ഫൊക്കാനയുടെ പുരോഗമന മുഖമാണ് ടെറൻസൺ തോമസ്, ഒരുപക്ഷെ ഇടതുപക്ഷ ചിന്തകൻ ആയതുകൊണ്ടാകാം ഫൊക്കാനയ്‌ക്ക്‌ ഒരു പുരോഗമന ആശയംഉണ്ടാകണം എന്ന് അദ്ദേഹം ആഗ്രഹിക്കുന്നത്. അതിൽ തെറ്റൊന്നുമില്ല, ഫൊക്കാനയുടെ വിവിധ തലങ്ങളിൽ പ്രവർത്തിച്ച ടെറൻസൺ സെക്രട്ടറി ആയിരിക്കുന്ന സമയത്താണ് ചിക്കാഗോയിൽ ഫൊക്കാനയുടെ ചരിത്രം തിരുത്തിക്കുറിച്ച കൺവൻഷൻ നടന്നത്. ഇപ്പോൾ ഫൊക്കാനയുടെ തെരഞ്ഞെടുപ്പ് സസൂക്ഷ്മം നടത്തിയ ഒരു തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗം കൂടിയാണ് അദ്ദേഹം. ഫൊക്കാനയിൽ ഈ അടുത്തകാലത്തുണ്ടായ ചില വിഷയങ്ങൾ  കേരളാ ടൈംസുമായി അദ്ദേഹം പങ്കുവയ്ക്കുന്നു.

ഫൊക്കാനയുടെ ഫിലാഡൽഫിയയിലെ തെരഞ്ഞെടുപ്പിനെ കുറിച്ച് ഇലക്ഷൻ കമ്മീഷൻ അംഗം എന്ന നിലയിൽ ഒന്ന് വിലയിരുത്താമോ?

2016 ജൂലൈമാസം കാനഡായിൽ തെരഞ്ഞെടുപ്പ് നടക്കാതെ പോയത് ചില പ്രശനങ്ങൾ കൊണ്ടാണെന്നു പാറയുന്നവരുണ്ട്. അത് ശരിയല്ല. സമയക്കുറവുകൊണ്ടായിരുന്നു തെരഞ്ഞെടുപ്പ് നടക്കാതെ പോയത്. കാനഡാ കൺവൻഷൻ  പരിപാടികളുടെ ബാഹുല്യം, താരങ്ങളുടെ ബാഹുല്യം കൊണ്ടൊക്കെ പല പരിപാടികളും വൈകി. ആ സാഹചര്യത്തിലാണ് ഇലക്ഷൻ മാറ്റിവച്ചത്. ആ തെരഞ്ഞെടുപ്പ് അതെ രൂപത്തിൽ നല്ല രീതിയിൽ നടത്തുവാൻ സാധിച്ചു ഒരു വിവാദവും ഇല്ലാതെ അത് നടത്താൻ സാധിച്ചു എന്നാണ് എന്റെ വിശ്വാസം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നല്ല നടത്തിപ്പ് കൂടി ആയിരുന്നു ഫൊക്കാനയുടെ ഈ വർഷത്തെ തെരഞ്ഞെടുപ്പ്”ഫൊക്കാന തെരഞ്ഞെടുപ്പ് 2016 -18″ഒരു സംഘടനയുടെ വീണ്ടെടുപ്പ് ആയിരുന്നു എന്ന് തന്നെ പറയാം, നവംബർ ഒന്ന് മുതൽ ഫൊക്കാന സജീവമായി രംഗത്തു വരികയാണ്.

ഫൊക്കാനയിൽ കുറെ വർഷങ്ങൾ ആയി അധികാര വിവാദങ്ങൾ ഉണ്ടാകുന്നുണ്ടല്ലോ? എന്താണിതിനു കാരണം?

