ഷിക്കാഗോ: ഒക്‌ടോബര്‍ രണ്ടിന് സീറോ മലബാര്‍ പാരീഷ് ഹാളില്‍ നടത്തപ്പെട്ട പേരന്റിംഗ് സെമിനാര്‍ വളരെ വിജ്ഞാനപ്രദവും വിജയകരവുമായിരുന്നു. സീറോ മലബാര്‍ കത്തീഡ്രല്‍ വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പിലിന്റെ പ്രാര്‍ത്ഥനയോടെ സെമിനാര്‍ ആരംഭിച്ചു.

സെമിനാറിന്റെ ഉദ്ഘാടനം നിര്‍വഹിച്ച അഗസ്റ്റിന്‍ അച്ചന്‍ എല്ലാവര്‍ക്കും ആശംസകള്‍ നേര്‍ന്നു. എസ്.എം.സി.സി പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍ സദസിന് സ്വാഗതം ആശംസിച്ചു. കേരളത്തില്‍ നിന്നെത്തിയ ഡോ. പി.വി. സേവ്യര്‍ കുടുംബ ദൃഢതയുടെ ആവശ്യത്തെപ്പറ്റി സംസാരിച്ചു. ഡോ. സാം ജോര്‍ജ് അമേരിക്കയില്‍ വളരുന്ന പുതുതലമുറ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുകയുണ്ടായി. കാലങ്ങള്‍ക്ക് അനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് സ്വീകരിക്കേണ്ടതിനെ സ്വീകരിച്ചും. ത്യജിക്കേണ്ടതിനെ ത്യജിച്ചും, മക്കളെ മനസ്സിലാക്കിയും അംഗീകരിച്ചും ജീവിക്കേണ്ടത് ഓരോ കുടുംബത്തിന്റേയും ഉത്തരവാദിത്വമാണെന്ന് എടുത്തുപറയുകയുണ്ടായി.

സെമിനാറിന്റെ കോര്‍ഡിനേറ്റര്‍മാരായി ഷിബു അഗസ്റ്റിനും, സണ്ണി വള്ളിക്കളവും പ്രവര്‍ത്തിച്ചു. മേഴ്‌സി കുര്യാക്കോസ് സദസിന് നന്ദി രേഖപ്പെടുത്തി. ആന്റോ കവലയ്ക്കല്‍, കുര്യാക്കോസ് തുണ്ടിപ്പറമ്പില്‍, ഷാജി കൈലാത്ത്, അനിതാ അക്കല്‍, സജി വര്‍ഗീസ്, ജോസഫ് തോട്ടുകണ്ടത്തില്‍, ജേക്കബ് കുര്യന്‍ എന്നിവരുടെ സഹകരണവും സാന്നിധ്യവും എടുത്തുപറയേണ്ടതാണ്. എസ്.എം.സി.സി സെക്രട്ടറി മേഴ്‌സി കുര്യാക്കോസ് അറിയിച്ചതാണിത്.

SMCCperenting_pic9 SMCCperenting_pic8 SMCCperenting_pic7 SMCCperenting_pic6 SMCCperenting_pic5 SMCCperenting_pic4 SMCCperenting_pic3 SMCCperenting_pic2

LEAVE A REPLY

Please enter your comment!
Please enter your name here