ജൊസ്ലിന്‍ ഇടത്തില്‍പറഞ്ഞു.  

നേഴ്സുമാരും പുരോഹിതരും ഒരുപോലെയാണ്. മേലധികാരികള്‍ക്കും ജനങ്ങള്‍ക്കും ഇടയില്‍ രണ്ടുകൂട്ടരുടെയും കാഴ്ച്ചപ്പാടുകളെ സമന്വയിക്കുന്നതിലൂടെ ജീവകാരുണ്യത്തി ന്‍റെ പാതയൊരുക്കുകയാണ് നേഴ്സുമാരും പുരോഹിതരും ചെയ്യുന്നത്. ഈ ദൗത്യം വളരെയേറെ ത്യാഗം ആവശ്യപ്പെടുന്നുണ്ട്. ത്യാഗം അനുഷ്ഠിക്കുന്നവരുടെ ഏകോപനം പിയാനോയുടെ പ്രവര്‍ത്തനങ്ങളിലൂടെ സാധിക്കുന്നുണ്ട് ڈ – ഫിലഡല്‍ഫിയാ സെന്‍റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് വികാരിയും ഫിലഡല്‍ഫിയാ നാട്ടുക്കൂട്ടം ചിന്താവേദിയുടെ അധികാരിയുമായ റവ. ഫാ. എം കെ കുര്യാക്കോസ് മഠത്തിക്കുടി പ്രസ്താവിച്ചു.  
ڇമദര്‍ തെരേസ്സയുടെ കാരുണ്യശീലങ്ങള്‍ ഈ നൂറ്റാണ്ടില്‍ പ്രകാശം ചൊരി ഞ്ഞു.  ഒരു നേഴ്സിന്‍റെ നിര്‍മലമായ മനസ്സ് തന്നില്‍ എപ്പോഴും നിറവായിരുന്നൂ എന്നതുകൊണ്ടു കൂടിയാണ് അശരണരെ ശുശ്രൂഷിക്കുന്ന ജീവകാരുണ്യത്തിന്‍റെ  മാര്‍ഗത്തില്‍ മദര്‍ തെരേസ്സയ്ക്ക് ലോകത്തെ അതിശയിക്കാനായത്.  ഇതുപോലുള്ള മഹാത്മാക്കളുടെ പാത തന്നെയാണ് പെന്‍സില്‍വേനിയായിലെ കേരളീയ നേഴ്സുമാരിലധികം പേരും ഇഷ്ടപ്പെടുന്നത്  എന്നത് പിയാനോയുടെ പ്രവര്‍ത്തനസാദ്ധ്യതകള്‍ക്ക് വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നുڈ. – ഫിലഡല്‍ഫിയാ സെന്‍റ് തോമസ്സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ചര്‍ച്ച് വികാരി വെരി റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശ്ശേരി ചൂണ്ടിക്കാണിച്ചു.

സാമൂഹിക രംഗത്തും സാംസ്കാരിക രംഗത്തും കുടുംബങ്ങളുടെ സാമ്പത്തിക ഭദ്രതാ കാര്യത്തിലും പിയാനോ നേഴ്സുമാര്‍ മുന്‍പന്തിയില്‍ നില്ക്കുന്നുڈ എന്ന് ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയര്‍മാന്‍ ഫീലിപ്പോസ് ചെറിയാന്‍ പറഞ്ഞു.
ڇനാഷണല്‍ അസ്സോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നേഴ്സസ് ഓഫ് അമേരിക്കയില്‍ (നൈനാ) അംഗമായ പിയാനോയുടെ പ്രവര്‍ത്തകര്‍ ദേശീയ തലത്തില്‍ ശ്രദ്ധേയമായ മികവുകള്‍ കാഴ്ച്ച വച്ചിട്ടുണ്ട്. പഠനമേഖലയിലും പ്രൊഫഷനല്‍ രംഗത്തെ പുരോഗതിയിലും  നേഴ്സുമാരെ പ്രചോദിപ്പിക്കുവാന്‍ നൈനയ്ക്കും പിയാനോയ്ക്കും കഴിഞ്ഞ പത്തു വര്‍ഷങ്ങളിലൂടെ ഏറെ സാധിച്ചു എന്നതിന്  അവരുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടുകളും സുവനീറുകളും മാദ്ധ്യമ വാര്‍ത്തകളും അനുഭവസ്ഥരും സാക്ഷികളാണ ്. പിയാനോയിലെ 18 അംഗങ്ങള്‍ പുതുതായി ബി എസ്സ് എന്‍ ഡിഗ്രിയും, 12 അംഗങ്ങള്‍ എം എസ്സ് എന്‍ ഡിഗ്രിയും, നാല് അംഗങ്ങല്‍ ഡോക്ടറല്‍ ഡിഗ്രിയും കരസ്ഥമാക്കി എന്നത് ഏറെ ആഹ്ലാദം നല്കുന്നു.ڈ എന്ന് നാഷണല്‍ അസ്സോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നേഴ്സസ് ഓഫ് അമേരിക്കാ (നൈന) സെക്രട്ടറി മേരി ഏബ്രാഹം വ്യക്തമാക്കി.