ഫൊക്കാനയിൽ ഓരോവർഷവും നിരവധി സംഘടനകൾ അംഗത്വം എടുക്കുന്നുണ്ട് ഫൊക്കാനയെ സംബന്ധിച്ച് പ്രവർത്തനത്തിനാണ് പ്രാധാന്യം അധികാരത്തിനല്ല. അധികാരത്തിനായി വരുന്നവർക്ക് പദവികൾ ലഭിക്കുന്നില്ല എന്നതാണ് സത്യം. ഫൊക്കാനയുടെ തെരഞ്ഞെടുപ്പുകളും വിജയികളെയും എടുത്തു നോക്കു പ്രവർത്തിക്കുവാൻ സന്നദ്ധത, എന്ന് പറയുമ്പോൾ സ്വന്തം പ്രോബ്ലങ്ങൾ വരെ മാറ്റിവച്ചു സംഘടയുമായി പ്രവർത്തിക്കാൻ പറ്റുന്നവരാണ് ഇതുവരെയും ഫൊക്കാനയുടെ തലപ്പത്തു വരുന്നത് .

മാധവൻ ബി നായർ പിന്മാറിയില്ലായിരുന്നു എങ്കിൽ ഇലക്ഷൻ കമ്മീഷന്റെ പ്രവർത്തനങ്ങൾ വീണ്ടും പരാചയപ്പെടുമായിരുന്നില്ലേ?

എന്റെ സുഹൃത്ത് മാധവൻ നായരുടെ പിന്മാറ്റവും തെരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ല. അദ്ദേഹം മത്സരിച്ചിരുന്നു എങ്കിലും തെരഞ്ഞെടുപ്പ് ഭംഗിയായി നടക്കുമായിരുന്നു.

ഇന്നുവരെ ഫൊക്കാനയുടെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇലക്ഷന്റെ പ്രവർത്തനങ്ങളിൽ യാതൊരു ഒരു പ്രശനവുമുണ്ടായിട്ടില്ല. 2006 ലെ ഫ്ലോറിഡാ തെരഞ്ഞെടുപ്പിൽ പോലും ഭംഗിയായി ഇലക്ഷൻ നടന്നിരുന്നുഭരണസമിതിയും ഉണ്ടായിരുന്ന. കേസും ഫൊക്കാനയിൽ നിന്നും പോയി വേറെ സംഘടനാ ഉണ്ടായതൊന്നും തെരഞ്ഞെടുപ്പ് കമ്മിഷനുമായി നടന്ന പ്രോബ്ലങ്ങൾ അല്ല. ഫൊക്കാനയുടെ തുടക്കം മുതൽ ഫൊക്കാനയ്ക്കു ഒരു തെരഞ്ഞെടുപ്പ് പ്രക്രിയ ഉണ്ട്. അത് ഇന്നുവരെ ഭംഗിയായി നടന്നിട്ടുണ്ട്, നടക്കുകയും ചെയ്യും. ഫൊക്കാനയിൽ നിന്നും കുറച്ചതു ആളുകൾ പോയതിനു ശേഷം അതായത് 2006 മുതൽ ഫൊക്കാനയുടെ വളർച്ച ത്വരിതഗതിയിൽ ആയിരുന്നു.

ഫൊക്കാനയുടെ വളർച്ചയ്ക്കു എന്തെല്ലാം പദ്ധതികൾ ആണ് മുൻ സെക്രട്ടറി എന്ന നിലയിൽ മനസിൽ ഉള്ളത് ?

