ന്യൂയോര്‍ക്ക്: ശ്രീനാരായണ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (SNA of NA) 162-മത് ഗുരുദേവ ജയന്തി ആഘോഷം (ചതയദിനം) അതിവിപുലവും പ്രൗഢഗംഭീരവുമായ ചടങ്ങുകളോടെ ക്യൂന്‍സ് ഹൈസ്കൂള്‍ ഓഫ് ടീച്ചിംഗ് അങ്കണത്തില്‍ വച്ചു സെപ്റ്റംബര്‍ 17-നു ശനിയാഴ്ച ആഘോഷിച്ചു. വിഭവസമൃദ്ധമായ സദ്യയെ തുടര്‍ന്നു കേരളത്തനിമയോടുകൂടി വസ്ത്രങ്ങളണിഞ്ഞ്, താലപ്പൊലിയും, ചെണ്ടമേളവും, മുത്തുക്കുടയുമായി മാവേലി മന്നനെ വരവേറ്റുകൊണ്ടുള്ള ഘോഷയാത്ര സാംസ്കാരിക തനിമ വിളിച്ചോതുന്നതായിരുന്നു. തുടര്‍ന്ന് ചേര്‍ന്ന പൊതുസമ്മേളനത്തില്‍ ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സില്‍ മെമ്പര്‍ ബാരി എസ് ഗ്രോഡന്‍ചിക്കും, വെസ്റ്റ് ഹെംപ്സ്റ്റഡ് കൗണ്‍സില്‍ മെമ്പര്‍ ആഞ്ജലി ഫെറാറോയും സദസിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

ഡോ. ചന്ദ്രോത്ത് പുരുഷോത്തമന്‍ മുഖ്യാതിഥിയായിരുന്നു. അസോസിയേഷന്‍ പ്രസിഡന്റ് സുധന്‍ പാലയ്ക്കല്‍ സ്വാഗത പ്രസംഗം നടത്തി. ചെയര്‍മാന്‍ സഹൃദയന്‍ പണിക്കര്‍ ചതയദിന സന്ദേശവും, സെക്രട്ടറി സുനില്‍കുമാര്‍ കൃഷ്ണന്‍ ഗുരുദേവ ദര്‍ശനങ്ങളുടെ പ്രസക്തിയെപ്പറ്റിയും സംസാരിച്ചു. തുടര്‍ന്ന് വിവിധ സാംസ്കാരിക പരിപാടികള്‍ അരങ്ങേറി. തിരുവാതിര, ചാക്യാര്‍കൂത്ത്, നാടകം, നൃത്തം എന്നിവ പരിപാടിക്ക് മാറ്റുകൂട്ടി.

ബിജു ഗോപാല്‍ അറിയിച്ചതാണിത്.

SNAofNA_pic4 SNAofNA_pic3 SNAofNA_pic2

LEAVE A REPLY

Please enter your comment!
Please enter your name here