തിരുവനന്തപുരം: അമേരിക്കയിലെ കാന്‍സര്‍ ചികിത്സയുടെയും ഗവേഷണത്തിന്റെയും ചുമതലയുള്ള സംഘടനയായ ഇന്റര്‍നാഷണല്‍ കാന്‍സര്‍ ട്രീറ്റ്‌മെന്റ് ആന്‍ഡ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് യു.എസ്.എ(ഐഎന്‍സിടിആര്‍)യുടെ അദ്ധ്യക്ഷനും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായി ഡോ. എം.വി. പിള്ളയെ നിയമിച്ചു. അന്തര്‍ദ്ദേശീയ തലത്തില്‍ കാന്‍സര്‍ ചികിത്സയില്‍ സഹായപദ്ധതികള്‍ക്ക് നേതൃത്വം നല്‍കുന്ന സംഘടനയാണിത്. ഫിലാഡെല്‍ഫിയയിലെ തോമസ് ജെഫേഴ്‌സണ്‍ സര്‍വകലാശാലയില്‍ ഓങ്കോളജി പ്രൊഫസറായി പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം.
പിള്ളയുടെ സാരഥ്യം ഇന്ത്യയ്ക്കും പ്രത്യേകിച്ച് കേരളത്തിനും പ്രയോജനകരമാകും. തിരുവനന്തപുരത്തെ കൈനിക്കര കുടുംബാംഗമായ ഡോ. പിള്ള രാജ്യാന്തരതലത്തില്‍ അറിയപ്പെടുന്ന കാന്‍സര്‍ വിദഗ്ധനാണ്. സാഹിത്യരംഗത്തു പ്രശസ്തരായിരുന്ന കൈനിക്കര സഹോദരന്മാരില്‍ മാധവന്‍ പിള്ളയുടെ പുത്രനായ ഡോ. എം.വി.പിള്ള 1979 മുതല്‍ യുഎസില്‍ ആരോഗ്യരംഗത്തു പ്രവര്‍ത്തിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here