ന്യൂയോര്‍ക്ക്: മഴവില്‍ എഫ്.എം.ന്റെ ബാനറില്‍ നിശാന്ത് നായര്‍ എഴുതി സംവിധാനം ചെയ്യുന്ന ‘അനന്തരം’ എന്ന ടെലിഫിലിം ന്യൂയോര്‍ക്കില്‍ ചിത്രീകരണം ആരംഭിച്ചു. മഴവില്‍ എഫ്.എം.  നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ഹ്രസ്വ ചിത്രമാണ് ‘അനന്തരം.’  

ജോസ് എബ്രഹാം, സജിനി സഖറിയ, മനോഹര്‍ തോമസ്, ഡോ. സിന്ധു പിള്ള, സ്‌മിത ജോര്‍ജ്ജ്, ജോജോ കൊട്ടാരക്കര, റിന്റ റോണി, സില്‍വിയ ഷാജി, മൃദുല പൊന്നംകുന്നത്ത് എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. 

അമേരിക്കയില്‍ ഈ അടുത്ത കാലത്ത് സംഭവിച്ച ഒരു വിഷയത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നതെന്ന് മഴവില്‍ എഫ്.എം. ഡയറക്ടറും സംവിധായകനുമായ നിശാന്ത് നായര്‍ അഭിപ്രായപ്പെട്ടു. ആഞ്ജല ഗൊറാഫിയും ജോജോ കൊട്ടാരക്കരയുമാണ് അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍. രേഖ നായര്‍ പ്രൊഡക്ഷന്‍ മാനേജരായും, ഷാജി എഡ്വേര്‍ഡ് പി.ആര്‍.ഒ. ആയും പ്രവര്‍ത്തിക്കുന്നു. ഈ ചിത്രം ക്രിസ്‌മസിന് പ്രേക്ഷകര്‍ക്ക് മുമ്പിലെത്തും.  

5-_MD10257 4-_MD10256 3-_MD10251 2-_MD10247 1-_MD10239

LEAVE A REPLY

Please enter your comment!
Please enter your name here