ഗാര്‍ലന്റ് (ടെക്‌സസ്സ്): ടെക്‌സസ്സിലെ ഗാര്‍ലന്റില്‍ നിന്നുള്ള എട്ട് വയസ്സുകാരിക്ക് യൂണിവേഴ്‌സിറ്റി ഓഫ് നോര്‍ത്ത് ടെക്‌സസ്സില്‍ പ്രവേശനം ലഭിച്ചു. പ്രവേശനത്തോടൊപ്പം 10000 ഡോളറിന്റെ സ്‌കോളര്‍ഷിപ്പും!

ഗാര്‍ലന്റ് വാട്ട്‌സണ്‍ ടെക്‌നോളജി സെന്ററിലെ വിദ്യാര്‍ത്ഥികളെ ആവേശഭരിതരാക്കുന്നതിനുള്ള സന്ദേശം ദിവസവും നല്‍കിയത് യൂണിവേഴ്‌സിറ്റി അധികൃതരുടെ ശ്രദ്ധയില്‍ പെട്ടതാണ് പ്രവേശനം ലഭിക്കുന്നതിനിടയായത്.

ജോര്‍ഡില്‍ ഫിപ്പ്‌സ് ദിവസം ആവര്‍ത്തിച്ചിരുന്ന ഒരു വാചകമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.’ഐ ആം സ്മാര്‍ട്ട്, ഐ ആം എ ലീഡര്‍ ഫെയിലിയര്‍ ഈസ് നോട്ട് ആന്‍ ഓപ്ഷന്‍ ഫോര്‍ മി’ . ജോര്‍ഡിന്റെ മാതാവ് ഈ വാചകങ്ങള്‍ റിക്കാര്‍ഡ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ റിലീസ് ചെയ്തിരുന്നു.

യൂണിവേഴ്‌സിറ്റി അധികൃതര്‍ ഇന്ന് (ഒക്ടോബര്‍ 6 വ്യാഴം) ഗാര്‍ലന്റില്‍ എത്തിയാണ് ജോര്‍ഡിന്റെ പ്രവേശനത്തെ കുറിച്ചുള്ള വിവരം നല്‍കിയത്. 35000 വിദ്യാര്‍ത്ഥികളുള്ള സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ ഏറ്റവും പ്രായം കുറവാണ് ജോര്‍ഡിന്. അദ്ധ്യാപികയായ മാതാവിനെ പോലെ അദ്ധ്യാപകനാകണമെന്ന മോഹമാണ് ജോര്‍ഡിനുള്ളത്.

Scholarship32 Scholarship2

LEAVE A REPLY

Please enter your comment!
Please enter your name here