ഫിലാഡല്‍ഫിയ: മലയാളി എവിടെയായിരുന്നാലും അവന്‍ സ്വന്തം നാടായ കേരളവുമായി നിരന്തരം ബന്ധം പുലര്‍ത്തുന്നു. അവന്‍ കേരളത്തില്‍ ആയിരുന്നപ്പോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ അടുപ്പവും സ്‌നേഹവും മറുനാട്ടിലുള്ള മലയാളിക്കുണ്ട്. നീതിയും സമ്പദ് സമൃദ്ധിയും പരസ്പര സ്‌നേഹവും കളിയാടിയ ഒരു നല്ല ഭരണം കേരളത്തില്‍ നടത്തിയ മാവേലി തമ്പുരാനെ ചതിയിലൂടെയും വഞ്ചനയിലൂടെയും ചവുട്ടി താഴ്ത്തി. അതാണ് ഓണത്തിന്റെ കഥ. ആ മാവേലി തമ്പുരാന്റെ സന്ദര്‍ശനത്തിന്റെ ഓര്‍മ്മയാണ് ഓണം. ത്യാഗത്തിന്റേയും നല്‍കലിന്റേയും മനസ്സ് നമുക്ക് ഉണ്ടാകണം. അതാണ് ഓണസന്ദേശം.

വേള്‍ഡ് മലയാളി കൗണ്‍സില്‍ (ഡബ്ല്യു.എം.സി) ഫിലാഡല്‍ഫിയ പ്രോവിന്‍സിന്റെ 2016-ലെ ഓണാഘോഷത്തിലേക്ക് ഭാരവാഹികളേയും അംഗങ്ങളേയും കുടുംബാംഗങ്ങളേയും പ്രോവിന്‍സ് പ്രസിഡന്റ് രാജു പടയാട്ടില്‍ സ്വാഗതം ചെയ്തു. റീജണല്‍ ചെയര്‍മാന്‍ ജോര്‍ജ് പനയ്ക്കല്‍ ഓണസന്ദേശം നല്‍കി. പ്രോവിന്‍സ് വൈസ് ചെയര്‍ വുമണ് വനജ പനയ്ക്കല്‍, മുന്‍ പ്രസിഡന്റ് സജി സെബാസ്റ്റ്യന്‍, ട്രഷറര്‍ ജോര്‍ജ് അമ്പാട്ട്, മുന്‍ ഇലക്ഷന്‍ കമ്മീഷണര്‍ ജോസഫ് ചെറിയാന്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജോസ് പാലത്തിങ്കല്‍, ഹോസ്പിറ്റാലിറ്റി കമ്മിറ്റി ചെയര്‍മാന്‍ ജോയി കരുമത്തി, ഡബ്ല്യു.എം.സി അംഗങ്ങളായ ജേക്കബ് പൗലോസ്, ജയിംസ് കുരുവിള എന്നിവര്‍ ഓണാശംസകള്‍ നേര്‍ന്നു. വിവിധ കലാപരിപാടികളും വിഭവസമൃദ്ധമായ സദ്യയും എല്ലാവരും ആസ്വദിച്ചു. പ്രോവിന്‍സ് സെക്രട്ടറി സ്വപ്ന സജി നന്ദി പറ­ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here