പിയാനോ പത്താം വാര്‍ഷ്ക സുവനീര്‍ ടെമ്പിള്‍ യൂണ്വേഴ്സിറ്റി കണ്ടിന്യൂയിങ്ങ് നേഴ്സിങ്ങ് അഡ്മിനിസ്ട്രേറ്റര്‍ ഗ്ലോറിയാ സെനോസ്സൊ പ്രകാശിപ്പിച്ചു.

സുവനീര്‍ പ്രകാശന വേളയില്‍എഡിറ്റര്‍ ബ്രിജിറ്റ് പാറപ്പുറത്ത് പിയാനോയുടെ പത്തു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്ത വിവരണം നല്‍കി. ڇഒരു നേഴ്സിനെ വളര്‍ത്തുന്നതില്‍ വിവിധ തലങ്ങളില്‍  കമ്മ്യൂണിറ്റി ചെയ്യുന്ന നിസ്തുലമായ സഹായങ്ങള്‍ക്ക് തിരിച്ച് കമ്മ്യൂണിറ്റിയ്ക്ക് സേവനത്തിലൂടെ നന്ദി പ്രകാശിപ്പിക്കുക എന്ന തത്വമാണ് പിയാനോയെ ഇക്കാര്യത്തില്‍ മുന്നോട്ടു  നയിക്കുന്നത്. പിയാനോയ്ക്ക് ڇ വി ഡു കെയര്‍ ڈ  എന്ന ആദര്‍ശ വാക്യം സ്വീകരിക്കുവാന്‍ കാരണം ഈ കാഴ്ച്ചപ്പാടായിരുന്നു. ടെമ്പിള്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ നേഴ്സുമാരുടെ ന്യായമായ ശമ്പളം കണക്കറ്റു കുറയ്ക്കുന്നതുള്‍പ്പെടെ  ഡയറക്ടര്‍ ബോര്‍ഡ് മുന്നോട്ടു വച്ച തെറ്റായ നയങ്ങള്‍ക്കെതിരെ څടെമ്പിള്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ അസ്സോസ്സിയേഷനും (ടുഹ്നാ)چ,  څപെന്‍സില്‍ വേനിയാ അസ്സോസിയേഷന്‍ ഓഫ് സ്റ്റാഫ് നേഴ്സസ് ആന്‍റ് അലീഡ് പ്രൊഫെഷനല്‍സുമായും (പാസ്നാപ്)چ  കൈകോര്‍ത്ത് സ്റ്റ്രൈക്കില്‍ സജീവമായി പങ്കെടുത്ത് ചരിത്രം കുറിച്ചും, നേഴ്സസ് നാഷണല്‍ കോണ്‍ഫ്രന്‍സ് ടെമ്പിള്‍ യൂണിവേഴ്സിറ്റിയുമായി സഹരിച്ചു പഠിതാക്കള്‍ക്ക് സീ ഈ യൂ ലഭിക്കത്തക്കവിധം സംഘടിപ്പിച്ചും,  അമേരിക്കന്‍ നേഴ്സസ് അസ്സോസിയേഷന്‍റെ (അന) നേതൃനിരയുമായി പിയാനോയെ സഹകരിപ്പിച്ചും, സിജി എഫ് എന്‍ എസ്സുമായി സഹകരണം പുലര്‍ത്തിയും, അംഗങ്ങളുടെയും അവരുടെ കുടുംബങ്ങളുടെയും പിക്നിക്കുകള്‍ സംഘടിപ്പിച്ചും, നേഴ്സിങ്ങ് സ്റ്റുഡന്‍റ്സിന് പഠന സഹായം നല്കിയും, നേഴ്സസ് ലൈസന്‍സിങ്ങിനുള്ള എന്‍ ക്ലെക്സ് പരീക്ഷാ പരിശീലനം വിദ്യാര്‍ത്ഥികള്‍ ക്കു നല്‍കിയും, നേഴ്സിങ്ങ് പ്രഫഷണിലെ അഡ്വാന്‍സ് ലേണിങ്ങ് ഗൈഡന്‍സ് ഉന്നത പഠിതാക്കള്‍ക്ക് ക്രമീകരിച്ചും, കേരളത്തിലെയും ഇന്ത്യയിലെയും നേഴ്സുമാരുടെ ശമ്പളക്കാര്യത്തിലെയും  ജോലിഭാരത്തിലെയും    ക്രൂരമായ ചൂഷണത്തിനെതിരെ കേരളത്തിലെയും ഇന്ത്യയിലെയും ഭരണാധികാരികള്‍ക്കു നിവേദനങ്ങള്‍ നല്‍കിയും ടി വി മാദ്ധ്യമങ്ങളുള്‍പ്പെടെയുള്ള മാദ്ധ്യമങ്ങളിലൂടെ പ്രചാരണങ്ങള്‍ നടത്തിയും, ഫിലഡല്‍ഫിയയിലെ വിവിധ സാമൂഹ്യ കേന്ദ്രങ്ങളില്‍ ബ്ലഡ് പ്രഷര്‍, ബ്ലഡ് ഷുഗര്‍, കൊളസ്ട്രോള്‍ സ്ക്രീനിങ്ങും ആരോഗ്യ പരിപാലന സെമിനാറുകളും നടത്തിയും, പ്രകൃതിക്ഷോഭദുരിതമനുഭവിക്കുന്നവര്‍ക്ക് വസ്ത്രങ്ങള്‍ അയച്ചു നല്‍കിയും, വര്‍ഷം തോറുമുള്ള നേഴ്സസ് ഡേ ആഘോഷങ്ങള്‍ സംഘടിപ്പിച്ചും, മാതൃകാസേവനമികവു പുലര്‍ത്തുന്ന വ്യക്തികളെ ആദരിച്ചും, ഓണവും കേരളാ ഡെയും താങ്ക്സ് ഗിവിങ്ങ് ഡേയും മറ്റു സംഘടനകളോടു ചേര്‍ന്ന് ആഘോഷിച്ച് പുതു തലമുറയ്ക്ക് സാംസ്കാരിക അടിത്തറ പകര്‍ന്നും, കലാ സാഹിത്യ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിച്ചും; പിയാനോ അനുഷ്ഠിക്കുന്ന സാമൂഹ്യ ധര്‍മ്മങ്ങള്‍; അതിലെ പ്രവര്‍ത്തകര്‍ക്കും കുടുംബങ്ങള്‍ക്കും ചാരിതാര്‍ത്ഥ്യത്തിന്‍റെ പുണ്യം നല്‍കുന്നു. പിയാനോ പത്താം വാര്‍ഷിക സുവനീറിലേക്ക് സാഹിത്യ സൃഷ്ടികള്‍ അയച്ചു തന്ന ഒട്ടനവധി എഴുത്തുകാരുണ്ട്. നീനാ പനയ്ക്കല്‍, പി ഡി ജോര്‍ജ് നടവയല്‍, അശോകന്‍ വേങ്ങാശ്ശേരി, ജോര്‍ജ് ഓലിക്കല്‍, മേരി ഏബ്രാഹം, ഫാ. എം .കെ കുര്യാക്കൊസ്, ഡോ. ആനീ പോള്‍, സാറാ ഗബ്രിയേല്‍, ഫാ. ജോണിക്കുട്ടി പുലിശ്ശേരി, ലീലാമ്മ സാമുവേല്‍, സിസ്റ്റര്‍ ബെനഡിക്ടാ പുതുപ്പറമ്പില്‍, സാറാ ഐപ്പ്, സൂസന്‍ സാബൂ, മൗറീന്‍ മേ, മേരി ചെറിയാന്‍, അമ്മുക്കുട്ടി ഗീവര്‍ഗീസ്, രാജമ്മ ഇടത്തില്‍, ജോസ് ആറ്റുപുറം, ഫീലിപ്പോസ് ചെറിയാന്‍., ചുരുങ്ങിയ സമയം കൊണ്ട് സുവനീര്‍ ഡിസൈന്‍ ചെയ്ത ഐശ്വര്യാ ജോര്‍ജ് ..ഇവരോടെല്ലാം നന്ദി അറിയിക്കുന്നു. ڈ

