ന്യൂയോര്‍ക്ക്: കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക്, ഇന്‍ഡ്യന്‍ അമേരിക്കന്‍ മലയാളി അസ്സോസിയേഷന്‍ ഓഫ് ലോങ്ങ് ഐലന്‍റ്, മലയാളി സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് എന്നിവര്‍ ഒത്തുചേര്‍ന്ന്  സെപ്റ്റംബര്‍ 18  ന് ക്ലിന്‍റണ്‍ മാര്‍ട്ടിന്‍ പാര്‍ക്കില്‍ സംഘടിപ്പിച്ച സംയുക്തത ഓണാഘോഷം വിജയകരമായി. 

പ്രശസ്ത സിനിമാനടിയും നൃത്തകിയും ആയ ദിവ്യ ഉണ്ണി ആയിരുന്നു വിശിഷ്ടാഥിതി.  ഉച്ചയ്ക്ക് 12  മണിയോടെ വിഭവസമൃദ്ധമായ സദ്യ ആരംഭിച്ചു.  സദ്യക്കുശേഷം താലപ്പൊലിയുടെയും ചെണ്ട മേളത്തിന്‍റെയും അകമ്പടിയോടെ മഹാബലിയും വിശിഷ്ടാഥിതികളും ഹാളിലേക്ക് നീങ്ങി.  കേരളസമാജം ബോഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ സരോജ് വര്‍ഗ്ഗീസ് ആയിരുന്നു താലപപൊലി സംഘടിപ്പിച്ചത്.  പനലോസ് പെടെമറ്റാങ്ങാടി ആന്‍റ് ഗ്രൂപ്പിന്‍റെ ആയിരുന്നു ചെണ്ടമേളം.  ഡോ. ദീരജ കമലം ഓണ സന്ദേശം നല്‍കുകയുണ്ടായി. കേരള സമാജം പ്രസിഡന്‍റ് ജേക്കബ് തോമസ് സ്വഗതപ്രസംഗം നടത്തി.  ഇന്‍ഡ്യന്‍ അമേരിക്കന്‍ മലയാളി അസ്സോസിയേഷന്‍ പ്രസിഡന്‍റ് സാബു ലൂക്കോസ്  അദ്ധ്യക്ഷ പ്രസംഗം നടത്തി.  മലയാളി സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക്   പ്രസിഡന്‍റ് ചാക്കോ കോയിക്കലത്ത് മാസ്റ്റര്‍ ഓഫ് സെറിമണി ആയി പ്രവര്‍ത്തിച്ചു, ഫൊക്കാനയെ പ്രതിനിധീകരിച്ച് ലീലാമാരേട്ടം, ഫൊമയെ പ്രതിനിഥീകരിച്ച് ജിബി തോമസും ആശംസകള്‍ നേരുകയുണ്ടായി.  നാസ്സാ കൗണ്ടിയില്‍ നിന്ന്  ടൌൺ സൂപ്പർവൈസർ: ജൂഡി ബോർവർത്ത്, സ്റ്റേറ്റ് കൺട്രോളർ : നിക്കോബിലെ, കൺട്രോളർ : ജോർജ് മരഗോസ് മുന്‍ കൗണ്ടി എക്സിക്യൂട്ടീവ്  ടോം സുയസ്ഇ (Tom Suozzi) എന്നിവര്‍ സന്നിഹിതരായിരുന്നു.

മഞ്ജു തോമസിന്‍റെ നേതൃത്വത്തില്‍  തിരുവാതിര അരങ്ങേറി.  വിവിധ  കലാപരിപാടികളോടെ പരിപാടികള്‍ സമാപിച്ചു.  സാമൂഹ്യസേവനത്തിന് 8 പേര്‍ക്ക് citations വിതരണം ചെയ്തു.  Human Right Commissioner: ജോര്‍ജ് തോമസ്സ്, മുന്‍ പ്രസിഡന്‍റ് ബഞ്ജമിന്‍ ജോര്‍ജ്, ഫോമാ വൈസ് പ്രസിഡന്‍റ് ലാലി കളപ്പുരക്കല്‍ എന്നിവരും സന്നിഹിതരായിരുന്നു.            

FB_IMG_1474390262356 FB_IMG_1474390278195 FB_IMG_1474390311854

LEAVE A REPLY

Please enter your comment!
Please enter your name here