ഇറ്റലിയില്‍ ശക്തമായ ഭൂചലനം. സെന്‍ട്രല്‍ ഇറ്റലിയിലാണ് ഭൂചലനമുണ്ടായിട്ടുള്ളത്. റിക്ടര്‍ സ്‌കെയിലില്‍ 7.1 രേഖപ്പെടുത്തിയ ഭൂചലനം സെന്‍ട്രല്‍ ഇറ്റലിയിലാണ് ഉണ്ടായത്. പെറൂജയില്‍ നിന്നും 68 കി.മീറ്റര്‍ അകലെയാണ് പ്രഭവകേന്ദ്രം.  കഴിഞ്ഞ മൂന്നു ദിവസത്തിനിടെയുണ്ടാകുന്ന മൂന്നാമത്തെ
ഭൂചലനമാണിത്. ബുധനാഴ്ച  6.4, 5.1 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പങ്ങള്‍ ഉണ്ടായിരുന്നു.

ഭൂചലനത്തില്‍ ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. ചിലപ്പോള്‍ അടുത്തിടെ തന്നെ ഇതിലും ശക്തമായ ഭൂചലനമുണ്ടാവാനുള്ള സാധ്യതയുണ്ടെന്ന് യു.എസ്.ജി.എസിന്റെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി അധികൃതര്‍ അറിയിച്ചു. നാശനഷ്ടങ്ങളോ ആളാപായങ്ങളോ ഉണ്ടായതായി വാര്‍ത്തകളൊന്നും ലഭിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. 

LEAVE A REPLY

Please enter your comment!
Please enter your name here