ന്യു ജെഴ്‌സിയിൽ അപ്പാർട്ട്മെന്റിന് തീപിടിച്ചു മലയാളി ശാസ്ത്രജ്ഞനും കുടുംബവും കൊല്ലപ്പെട്ടു തിങ്കളാഴ്ച രാത്രി 10 മണിക്ക് ന്യു ജെഴ്‌സിക്കു സമീപം ഹിത്സ്‌ബൊറോയില്‍ അപ്പാര്‍ട്ട്മന്റ് കോംബ്ലക്‌സിനു തീ പിടിച്ചാണ് മൂന്നംഗ മലയാളി കുടുംബം മരിച്ചത്. റട്ട്‌ഗേഴ്‌സ് ശാസ്ത്രഞ്ജനായ വിനോദ് ബാബു ദാമോദരന്‍, 41, ഭാര്യ ശ്രീജ, 14 വയസുള്ള മകള്‍ ആര്‍ദ്ര എന്നിവരാണുവെന്തു മരിച്ചത്.33333

ചേര്‍ത്തല സ്വദേശിയാണ് ബാബു ദാമോദരന്‍. കൊളറാഡോയില്‍ നിന്നു രണ്ടു വര്‍ഷം മുന്‍പാണ് ന്യുജെഴ്‌സിയിലെത്തിയതെന്നു ബന്ന്ധുവായ അറ്റോര്‍ണി റാം ചീരത്ത് പറഞ്ഞു

ഫാം റോഡിലുള്ള ഹിത്സബോറോ ഗാര്‍ഡന്‍ അപ്പാര്‍ട്ട്‌മെന്റ്‌സ് കോപ്ലക്‌സിലെ നാലു അപ്പാര്‍ട്ട്‌മെന്റുകൾക്കാണ് തീ പിടിച്ചത് .രണ്ടാമത്തെ നിലയിലാണു ബാബു ദാമോദരനും കുടുംബവും താമസിച്ചിരുന്നത്.3333

ഒരു അപ്പാര്‍ട്ട്‌മെന്റിലെ ബെഡ് റൂമില്‍ നിന്നാണു തീ പടര്‍ന്നതെന്നു കരുതുന്നു. ആളുകൾ നോക്കി നില്‍ക്കെ തീ ആളിപ്പടരുകയായിരുന്നു എന്ന് കണ്ടു നിന്നവർ പറയുന്നു.ആരൊക്കെ തീപിടുത്തത്തിൽ മരിച്ചു എന്ന് ഔദ്യോഗികമായി പോലീസ് വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല
വിനോദ് ദാമോദരന്‍ ബയോമെഡിക്കത്സ്, ബയോമെഡിക്കല്‍ പോളിമേഴ്‌സ്, മെഡിക്കല്‍ ഡിവൈസ് രംഗത്ത് നിരവധി നേട്ടങ്ങള്‍ കൈവരിച്ച പ്രതിഭയാണ് .

LEAVE A REPLY

Please enter your comment!
Please enter your name here