getNewsIm777777ages.php

ഹൂസ്റ്റണ്‍: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ ടെക്‌സസ്‌ സതേണ്‍ റീജിയന്റെ സമ്മേളനം ഹൂസ്റ്റണില്‍ ചേര്‍ന്നു. സ്റ്റാഫോര്‍ഡിലുള്ള ഏബ്രഹാം ആന്‍ഡ്‌ കമ്പനി ഹാളില്‍ ഞായറാഴ്‌ച വൈകുന്നേരം 6 മണിക്ക്‌ കൂടിയ സമ്മേളനത്തില്‍ ഐ.എന്‍.ഒ.സി ടെക്‌സസ്‌ സതേണ്‍ റീജിയന്‍ ഓര്‍ഗനൈസര്‍ ജോര്‍ജ്‌ ഏബ്രഹാം അധ്യക്ഷതവഹിച്ചു.

ഇന്ത്യയുടെ മതേതരത്വം നിലനിര്‍ത്താന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ പോലുള്ള രാഷ്‌ട്രീയ പ്രസ്ഥാനത്തിനു മാത്രമേ കഴിയുകയുള്ളൂവെന്നും, അടുത്തു നടക്കുവാന്‍ പോകുന്ന പഞ്ചായത്ത്‌, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫിനെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുവാന്‍ ഒത്തൊരുമിച്ച്‌ പ്രവര്‍ത്തിക്കണമെന്നും ജോര്‍ജ്‌ തന്റെ അധ്യക്ഷ പ്രസംഗത്തില്‍ ആഹ്വാനം ചെയ്‌തു.

ഹൂസ്റ്റണിലുള്ള വിവിധ സാമൂഹ്യ, സാംസ്‌കാരിക, നേതാക്കള്‍ പങ്കെടുത്ത യോഗത്തില്‍, അരുവിക്കരയില്‍ വിജയിച്ച നിയമസഭയിലെ പുതിയ `ബേബി’ ആയ ശബരീനാഥന്‌ എല്ലാവിധ വിജയാശംസകളും നേര്‍ന്ന്‌ ഈശോ ജേക്കബ്‌ സംസാരിച്ചു. തോമസ്‌ പി. തോമസ്‌, ജോസ്‌ ചാക്കോ, തോമസ്‌ വര്‍ഗീസ്‌, ഫിലിപ്പ്‌ ഫിലിപ്പോസ്‌, ജോജി എന്നിവര്‍ പ്രസംഗിച്ചു. എം.റ്റി മത്തായി സ്വാഗതവും ജോര്‍ജ്‌ മണ്ണിക്കരോട്ട്‌ കൃതജ്ഞതയും പറഞ്ഞു.

 getNewsImages.php

LEAVE A REPLY

Please enter your comment!
Please enter your name here