എല്ലാ വിഭാഗങ്ങളിലും പെട്ട ആളുകളെ ഫൊക്കാനയുമായി കൂട്ടിയിണക്കി പ്രവർത്തിക്കുവാൻ സാധിച്ചിട്ടുണ്ട്. ഫൊക്കാനയുടെ എല്ലാ കമ്മിറ്റികളും അങ്ങനെ ആണ് പ്രവർത്തിക്കുന്നത്. ജനോപകാരപ്രദമായ പ്രവർത്തനങ്ങൾ അമേരിക്കൻ മലയാളികൾക്കും, കേരളത്തിലെ അശരണരായ സാധുജനങ്ങൾക്കും ചെയ്യുവാൻ എല്ലാ കമ്മിറ്റികളെയും പോലെ എന്റെ കമ്മിറ്റിക്കും സാധിച്ചിട്ടുണ്ട്. കേരളത്തിൽ ചാരിറ്റി ചെയ്യുവാൻ നിരവധി പ്രവർത്തനങ്ങൾ നടത്തി. ആദ്യന്തിരിമയി സഹായം വേണ്ടവർക്ക് എക്കാലവും സഹായം എത്തിക്കുവാൻ പറ്റിയിട്ടുണ്ട്. ഫൊക്കാനയുടെ ജനറൽ സെക്രട്ടറി ആയിരുന്ന സമയത്ത് വികലാംഗരായ ആളുകൾക്ക് കേരളത്തിലെ ഓരോ ജില്ലയ്ക്കും ഓരോ കാലുകൾ വീതം കൊടുത്ത് ഏതാണ്ട് ഒന്നരലക്ഷം വീതമായിരുന്നു അതിനു ചെലവായത്. ഫൊക്കാനയുടെ പ്രവർത്തകരും അഭ്യുദയ കാംഷികളുമായിരുന്നു ആ ചാരിറ്റി പ്രവർത്തനത്തിൽ പങ്കാളികളായത് ഇത് കൂടാതെ അവയവദാന ചരിത്രത്തിൽ വലിയ മാറ്റം ഉണ്ടാകുവാൻ സാധിച്ചു. നമ്മുടെ മരണശേഷം നമ്മുടെ അവയവങ്ങൾ മറ്റുള്ളവർക്ക് പ്രയോജനം ചെയ്യും അത്തരം ഒരു പദ്ധതിക്ക് വേണ്ടി തുടക്കം കുറിക്കുകയും അവയവദാന സമ്മത പാത്രത്തിൽ ഒപ്പിടുകയും നിരവധി ഫൊക്കാനാ അംഗങ്ങളെ അതിൽ പങ്കാളികളാക്കുകയും ചെയ്തു ഇത്തരം കാര്യങ്ങൾ ഇനിയും തുടരുകയും ചാരിറ്റി പ്രവർത്തനങ്ങളിൽ സജീവമാകുകയും ചെയ്യണം എന്നാണ് ആഗ്രഹം.

ഫൊക്കാനയുടേ മുൻകാല നേതാക്കളിൽ പലരും ഇപ്പോൾ സജീവമല്ലയോ. എന്താണിതിനു കാരണം?

അങ്ങനെ ഒരു ചോദ്യത്തിന് പ്രസക്തിയില്ല കാരണം ഫൊക്കാനയുടെ ഒരു പദവിയിൽ ഒരാൾ വരുമ്പോൾ തന്നെ ആ വ്യക്തിക്ക് കുറഞ്ഞത് 40 വയസെങ്കിലും ഉണ്ടാകും 35 വർഷമായി ഫൊക്കാനയിൽ പ്രവർത്തിച്ചിട്ടുള്ള പല  മുൻകാല നേതാക്കന്മാരും പ്രായാധിക്യം കൊണ്ട് മാറി നിൽക്കുന്നു എന്നാണ് ഞാൻ കരുതുന്നത് എങ്കിൽ തന്നെയും അവരെല്ലാം ഫൊക്കാനയ്‌ക്കൊപ്പം ഇന്നും സജീവമാണ്.

പുതിയ ഫൊക്കാന കമ്മിറ്റിയെ  കുറിച്ച്? 

 ആർജവമുള്ള കമ്മിറ്റി എന്ന് ഒറ്റ വാക്കിൽ പറയാം. ഫൊക്കാനയുടെ തുടക്കം മുതൽ സജീവമായി പ്രവർത്തിക്കുന്ന വ്യക്തിയാണ് ശ്രീ തമ്പി ചാക്കോ, ജനറൽ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പും അങ്ങനെ തന്നെ, ഈ കമ്മിറ്റിയിലുള്ള എല്ലാവരും അങ്ങനെ തന്നെ പ്രവർത്തനശേഷിയുള്ള ഒരു കമ്മിറ്റി തന്നെ. മുൻകാലങ്ങളിൽ നിന്ന്  കുറേക്കൂടി മെച്ചപ്പെട്ട പ്രവർത്തനങ്ങൾ ഈ കമ്മിറ്റിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണ് എന്റെ പ്രതീക്ഷ അതിനുള്ള ആർജവമുള്ള പ്രവർത്തകരാണ് ഫൊക്കാനയിൽ ഉള്ളത്.

