ഡാളസ്: സി.എസ്.ഐ(CSI) സഭയിലെ സീനിയര്‍ പട്ടക്കാരനും, കണ്വന്ഷന് പ്രാസംഗീകനുമായിരുന്ന റവ.മാത്യു മാത്യു ഡാളസ്സില്‍ സെപ്റ്റംബര്‍ 29ന് അന്തരിച്ചു. 82 വയസ്സായിരുന്നു.
1983 ല്‍ ബിഷപ് മാണിയില്‍ നിന്നും വൈദീക പട്ടം സ്വീകരിച്ചു. കരിന്തിരി, കല്ലട, മുണ്ടിയാപള്ളി, എഴുമറ്റൂര്‍ തുടങ്ങിയ ഇടവകയില്‍ വികാരിയായി പ്രവര്‍ത്തിച്ചു. 1987 ല്‍ അമേരിക്കയില്‍ എത്തിയ അച്ചന് ഹൂസ്റ്റണ്‍, ഡാളസ് സി.എസ്.ഐ. ഇടവക വികാരിയായും പ്രവര്‍ത്തിച്ചിരുന്നു.
ഡാളസ് കേരള എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് എക്സിക്യൂട്ടീവ് കമ്മിറ്റി അച്ചന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
സഭകള്‍ തമ്മിലുള്ള ഐക്യം നിലനിര്‍ത്തുന്നതിന് അച്ചന് വഹിച്ച പങ്ക് നിസ്തുലമായിരുന്നുവെന്ന് അനുശോചന സന്ദേശത്തില്‍ പറയുന്നു.
പൊതുദര്‍ശനം: സെപ്റ്റംബര്‍ 30 വെള്ളി വൈകീട്ട് 5 മുതല്‍
സ്ഥലം: C.S.I. Congregatidon of Dallas, 2422 N.Glenbrook DR, Garland.
സംസ്ക്കാര ശുശ്രൂഷ: ഒക്ടോബര്‍ 1 ശനി രാവിലെ 10 മുതല്‍
സ്ഥലം: സി.എസ്.ഐ. കോണ്ഗ്രിഗേഷന് ഓഫ് ഡാളസ്.
തുടര്‍ന്ന് Charles W. Smith&Sons ഫ്യൂണറല്‍ ഹോമില്‍ സംസ്ക്കാരം.