ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റ് സെന്റ്്. തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തിലെ വിശുദ്ധ യൂദാശ്ലീഹായുടെ തിരുശേഷിപ്പ് വണക്കവും, പ്രധാന തിരുനാളും ഒക്ടോബര്‍ 30 -ന് ഞായറാഴ്ച രാവിലെ 11 മണിക്ക് ഭക്ത്യാദരപൂര്‍വ്വം നടത്തുന്നതാണെന്ന് ഫൊറോനാ വികാരി ഫാ. തോമസ് കടുകപ്പിള്ളി അറിയിച്ചു.

ഒക്ടോബര്‍ 21ന് വെള്ളിയാഴ്ച മുതല്‍ ആരംഭിച്ച ആഘോഷമായ ദിവ്യബലിയും, നൊവേനയും, തിരുശേഷിപ്പ് വണക്കവും എല്ലാദിവസവും വൈകിട്ട് 7.30 മുതല്‍ നടന്നു വരുന്നു. ദിവസേന നടക്കുന്ന വിശുദ്ധന്റെ നോവേനയിലും, തിരുക്കര്‍മ്മങ്ങളിലും ഇടവകയില്‍ നിന്നും, സമീപ ദേവാലയങ്ങളില്‍ നിന്നും നൂറു കണക്കിനു വിശ്വാസികള്‍ പങ്കെടുക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

2013 ഒക്‌ടോബര്‍ 17നാണ് വിശുദ്ധന്റെ തിരുശേഷിപ്പ് പ്രതിഷ്ഠാ ചടങ്ങുകള്‍ സോമര്‍സെറ്റ് ദേവാലയത്തില്‍ നടന്നത്. ഓസ്ട്രിയയിലെ വിയന്നയില്‍ നിന്ന് ഫാ. എബി പുതുമനയുടെ നേതൃത്വത്തില്‍ വിയന്ന ആര്‍ച്ച് ബിഷപ്പ് ക്രസ്സ്‌റ്റോഫ് ഷോണ്‍ ബോണിന്റെ സാക്ഷ്യപത്രത്തോടുകൂടി സോമര്‍സെറ്റിലെ സെന്‍റ് തോമസ് ഫൊറോനാ ദേവാലയത്തില്‍ കൊണ്ടുവന്ന വിശുദ്ധന്റെ തിരുശേഷിപ്പ് ഫൊറോനാ വികാരി ഫാ. തോമസ് കടുകപ്പിള്ളി ഏറ്റുവാങ്ങുകയും, ഷിക്കാഗോ രൂപതയുടെ അഭിവന്ദ്യ പിതാവ് മാര്‍ ജേക്കബ് അങ്ങാടിയത്ത് പരസ്യ വണക്കത്തിനായി ദേവാലയത്തില്‍ പ്രതിഷ്ഠിക്കുകയും ചെയ്തിരുന്നു.

ഒക്ടോബര്‍ 21 ന് വെള്ളിയാഴ്ച ആരംഭിച്ച വിശുദ്ധന്റെ നൊവേനയും, വിശുദ്ധ ദിവ്യബലിയും, സ്റ്റാറ്റന്‍ ഐലന്‍ഡ് ബ്ലെസ്ഡ് കുഞ്ഞച്ചന്‍ സീറോ മലബാര്‍ കാത്തോലിക് മിഷന്‍ വികാരി ഫാ. ഫ്രാന്‍സിസ് നമ്പ്യാപറമ്പിലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്നു. ദിവ്യബലി മധ്യേ തിരുനാള്‍ സന്ദേശവും നല്കപ്പെട്ടു.

ഒക്ടോബര്‍ 22 -ന് ശനിയാഴ്ച രാവിലെ നടന്ന വിശുദ്ധന്റെ നൊവേനയും, ദിവ്യബലിയും, മറ്റു പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കും ഫാ. പോളി തെക്കന്‍ സി.എം.ഐ നേതൃത്വം നല്‍കി.

ഒക്ടോബര്‍ 23 ന് ഞായറാഴ്ചയിലെ തിരുക്കര്‍മ്മങ്ങള്‍ക്ക് ഇടവക വികാരി ഫാ.തോമസ് കടുകപ്പിള്ളി നേതൃത്വം നല്‍കി. തിരുനാള്‍ സന്ദേശവും നല്‍കപ്പെട്ടു.

ഒക്ടോബര്‍ 24 -ന് തിങ്കളാഴ്ച്ച വൈകിട്ട് 7.30-ന് നടന്ന നൊവേനയും, വിശുദ്ധ ദിവ്യബലിയും മറ്റു പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കും പാറ്റേഴ്‌സണ്‍ സെന്‍റ് ജോര്‍ജ് സീറോ മലബാര്‍ കാത്തോലിക് ദേവാലയ വികാരി ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടിലിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെട്ടു.ദിവ്യബലി മധ്യേ തിരുനാള്‍ സന്ദേശവും നല്‍കപ്പെട്ടു.

25ണ്ടന് ചൊവ്വാഴ്ച വൈകീട്ട് 7.15 -ന് നടന്ന ഉണ്ണി യേശുവിന്‍റെ നൊവേനയും,വിശുദ്ധന്റെ ദിവ്യബലിയും ബഹുമാനപ്പെട്ട ഫാ.ബിജു നാറാണത്ത് സി.എം.ഐ നേതൃത്വം നല്കി. ദിവ്യബലി മധ്യേ തിരുനാള്‍ സന്ദേശം നല്‍കി.

