ഐഎപിസി അമേരിക്കയിലും ആഗോളതലത്തിലും ശ്രദ്ധേയമായ മാധ്യമ കൂട്ടായ്‌മയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേഴ്സണൽ സെക്രട്ടറിയും, മുൻ ദീപിക പത്രാധിപസമിതി അംഗവുമായ പി.ടി.ചാക്കോ തന്റെ ഫേസ് ബുക്ക് പേജിലാണ് ഐഎപിസി യുടെ വാർഷിയ്ക് സമ്മേളത്തെ കുറിച്ച് നല്ല വാക്കുകളാൽ കുറിച്ചത്.

“ഇന്‍ഡോ- അമേരിക്കന്‍ പ്രസ് ക്ലബ് (ഐഎപിസി) ന്യൂയോര്‍ക്കില്‍ സംഘടിപ്പിച്ച അന്തര്‍ദേശീയ മാധ്യമ സെമിനാറില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചു. കേരളത്തില്‍ നിന്നും ഇന്ത്യയില്‍ നിന്ന്മുള്ള പ്രഗത്ഭരായ മാധ്യമപ്രവര്‍ത്തകര്‍ ഈ പരിപാടിയില്‍ പങ്കെടുത്തു.

സെമിനാറിലെ ഒരു വിഷയം മാധ്യമങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുന്നൊ എന്നായിരുന്നു . സദസിലുണ്ടായിരുവര്‍ വിശ്വാസ്യത നഷ്ട്ടപ്പെട്ടു എന്ന നിലപാടാണ് സ്വീകരിച്ചത്. മാധ്യമ പ്രവര്‍ത്തകരും അത് അംഗീകരിച്ചു. മീഡിയയുടെ തലപ്പത്തുള്ളവരും താക്കോല്‍ സ്ഥാനങ്ങളിലുള്ളവരുമൊക്കെ തങ്ങളുടെ തൊഴിലിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു എന്ന്പ റഞ്ഞപ്പോള്‍ അതൊരു ഷോക്കായിരുന്നു.pt 3

ജനാധിപത്യ സംവിധാനത്തിന്റെ നാലാം തൂണാണു മീഡിയ. അതിനു സംഭവിക്കു ക്ഷതവും ക്ഷീണവും ജനാധിപത്യത്തിന് ഏല്പിക്കു മുറിവുകളാണ്. നൂറ്റാണ്ടുകള്‍കൊണ്ട് മീഡിയ കൈവരിച്ച വിശ്വാസ്യതയും ജനപിന്തുണയും ചോർന്നൊലിക്കരുത് .കോട്ടിട്ടവരും മൈക്കുപിടിക്കുവരുമൊക്കെ തിരിച്ചറിയുമെു പ്രതീക്ഷിക്കാം. അത്തരമൊരു കണ്ണുതുറപ്പിക്കലിന് ഐഎപിസി അവസരമൊരുക്കി എതില്‍ അവര്‍ക്കും അഭിമാനിക്കാം. pt 4

അമേരിക്കന്‍ തെരഞ്ഞെടുപ്പിനെക്കുറിച്ചു നട മറ്റൊരു സെഷനും ശ്രദ്ധേയമായി. അമേരിക്കയില്‍ മുപ്പതു ലക്ഷത്തോളം ഇന്ത്യക്കാര്‍ ഉണ്ടെങ്കിലും ബഹുഭൂരിപക്ഷവും പട്ടികയിൽ പേരു രജിസ്റ്റര്‍ ചെയ്യുകയോ, വോട്ടെടുപ്പിൽ പങ്കെടുക്കുകയോ ചെയ്യുന്നില്ല എന്ന്ഡെ പ്യുട്ടി കോൺസൽ ജനറല്‍ ഡോ. മനോജ് കുമാര്‍ മഹോപാത്ര ചൂണ്ടികാട്ടി പഞ്ചായത്തു തെരഞ്ഞെടുപ്പുപോലും തലനാരിഴകീറി പരിശോധിക്കു അമേരിക്കന്‍ മലയാളികളും അവിടത്തെ തെരഞ്ഞെടുപ്പില്‍ ഭാഗഭാക്കല്ല. ഇന്ത്യയില്‍ വോട്ടെടുപ്പ് ദിവസം അവധിയാണെങ്കില്‍ അമേരിക്കന്‍ തെരഞ്ഞെടുപ്പു ദിവസം അവധിയില്ല. അതാകാം വോട്ടെടുപ്പിൽ പങ്കെടുക്കാത്തിന്റെ ഒരു കാരണമത്രേ!

അര്‍ത്ഥസംപുഷ്ടമായ നിരവധി ചര്‍ച്ചകള്‍ക്ക് ഐഎപിസി ഇത്തവരണ വേദിയൊരുക്കി. തീര്‍ച്ചയായും സംഘാടകര്‍ക്ക് അഭിമാനിക്കാം. ഐഎപിസി അമേരിക്കയിലും ആഗോളതലത്തിലും ശ്രദ്ധേയമായ വലിയ മാധ്യമ കൂട്ടായ്മയായി വളരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here