ന്യൂയോര്‍ക്ക്: ഇന്‍ഡോ അമേരിക്കന്‍ മലയാൡചേംബര്‍ ഓഫ് കൊമേഴ്‌സും ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബും സംയുക്തമായി നടത്തുന്ന ബിസിനസ് സെമിനാറിന് പ്രമുഖ ബിസിനസുകാരനും എംപിയുമായ പി.വി. അബ്ദുള്‍ വഹാബ് അധ്യക്ഷത വഹിക്കുമെന്നു ഇന്‍ഡോ അമേരിക്കന്‍ മലയാൡചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ പ്രസിഡന്റ് ജോര്‍ജ് കുട്ടി, സെക്രട്ടറി ജോസ് തെക്കേടം, ട്രഷറര്‍ കോശി ഉമ്മന്‍ എന്നിവര്‍ അറിയിച്ചു. കണക്ടികട്ടിലെ ഹില്‍റ്റണ്‍ സ്റ്റാംഫോര്‍ഡ് ഹോട്ടലില്‍ നടക്കുന്ന ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബിന്റെ മൂന്നാമത് അന്താരാഷ്ട്ര മാധ്യമസമ്മേളനത്തോടനുബന്ധിച്ച് ഒക്ടോബര്‍ ഒന്‍പതിന് ഉച്ചയ്ക്ക് രണ്ടിനു നടത്തുന്ന ബിസിനസ് സെമിനാറില്‍ കേരളത്തിലേയും അമേരിക്കയിലേയും പ്രമുഖ ബിസിനസ് സംരംഭകര്‍ ഒത്തുചേരും. അമേരിക്കയിലെ ബിസിനസ് സാധ്യതകളെക്കുറിച്ചും അതിന് മാധ്യമങ്ങള്‍ക്കുള്ള പ്രസക്തിയെക്കുറിച്ചും സെമിനാറില്‍ ചര്‍ച്ച ചെയ്യുമെന്ന് പ്രസ്‌ക്ലബ് ഭാരവാഹികള്‍ അറിയിച്ചു. അനന്തമായ ബിനിസസ് സാധ്യതകളാണ് അമേരിക്കയിലുള്ളത്. ഇവ കണ്ടെത്തുന്നതിനും വളര്‍ത്തുന്നതിനും മാധ്യമങ്ങള്‍ക്ക് വളരെയേറെ പങ്കുണ്ട്. ബിസിനസില്‍ മാധ്യമങ്ങളുടെ പ്രധാന്യത്തെക്കുറിച്ചും സംരംഭകര്‍ മാധ്യമങ്ങളെ എങ്ങനെ പ്രയോജനപ്പെടുത്തണമെന്നും കേരളത്തിലെ നിക്ഷേപ സാധ്യതകളെക്കുറിച്ചും സെമിനാറില്‍ ചര്‍ച്ചചെയ്യും. സെമിനാറിന് മീഡിയ കോണ്‍ഫ്രന്‍സ് കോ ചെയര്‍മാന്‍ മാത്തുക്കുട്ടി ഈശോ അധ്യക്ഷത വഹിക്കും. 

18 വര്‍ഷം മുമ്പ് ന്യൂയോര്‍ക്ക് കേന്ദ്രമായി രുപീകൃതമായ ഇന്‍ഡോ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്‌സ് അമേരിക്കയിലെ മലയാളി സംരംഭകരുടെ ഏറ്റവും വലിയ കൂട്ടായ്മയാണ്. 2016 ല്‍ പുതിയ നേതൃത്വം വന്നതിനു ശേഷം അമേരിക്കയിലെ മലയാളി ബിസിനസുകാരുടെ ക്ഷേമത്തിനായി നിരവധി കാര്യങ്ങളാണ് ചെയ്തതിട്ടുള്ളത്. മലയാളി സംരംഭകര്‍ക്ക് പുതിയ അവസരങ്ങള്‍ കണ്ടെത്തികൊടുക്കുന്നതിലും മറ്റും പുതിയ നേതൃത്വം മാതൃകാപരമായ കാര്യങ്ങളാണ് നടത്തിയിട്ടുള്ളത്. ഇത്തരത്തില്‍ മാധ്യമങ്ങളുമായി ചേര്‍ന്ന് സംരംഭകര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭ്യമാക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നു ഇന്‍ഡോ അമേരിക്കന്‍ മലയാൡചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ പ്രസിഡന്റ് ജോര്‍ജ് കുട്ടി, സെക്രട്ടറി ജോസ് തെക്കേടം, ട്രഷറര്‍ കോശി ഉമ്മന്‍ എന്നിവര്‍ പറഞ്ഞു. ബിസിനസിന്റെ വളര്‍ച്ചയ്ക്ക് മാധ്യമങ്ങളുടെ പങ്ക് വളരെയേറെയുണ്ട്. അത് തിരിച്ചറിഞ്ഞുപ്രവര്‍ത്തിക്കുന് നവരാണ് ഇവിടത്തെ ബിസിനസുകാരെന്നും ഇതിന്റെ ഭാഗമായാണ് ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബുമായി സഹതരിച്ച് ഇത്തരത്തിലൊരു സെമിനാറിന് നേതൃത്വം നല്‍കുന്നതെന്നും അവര്‍ പറഞ്ഞു. മലയാളി സംരംഭകര്‍ക്ക് വളരെയേറെ പിന്തുണനല്‍കുന്ന ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബിന് ഇന്‍ഡോ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ്‌കൊമേഴ്‌സ് ഭാരവാഹികള്‍ നന്ദിപറഞ്ഞു. 

ഇന്‍ഡോ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരെ ഒരുകുടക്കീഴില്‍ കൊണ്ടുവരുന്നതിനായി 2013 ല്‍ രുപീകരിച്ച സംഘടനയാണ് ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബ്. ഇതിന്റെ അംഗങ്ങളുടെ കര്‍മ്മ നിരതമായ പ്രവര്‍ത്തന ശൈലികൊണ്ടും സഹകരണം കൊണ്ടുമാണ് ഇതിനോടകം ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്ന രീതിയിലേക്ക് ഇത് വളര്‍ന്നത്. അമേരിക്കയിലും കാനഡയിലും ഓസ്‌ട്രേലിയയിലും ഗള്‍ഫിലുമുള്ള മാധ്യമരംഗത്തെ പ്രമുഖര്‍ ഐഎപിസിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്.

വളര്‍ന്നു വരുന്ന മാധ്യമപ്രവര്‍ത്തകരെ നൂതന വിവര സാങ്കേതിക ജാലകങ്ങളിലൂടെ പരസ്പരം ബന്ധിപ്പിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും പ്രോത്സാഹിപ്പി ക്കുന്നതിനും ഐഎപിസി കര്‍മ്മനിരതമാണ്. ഒപ്പം, ഇന്ത്യന്‍ കമ്മ്യൂണിറ്റിക്ക് നോര്‍ത്ത് അമേരിക്കയില്‍ മികച്ച പിന്തുണയാണ് ഐഎപിസി നല്‍കുന്നത്. 

LEAVE A REPLY

Please enter your comment!
Please enter your name here