ഷിക്കാഗോ: എസ്.എം.സി.സി ഷിക്കാഗോ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ സീറോ മലബാര്‍ കത്തീഡ്രലില്‍ ഹെല്‍ത്ത് സെമിനാര്‍ നടത്തുകയുണ്ടായി. അതിനോടൊപ്പം തന്നെ മാരിയോന്‍സ് ഫാര്‍മസി സ്‌പോണ്‍സര്‍ ചെയ്ത ഫ്‌ളൂഷോട്ട് പ്രോഗ്രാമും നടത്തപ്പെട്ടു. ഫാര്‍മസിസ്റ്റ് സുമി ജോണി വടക്കുംചേരിയാണ് ഫ്‌ളൂ ഷോട്ടിനു നേതൃത്വം നല്‍കിയത്.

സീറോ മലബാര്‍ കത്തീഡ്രലില്‍ ഒക്‌ടോബര്‍ 9-ന് പാരീഷ് ഹാളില്‍ വച്ചു നടത്തപ്പെട്ട ഹെല്‍ത്ത് സെമിനാര്‍ കത്തീഡ്രല്‍ വികാരി റവ. ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. ആദ്യത്തെ ഫ്‌ളൂഷോട്ട് അഗസ്റ്റിനച്ചന്‍ സ്വീകരിച്ച് മറ്റുള്ളവര്‍ക്ക് മാതൃകയായി.

ഹെല്‍ത്ത് സെമിനാറില്‍ ഡോ. മനോജ് നേര്യംപറമ്പില്‍ പ്രമേഹത്തെക്കുറിച്ചുള്ള ക്ലാസ് എടുത്തു. മലയാളികളുടെ തനതായ ഭക്ഷണശീലം നിലനിര്‍ത്തിക്കൊണ്ട് പ്രമേഹ രോഗം നിയന്ത്രിക്കുന്നതിനെക്കുറിച്ച് ഡോ. മനോജ് വിശദീകരിച്ചു. അതിനോടൊപ്പം തന്നെ ജൂബി വള്ളിക്കളം, റാണി കാപ്പന്‍, ലെനി ചാക്കോ, റോജി മനോജ്, ബീന വള്ളിക്കളം എന്നിവരുടെ നേതൃത്വത്തില്‍ ബ്ലഡ് പ്രഷര്‍ സ്ക്രീനിംഗും, ബ്ലഡ് ഷുഗര്‍ സ്ക്രീനിംഗും നടത്തപ്പെട്ടു.

എസ്.എം.സി.സി പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍ സദസിന് സ്വാഗതം ആശംസിച്ചു. സജി വര്‍ഗീസ് ആയിരുന്നു പ്രോഗ്രാം കോര്‍ഡിനേറ്റര്‍. മേഴ്‌സി കുര്യാക്കോസ് സദസിന് നന്ദി രേഖപ്പെടുത്തി. ജോണ്‍സണ്‍ കണ്ണൂക്കാടന്‍, സജി വര്‍ഗീസ്, കുര്യാക്കോസ് തുണ്ടിപ്പറമ്പില്‍, ഷിബു അഗസ്റ്റിന്‍, സണ്ണി വള്ളിക്കളം, ആന്റോ കവലയ്ക്കല്‍, ഷാജി കൈലാത്ത്, ജോയി വട്ടത്തില്‍ എന്നിവരും പരിപാടികളുടെ നടത്തിപ്പിന് നേതൃത്വം നല്‍കി. പത്രപ്രവര്‍ത്തന്‍ ജോയിച്ചന്‍ പുതുക്കുളവും സെമിനാറില്‍ സജീവമായി പങ്കെടുത്തു. മേഴ്‌സി കുര്യാക്കോസ് അറിയിച്ചതാണിത്.

sms6 sms5 sms4 sms3 sms2

LEAVE A REPLY

Please enter your comment!
Please enter your name here