കാനഡയിലെ മലയാളി കുട്ടികളുടെ സര്‍ഗ്ഗ ചേതനയെ തൊട്ടുണര്‍ത്തുന്ന കലാ മാമാങ്കം സംഘടിച്ചു കൊണ്ട് മിസ്സിസ്സാഗ കേരളം അസോസിയേഷന്‍ സമാജങ്ങള്‍ക്കിടയില്‍ വ്യത്യസ്തവും ശ്രദ്ധേയവുമാകുന്നു .

മിസ്സിസ്സാഗയിലെ ഈഡന്‍ റോസ് പബ്ലിക് സ്കൂളില്‍ നവംബര്‍ അഞ്ചാം തീയതി ശനിയാഴ്ച ഒരു മണിക്കാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത് . ഓണ്‍ലൈനില്‍ മുന്‍കൂട്ടി അപേക്ഷിക്കുന്ന പതിനാറു വയസിനു താഴെയുള്ള മലയാളി ആണ്‍ കുട്ടികളെയും പെണ്‍കുട്ടികളെയും മൂന്നു വിഭാഗങ്ങളായി തിരിക്കും . ഒന്നര മണി മുതല്‍ മൂന്നു വരെ പ്രച്ഛന്ന വേഷ മത്സരവും തുടര്‍ന്ന് മൂന്നു മുതല്‍ നാല് വരെ ചിത്ര രചനാ മത്സരവും നടക്കും . അഞ്ചു ഡോളറാണ് രെജിസ്‌ട്രേഷന്‍ ഫീ.

പ്രച്ഛന്ന വേഷത്തിനുള്ള പ്രമേയം മത്സരാര്‍ഥികള്‍ രക്ഷിതാക്കളുമായി ആലോചിച്ചു അനുയോജ്യമായത് തിരഞ്ഞെടുക്കാവുന്നതാണ് . സംഭാഷണം, വേഷപ്പകിട്ട് , ആത്മ വിശ്വാസം, കലാനൈപുണ്യം, എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കിയാവും വിധി നിര്‍ണ്ണയം. എന്നാല്‍ ചിത്ര രചനയ്ക്കുള്ള പ്രമേയം മത്സര സമയത്തു നല്‍കുന്നതായിരിക്കും. ചിത്ര രചന യ്ക്കു ഏതു മീഡിയവും ഉപയോഗിക്കാം. ആവശ്യമായ കൂട്ടുകള്‍ കൊണ്ട് വരേണ്ടതാണ്.

കലാവാസനയുള്ള കുരുന്നുകളെ പ്രോത്സാഹിപ്പിക്കുവാന്‍ ലക്ഷ്യം വച്ച് കൊണ്ടുള്ള ഈ സംരംഭത്തിന് മുന്‍ വര്‍ഷങ്ങളിലെപ്പോലെ ഇത്തവണയും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് പ്രസിഡന്റ് പ്രസാദ് നായര്‍ പറഞ്ഞു. നൂറില്‍ പരം കുട്ടികള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മത്സരത്തിന്റെ ചുക്കാന്‍ പിടിക്കുന്ന ജെറി ഈപ്പനും നിഷാ ഭക്തനും പറഞ്ഞു.

മത്സരവിജയികള്‍ക്കുള്ള പ്രശംസാ പത്രവും കാഷ് അവാര്‍ഡും മിസ്സിസ്സാഗാ അസോസിയേഷന്റെ ഈ വര്‍ഷത്തെ ക്രിസ്മസ് വിരുന്നിന്റെ വര്‍ണാഭമായ വേദിയില്‍ വച്ച് വിതരണം ചെയ്യും. പങ്കെടുക്കുന്ന എല്ലാര്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും. ഡിസംബര്‍ ഒന്‍പതിന് മഞ്ഞു പെയ്യുന്ന രാത്രിയില്‍ സാന്റാ ക്‌ളോസിനെ വരവേറ്റു കൊണ്ട് മിസ്സിസാഗയിലെ പായല്‍ ബാങ്കെറ്റ് ഹാളിലാണ് കലാ സാംസ്കാരിക പരിപാടികള്‍ ഉള്‍പ്പെടുത്തിയ ക്രിസ്മസ് ആഘോഷം.

ഈ രണ്ടു പരിപാടികളെക്കുറിച്ചഗുള്ള വിശദ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും അസ്സോസിയെഷന്‍ ഭാരവാഹികളുമായി ബന്ധപ്പെടാം.

Registration link : https://goo.gl/forms/9nQolaGDrKrgJKrl2

Facebook : http://www.facebook.com/MississaugaKerala

Email : mississaugakeralaassociation@gmail.com

LEAVE A REPLY

Please enter your comment!
Please enter your name here