വാഷിംഗ്ടണ്‍: അമേരിക്കയിലെ എല്ലാവരും പ്രായഭേദമന്യെ അടിയന്തരമായി ‘ഫ്‌ളു ഷോട്ട്’ (പനിക്കെതിരെയുള്ള പ്രതിരോധ കുത്തിവെപ്പ് ) എടുക്കണമെന്ന് ഇന്ന് സെപ്റ്റംബര്‍ 29 ന് ഫെഡറല്‍ ഹെല്‍ത്ത് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.

സെന്റേവ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ ഡയറക്ടര്‍ ഡോ. തോമസ് ഫ്രെഡിന്‍ ഇന്ന് നടത്തിയ പ്രസ്താവനയിലാണ് ഈ വിവരം ഊന്നി പറഞ്ഞത്.

ഫ്‌ളു ഷോട്ട് നിസാരമായി അവഗണിക്കേണ്ടതല്ലെന്നും ഓരോ വര്‍ഷവും ആയിരങ്ങളാണ് ഫ്‌ളു സീസണില്‍ മരണമടയുന്നതെന്നും അദ്ദഹം ഓര്‍മ്മപ്പെടുത്തി.

അമേരിക്കയിലെ 45% മാണ് കഴിഞ്ഞ വര്‍ഷം ഫ്‌ളു ഷോട്ട് എടുത്തത്. തലേ വര്‍ഷത്തേക്കാള്‍ 1.5 % കുറവാണിത്.

168 മില്ല്യണ്‍ ഡോസ് ഫ്‌ളു വാക്‌സിന്‍ ഈ വര്‍ഷം ലഭ്യമാക്കിയിട്ടുണ്ട്. ഇതില്‍ 93 മില്ല്യണ്‍ ഇതിനകം വിതരണം ചെയ്തിട്ടുണ്ടെന്നും തോമസ് പറഞ്ഞു.

ഫ്‌ളു സീസണ്‍ ആരംഭിക്കുന്നതു വരെ കാത്തിരിക്കേണ്ടതില്ലെന്നും എത്രയും വേഗം പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നതാണ് രോഗ പ്രതിരോധത്തിന് ഏറ്റവും ഗുണകരമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ നിരദ്ദേശിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here