ഡാളസ്: 2016 ടെക്‌സസ് സ്റ്റേയ്റ്റ് ഫെയറിന് ഡാളസ്സില്‍ ഉജ്ജ്വല തുടക്കം. സെപ്റ്റംബര്‍ 30 വെള്ളിയാഴ്ച ഫെയറിന്റെ ഉല്‍ഘാടനത്തോടനുബന്ധിച്ചു നടന്ന പരേഡ് ഡാളസ്സിലെ പൗരാവലിയില്‍ ഉത്സവത്തിന്റെ പ്രതീതി ജനിപ്പിച്ചു.

ഔദ്യോഗീകമായി രാവിലെ 10 മണിക്ക് ഫെയറിലേക്കുള്ള പ്രവേശനം കവാടം തുറന്നപ്പോള്‍ ആയിരങ്ങളാണ് വിവിധ വിനോദങ്ങളും, സവാരികളും, ആസ്വദിക്കുന്നതിന് ഡാളസ്സില്‍ എത്തി ചേര്‍ന്നിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ സ്‌റ്റേറ്റ് ഫെയറുകള്‍ നടക്കുന്നുണ്ടെങ്കിലും അതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ടെക്‌സസ് ഫെയര്‍.

ഉല്‍ഘാടനത്തോടനുബന്ധിച്ചു നടന്ന വാര്‍ഷീക പരേഡ് ഡൗണ്‍ഡൗണ്‍ മെയ്ന്‍ സ്ട്രീറ്റില്‍ വാദ്യാഘോഷങ്ങളോടെ പ്രവേശിച്ചപ്പോള്‍ മനോഹരമായി അലങ്കരിച്ച ഫ്‌ളോട്ടുകളും, ഡ്രില്‍ ടീമുകളും, കുതിരകളും അണിനിരന്നിരുന്നത് കണ്‍കുളിര്‍ക്കെ ആസ്വദിക്കാന്‍ റോഡിനിരുവശവും ജനങ്ങള്‍ തടിച്ചു കൂടിയിരുന്നു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഡാളസ്സിലെ സ്‌റ്റേറ്റ് ഫെയറിലേക്ക് ഒക്ടോബര്‍ 23 വരെ ജനങ്ങളുടെ പ്രവാഹമായിരിക്കും. ടിക്കറ്റ് മൂലമാണ് പ്രവേശനം നിയന്ത്രിച്ചിരിക്കുന്നത്. 

ഫെയറിലേക്ക് പ്രവേശിച്ചാല്‍ വിനോദങ്ങളോടൊപ്പം, പ്രത്യേകം തയ്യാറാക്കിയ ട്രഡീഷനല്‍ ഭക്ഷണ വിഭവങ്ങളും കാണികള്‍ക്ക് ഹരം പകരുന്നതാണ്. സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ടിക്കറ്റ് നിരക്ക് താരതമ്യേന കുറവാണെന്നുള്ളത് കൂടുതല്‍ വിദ്യാര്‍ത്ഥികളെ ഫെയറിലേക്ക് ആകര്‍ഷിക്കുന്നു.

texasfair1 texas2

LEAVE A REPLY

Please enter your comment!
Please enter your name here