ഡിട്രോയ്റ്റ്: പ്രസിദ്ധ വചന പ്രഘോഷകനും, ധ്യാന ഗുരുവുമായ ബ്രദര്‍ സണ്ണി സ്റ്റീഫന്‍ നവംബര്‍ 1 ചൊവ്വാഴ്ച ഇന്റര്‍നാഷണല്‍ പ്രയര്‍ ലയനില്‍ മുഖ്യ പ്രഭാഷണം നല്‍കുന്നു. ജാതിമത ഭേതമന്യേ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പ്രാര്‍ത്ഥനക്കായി ഒത്തു ചേരുന്ന ഐ. പി. എല്‍ ടെലികോണ്‍ഫ്രന്‍സ് എല്ലാ ചൊവ്വാഴ്ചയും രാത്രി 9 മണിക്ക് സജ്ജീവമാകുമ്പോള്‍ പങ്കെടുക്കുന്നവരുടെ മാനസികവും കുടുംബപരവുമായ നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനുള്ള ഒരു വേദിയായി മാറുന്നു.

ബ്രദര്‍ സണ്ണി സ്റ്റീഫന്റെ സന്ദേശം കേള്‍ക്കുന്നതിനും, പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നതിനും താല്‍പര്യമുള്ളവര്‍ 1605 562 3140 എന്ന ഫോണ്‍ നമ്പര്‍ ഡയല്‍ ചെയ്ത് 656750 എന്ന കോഡ് പ്രസ് ചെയ്യണമെന്ന സംഘാടകര്‍ അറിയിച്ചു.

ഡിട്രോയ്റ്റ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഐ. പി. എല്‍ പ്രവര്‍ത്തനം കോര്‍ഡിനേറ്റ് ചെയ്യുന്നത് റ്റി. എ. മാത്യു (ഹൂസ്റ്റണ്‍), സി. വി. സാമുവേല്‍ (ഡിട്രോയ്റ്റ്) എന്നിവര്‍ ഉള്‍പ്പെടുന്ന കമ്മിറ്റിയാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സി. വി. സാമുവേല്‍ – 586 216 0602

                         ടി. എ. മാത്യു – 713 436 2207

LEAVE A REPLY

Please enter your comment!
Please enter your name here