ഇതുവരെയുള്ള സംഘടനാ പ്രവർത്തനങ്ങൾ എന്തെല്ലാമായിരുന്നു?

കൊട്ടാരക്കരയിൽ വിദ്യാർത്ഥിസംഘടനാ പ്രവർത്തനവുമായിട്ടാണ് സംഘടനാ പ്രവർത്തനം തുടങ്ങുന്നത് അമേരിക്കയിൽ എത്തിയിട്ട് 20 വർഷം ഇന്നുവരെയും ആത്മാർത്ഥമായി പ്രവർത്തിക്കുന്നു. സംഘടനാ പ്രവർത്തനം എന്നത് സാംസ്കാരികപ്രവർത്തനം ആണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ഇവിടെ വന്നതിനു ശേഷം വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷനുമായി ചേർന്ന് പ്രവർത്തിച്ചു. ഫൊക്കാനയ്ക്കു എന്നും അഭിമാനിക്കാവുന്ന സംഘടനയാണ് വെസ്റ്റ് ചെസ്റ്റർ മലയാളിഅസോസിയേഷൻ. അമേരിക്കയിലെത്തി ആദ്യവർഷം തന്നെ വെസ്റ്റ് ചെസ്റ്റർ മലയാളിഅസോസിയേഷന്റെ കമ്മിറ്റി മെമ്പർ ആയി, രണ്ടാമത്തെ വർഷം സെക്രട്ടറി, പിന്നീട് പ്രസിഡന്റായി, ഫൊക്കാനയുടെ ന്യൂ യോർക്ക് റീജിയൻ പ്രസിഡന്റ്, നാഷണൽ ജോ സെക്രട്ടറി, പിന്നീട് ജനറൽസെക്രട്ടറി ആയി, ആത്മാർത്ഥമായ സംഘടനാ പ്രവർത്തനം നടത്തിയതുകൊണ്ടാകാം ഫൊക്കാനയുൾപ്പെടെയുള്ള സംഘടനകൾ എന്നെ തോളോട് തോൾ ചേർത്തത് എന്ന് വിശ്വസിക്കുന്നു. ഈ സമയത്ത് ഫൊക്കാനയിലേക്കു എന്നെ നയിച്ച ചില മുഖങ്ങളെക്കൂടി ഓർക്കേണ്ടതുണ്ട് ശ്രീ. പോൾ കറുകപ്പിള്ളിൽ, ടി.എസ് ചാക്കോ, ശ്രീകുമാർ ഉണ്ണിത്താൻ, കൊച്ചുമ്മൻ ജേക്കബ് തുടങ്ങിയവർ എനിക്ക് നേതൃത്വ രംഗത്തേക്ക് വരുവാൻ സഹായിച്ചവരാണ്.

ചെറുപ്പം മുതൽക്കേ മികച്ച സംഘാടകനും, കലാ സാംസ്കാരിക പ്രവർത്തകനും, നേതാവുമായിരുന്നു ടെറൻസൺ തോമസ്. അത് ഒരു  അഭിമാനത്തോടെ വീക്ഷിച്ചിട്ടുള്ള സഹപാഠി കൂടെയാണ് ഈ ലേഖകൻ. അമേരിക്കയിൽ വച്ചും പ്രവർത്തനങ്ങൾക്കൊപ്പം കലാ പ്രവർത്തനങ്ങളിലും സജീവമാകുകയാണ് ടെറൻസൺ. ആർട്ട് ലവേഴ്സ് ഓഫ് കേരളാ എന്ന സംഘടയുമായി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ടെറൻസൺ മുൻ മന്ത്രിയും ചിന്തകനുമായ എം.എ ബേബി പങ്കെടുക്കുന്ന പരിപാടി സംഘടിപ്പിന്നതിന്റെ തയാറെടുപ്പിലാണിപ്പോൾ.

LEAVE A REPLY

Please enter your comment!
Please enter your name here