ഷിക്കാഗോ: ഷിക്കാഗോ ഫ്രണ്ട്‌­സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ചീട്ടുകളി മത്സരം നടത്തപ്പെടുന്നു. നവംബര്‍ 12 ന് രാവിലെ 10 മണിക്ക് ആരംഭിക്കുന്ന മത്സരങ്ങള്‍ മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ പള്ളിയുടെ ഹാളില്‍ വച്ചാണ് നടത്തപ്പെടുക. 10 മണിക്ക് ലേലവും വൈകിട്ട് 5 മണിക്ക് റമ്മിയും എന്ന രീതിയിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

ലേലത്തിന് ഒന്നാം സമ്മാനമായി ലഭിക്കുന്നത് പിണര്‍ക്കയില്‍ ഫാമിലി സ്‌പോണ്‍സര്‍ ചെയ്യുന്ന എബ്രഹാം പിണര്‍ക്കയില്‍ മെമ്മോറിയല്‍ ട്രോഫിയും $ 1501 ഉം, രണ്ടാം സമ്മാനമായി സഞ്ജു പുളിക്കത്തൊട്ടിയില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന $ 751 ഉം ട്രോഫിയുമായിരിക്കും. റമ്മി മത്സരത്തില്‍ ഒന്നാം സമ്മാനമായി പൂത്തുറയില്‍ ഫാമിലി സ്‌പോണ്‍സര്‍ ചെയ്യുന്ന $ 1001 ഉം ട്രോഫിയും രണ്ടാം സമ്മാനമായി സോയി കുഴിപ്പറമ്പില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന $ 501 ഉം ട്രോഫിയും ലഭിക്കുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക ജസ്റ്റിന്‍ തെങ്ങനാട്ട് ( 8472875125), ഫെബിന്‍ കണിയാലി (8473728531) 

Chicago card play 

LEAVE A REPLY

Please enter your comment!
Please enter your name here