26- ന് ബുധനാഴ്ചയിലെ വിശുദ്ധന്റെ നൊവേനയും,ദിവ്യബലിയും, മറ്റു തിരുക്കര്‍മ്മങ്ങള്‍ക്കും ഫിലാഡല്‍ഫിയ സെന്റ്. തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ഇടവക വികാരി ഫാ.ജോണിക്കുട്ടി പുലീശ്ശേരി നേതൃത്വം നല്കി. തിരുനാള്‍ സന്ദേശവും നല്‍കപ്പെട്ടു.

27- നു വ്യാഴാഴ്ച വൈകീട്ട് 7.30ണ്ട ന് നടക്കുന്ന വിശുദ്ധന്റെ നൊവേനയും, ദിവ്യബലിയും ഫാ.പീറ്റര്‍ അക്കനത്തു സി.എം.ഐ യുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്നു.

ഒക്ടോബര്‍ 28 – ന് വെള്ളിയാഴ്ച വൈകീട്ട് 7.30ണ്ട ന് നടക്കുന്ന വിശുദ്ധന്റെ നൊവേനയും, ദിവ്യബലിയും ഫാ. ജോണി ചെങ്ങളം സി.എം.ഐ നയിക്കും.

ഒക്ടോബര്‍ 29 -ന് ശനിയാഴ്ച രാവിലെ 9 മണിക്കുള്ള വിശുദ്ധന്റെ നൊവേനയും, ദിവ്യബലിയും, മറ്റു പ്രത്യേക പ്രാര്‍ത്ഥനകളും രാവിലെ 9 മണിക്ക് മാതാവിന്റെ നൊവേന പ്രാര്‍ത്ഥനയോടെ ആരംഭിക്കും.തിരുക്കര്‍മ്മങ്ങള്‍ക്ക് ഫാ. ഫിലിപ്പ് വടക്കേക്കര നേതൃത്വം നല്‍കും.

വിശുദ്ധന്റെ പ്രധാന തിരുനാള്‍ ദിനമായ ഒക്ടോബര്‍ 30 ണ്ടന് ഞായറാഴ്ചയിലെ തിരുക്കര്‍മ്മങ്ങള്‍ രാവിലെ 11-ന് ആഘോഷമായ ദിവ്യബലിയോടെ ആരംഭിക്കും. തിരുക്കര്‍മ്മങ്ങള്‍ക്കു ക്‌നാനായ സീറോ മലബാര്‍ കാത്തോലിക് മിഷന്‍ വികാരി ഫാ.റെന്നി കട്ടേല്‍ (ന്യൂയോര്‍ക്ക്,ന്യൂജേഴ്‌സി ഈസ്‌റ്റേണ്‍ റീജിയന്‍ ഡയറക്ടര്‍) നേതൃത്വം നല്കും. വികാരി ഫാ. തോമസ് കടുകപ്പിളളി, ഫാ. ഫിലിപ്പ് വടക്കേക്കര, ഫാ. പീറ്റര്‍ അക്കനത്ത് സി. എം.ഐ, ഫാ.പോളി തെക്കന്‍ സി. എം.ഐ എന്നിവര്‍ സഹകാര്‍മ്മികരായിരിക്കും.

ദിവ്യബലിക്കു ശേഷം ലതീഞ്ഞു, വിശുദ്ധന്റെ രൂപം വഹിച്ചുകൊണ്ടുള്ള ആഘോഷപൂര്‍വ്വമായ പ്രദക്ഷിണവും, പ്രദക്ഷിണത്തിനുശേഷം തിരിശേഷിപ്പ് വണക്കവും, തുടര്‍ന്ന് നേര്‍ച്ച വിതരണവും ഉണ്ടായിരിക്കും .

മിശിഹായുടെ വിശ്വസ്ത ദാസനും അസാധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥനുമായ വി. യുദാശ്ശീഹായുടെ തിരുശേഷിപ്പ് വണങ്ങുന്നതിനും, വിശുദ്ധന്റെ തിരുനാള്‍ ആഘോഷങ്ങളില്‍ ഭക്തിപൂര്‍വ്വം പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുന്നതിനും എല്ലാ ഇടവകാംഗങ്ങളേയും മറ്റ് തീര്ത്ഥാടകരേയും സ്‌നേഹത്തോടെ ക്ഷണിക്കുന്നതായി വികാരിയച്ചനും, ട്രസ്റ്റിമാരും, സംഘാടകരും അറിയിച്ചു.

നിയോഗങ്ങള്‍ സമര്‍പ്പിക്കുന്നതിനും മറ്റ് വിവരങ്ങള്‍ക്കും ബന്ധപ്പെടുക :

ടോം പെരുമ്പായില്‍ (ട്രസ്റ്റി) 646 326 3708
തോമസ് ചെറിയാന്‍ പടവില്‍ (ട്രസ്റ്റി) 908 906 1709
മിനേഷ് ജോസഫ് (ട്രസ്റ്റി) 201 978 9828,
മേരിദാസന്‍ തോമസ് (ട്രസ്റ്റി) 201 912 6451
ജോസ് അലക്‌സ് (തിരുനാള്‍ കോര്‍ഡിനേറ്റര്‍) 732 857 5055
ജെയിംസ് പുതുമന (തിരുനാള്‍ കോര്‍ഡിനേറ്റര്‍) 732 216 4783.
നിയോഗങ്ങള്‍ സമര്‍പ്പിക്കാന്‍: http://tinyurl.com/stjudethirunal2016
വെബ് : www.stthomsayronj.org

സെബാസ്റ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.

somersett_thirunal_pic2

LEAVE A REPLY

Please enter your comment!
Please enter your name here