ഫിലാഡല്‍ഫിയ: കേരള പിറവിയുടെ 61ാം വാര്‍ഷികം ഫിലാഡല്‍ഫിയായിലെ മലയാളി സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്റ്റേറ്റ് കേരളാഫോറം കലാഭവന്‍ മണി ഗ്രാമത്തില്‍ കാവാലം തിരുവരങ്ങില്‍ മണ്‍മറഞ്ഞ മലയാളത്തിന്‍റെ മഹാപ്രതിഭകള്‍ക്ക് ആദരവുകള്‍ അര്‍പ്പിച്ചുകൊണ്ട് നവംബര്‍ 5-നു് ശനിയാഴ്ച 3:00 മണി മുതല്‍ 9:00 മണി വരെയുള്ള സമയത്ത് നോര്‍ത്ത് ഈസ്റ്റ് ഫിലാഡല്‍ഫിയായിലെ അസന്‍ഷന്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ (10171 നോര്‍ത്ത്  ഈസ്റ്റ് അവന്യൂ) ആഘോഷപുര്‍വ്വം കൊണ്ടാടുന്നു.

ആസന്നമായിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ആര് ജയിക്കുമെന്ന് ഇപ്പോഴും അനിശ്ചിതമായി തുടരുന്ന സന്ദര്‍ഭത്തില്‍ ട്രൈസ്റ്റേറ്റ് കേരളാഫോറം കേരളദിനാഘോഷത്തോടനുബന്ധിച്ച് ഹിലരി-ട്രമ്പ് ഡിബേറ്റ് സംഘടിപ്പിക്കുന്നുണ്ട്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് മുന്ന് മണിക്ക് ആരംഭിക്കുന്ന ഡിബേറ്റില്‍ ഫിലാഡല്‍ഫിയായിലെ സാമുഹിക, സാംസ്ക്കാരിക, രാഷ്ട്രീയ നേതാക്കളും പ്രതിനിധികളും പങ്കെടുക്കുന്നു.

ഇന്ത്യ പ്രസ്സ് ക്ലബ് ഫിലാഡല്‍ഫിയ ചാപ്റ്റര്‍ പ്രസിഡന്‍റ് ജോബി ജേര്‍ജ്ജും, സെക്രട്ടറി ജോര്‍ജ്ജ് ഓലിക്കലും ഡിബേറ്റ് മോഡറേറ്റര്‍മാരായിരിക്കും. തുടര്‍ന്ന് ڇനഷ്പ്പെടുന്ന മലയാളംڈ എന്ന വിഷയത്തെ ആസ്പദമാക്കി ജോര്‍ജ്ജ് നടവയലും അശോകന്‍ വേങ്ങാശ്ശേരിയും നയിക്കുന്ന സെമിനാറും ഉണ്ടായിരിക്കും.

വൈകുന്നേരം 5-മണിക്ക് ചേരുന്ന സാംസ്ക്കാരിക സമ്മേളനനത്തില്‍ സാമുഹിക, സാംസ്ക്കാരിക നേതാക്കള്‍ പങ്കെടുക്കുന്നു. സമ്മേളനത്തില്‍ അമേരിക്കയിലെ മലയാള മാദ്ധ്യമ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് ട്രൈസ്സ്റ്റേറ്റ് കേരളാഫോറം അവാര്‍ഡ് സീനിയര്‍ പത്രപ്രവര്‍ത്തകനായ ജോര്‍ജ്ജ് തുമ്പയിലിന് സമ്മാനിക്കും. തുടര്‍ന്ന് കേരളത്തനിമയാര്‍ന്ന കലാസംസ്ക്കാരിക പരിപാടികള്‍ക്ക് അനൂപ് ജോസഫ്  നേതൃത്വം നല്‍കും.

ആഘോഷ പരിപാടികളുടെ വിജയത്തിനായി  ട്രൈസ്സ്റ്റേറ്റ് കേരളാഫോറം ചെയര്‍മാന്‍ ഫീലിപ്പോസ് ചെറിയാന്‍റെ നേതൃത്വത്തില്‍ തോമസ് പോള്‍ (ജനറല്‍ സെക്രട്ടറി), സുരേഷ് നായര്‍ (ട്രഷറര്‍), ജോര്‍ജ്ജ് ഓലിക്കല്‍ കേരള ഡേ ചെയര്‍മാന്‍), അനൂപ് ജോസഫ്(കള്‍ച്ചറല്‍ പ്രോഗ്രാം), തമ്പി ചാക്കോ,
 ജോബി ജോര്‍ജ്ജ്,  അലക്സ് തോമസ്, ജീമോന്‍ ജോര്‍ജ്ജ്, രാജന്‍ സാമുവല്‍, റോണി വറുഗീസ,് സജി കരിംകുറ്റിയില്‍, മോഡി ജേക്കബ്, ജോര്‍ജ്ജ് നടവയല്‍, എന്നിവരോടൊപ്പം അംഗ സംഘടനകളുടെ പ്രതിനിധികളും  പ്രവര്‍ത്തിക്കുന്നു.
Kerala Piravi

LEAVE A REPLY

Please enter your comment!
Please enter your name here