ഷേര്‍ളീ ചാവറ ദേശീയഗാനം ആലപിച്ചു. പിയാനോ വൈസ് പ്രസിഡന്‍റ് സാറാ ഐപ്പ് നന്ദി പ്രകാശിപ്പിച്ചു. ഫിലഡല്‍ഫിയാ ജിറാര്‍ഡ് കോളജിലെ ആര്‍ട്ടിസ്റ്റ് ഇന്‍ റെസിഡന്‍റും നൃത്താദ്ധ്യാപികയുമായ വിജി റാവുവിന്‍റെ നേതൃത്വത്തിലുള്ള ത്രി അക്ഷാ ഡാന്‍സ് കമ്പനി അവതരിപ്പിച്ച ഭരതനാട്യ നൃത്തശില്പ്പം, ശാലിനി അവതരിപ്പിച്ച ഗാനങ്ങള്‍, ബ്രിജിറ്റ് വിന്‍സന്‍റ് കോര്‍ഡിനേറ്റ് ചെയ്ത ഓണ സദ്യ എന്നിവ പിയാനോ പത്താം വാര്‍ഷികാഘോഷങ്ങള്‍ക്ക് ആസ്വാദ്യതയേറ്റി. വിവിധ സഘടനാ നേതാക്കള്‍ സമ്മേളനത്തില്‍ പങ്കു കൊണ്ടു.

Jiju Mathew Photography
Jiju Mathew Photography

LEAVE A REPLY

Please enter your comment!
Please enter your name here