ടെക്സാസ്:സൗഹൃദത്തിന്‍റെ ഓണപ്പൂക്കള്‍ വിടര്‍ത്തിയും സഹകരണത്തിന്‍റെ ഓണസദ്യയുണ്ടും ടെക്സാസ് അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്സിന്‍റെ ഈ വര്‍ഷത്തെ ഓണാഘോഷം വേറിട്ടതായി.

ഈ മാസം ഒന്നാം തിയതി സേവ്യര്‍ തോമസിന്‍റെ ഭവനത്തില്‍ നടന്ന ഓണാഘോഷങ്ങളില്‍ സംഘടനയിലെ അംഗങ്ങള്‍ കുടുംബസമേതം പങ്കെടുത്ത് മാനുഷരെല്ലാരും ഒന്നാകുന്ന ഓണത്തിന്‍റെ ആഹ്ലാദങ്ങള്‍ പങ്കുവച്ചു.

ഓണസദ്യക്ക് ശേഷം പ്രസിഡന്‍റ് ഫ്രാന്‍സിസ് പിട്ടാപ്പിള്ളിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സാംസ്കാരിക കൂട്ടായ്മയില്‍ ഫ്രാന്‍സിസ് ജോണ്‍ മുഖ്യപ്രഭാഷണം നടത്തി ‘ആഴ്ചവട്ടം’ചീഫ് എഡിറ്റര്‍ ഡോ.ജോര്‍ജ് എം.കാക്കനാട്ട് ഓണസന്ദേശം നല്‍കി.ഓണത്തിന്‍റെ സനതന മൂല്യങ്ങള്‍ തകര്‍ക്കാനുള്ള സംഘടിത ശ്രമം കേരളത്തില്‍ നടക്കുമ്പോള്‍ അത്തരം വിഭാഗിയ ചിന്തകളില്ലാതെ ഓണം ആഘോഷിക്കാന്‍ കഴിയുന്ന പ്രവാസി മലയാളികളാണ് യഥാര്‍ത്ഥത്തില്‍ മാനുഷരെല്ലാരും ഒന്നാണെന്ന സങ്കല്‍പം സംരക്ഷിക്കുന്നവരെന്ന് ഡോ.ജോര്‍ജ് ഓണസന്ദേശത്തില്‍ ചൂണ്ടിക്കാട്ടി സേവ്യര്‍ തോമസിന്‍റെ നേതൃത്വത്തില്‍ അംഗങ്ങളും അവരുടെ കുടുംബാങ്ങങ്ങളും വിവിധ സാംസ്കാരിക പരിപാടികള്‍ അവതരിപ്പിച്ചു.അംഗങ്ങള്‍ തങ്ങളുടെ ഓണസ്മരണകള്‍ പങ്കുവച്ചു.സന്നിഹിതരായ അംഗങ്ങളും അവരുടെ കുടുംബാങ്ങളും ചേര്‍ന്ന് ആലപിച്ച ഓണപ്പട്ടോടു കൂടിയാണ് സാംസ്കാരിക സമ്മേളനത്തിന് തുടക്കമായത്.

വടക്കെ അമേരിക്കയിലെത്തുന്ന മലയാളികള്‍ക്കിടയില്‍ സഹകരണം വളര്‍ത്താനും അമേരിക്കയിലെ നിയമങ്ങളുടെ സവിശേഷതകള്‍ ബോദ്ധ്യപ്പെടുത്താനും മലയാളികളെ ബാധിക്കുന്ന വിഷയങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാനും അവയ്ക്ക് പരിഹാരം കാണാനും സാമുഹിക സേവന മേഖലയിലെ തൊഴിലവസരങ്ങള്‍ അന്യോന്യം അറിയിച്ച് തൊഴില്‍ ഉറപ്പ് വരുത്താനുമുള്ള കോമണ്‍ പ്ലാറ്റ് ഫോം ആയിട്ടാണ് ടെക്സാസ് അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്സ് രൂപം കൊണ്ടത്.കഴിഞ്ഞ പത്തുവര്‍ഷമായി ഈ ലക്ഷ്യങ്ങള്‍ സാര്‍ത്ഥകമാക്കി അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ സൗമനസ്യത്തിന്‍റേയും സൗഹാര്‍ദ്ദത്തിന്‍റേയും സംസ്കാരം നിലനിര്‍ത്താനും പോഷിപ്പിക്കാനും ഈ സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

ഫ്രാന്‍സിസ് പിട്ടാപ്പിള്ളി(പ്രസിഡന്‍റ്)ബോബിന്‍ ജോസഫ് (സെക്രട്ടറി)ബിജു സെബാസ്റ്റ്യന്‍ (ട്രഷറര്‍) എന്നിവരുടെ കൂട്ടായ നേതൃത്വത്തില്‍ സംഘടന സഹകരണത്തിന്‍റെ പുതിയ ചക്രവാളങ്ങള്‍ കീഴടക്കി മുന്നേറുന്നതിന്‍റെ സാക്ഷ്യപത്രം കൂടിയായിരുന്നു ഈ വര്‍ഷത്തെ ഓണാഘോഷം. രുചികരവും വിഭസമൃദ്ധവുമായ ഓണസദ്യയൊരുക്കിയ അംഗങ്ങളെയും സുന്ദരമായ വേദിയൊരുക്കിയ സേവ്യര്‍ തോമസിനേയും ഭാര്യ ഷീബ തോമസിനേയും സംഘടനാ സാരഥികളും അതിഥികളും അഭിനന്ദിച്ചു.

മൈക്രോ ക്രെഡിറ്റ് പ്രോഗ്രാമില്‍ സജി കണ്ണോലിലും ബിജു സെബാസ്റ്റ്യനും വിജയികളായി .സേവ്യര്‍ തോമസ് അഥിതികളെ സ്വാഗതം ചെയ്തു ബിബിന്‍ ജോസഫ് നന്ദിയും രേഖപ്പെടുത്തി

LEAVE A REPLY

Please enter your comment!
Please enter your name here