നമ്മടെ ജില്ലാ വികസനകാര്യത്തിൽ പിന്നോക്കം നിൽക്കുന്ന ഒരു ജില്ലയാണല്ലോ. അങ്ങയുടെ മുൻഗാമി പരേതനായ ശ്രി.കെ.കെ.നായർ, ശ്രീ. കെ.കരുണാകരൻ സർക്കാർ വെള്ളിതളികയിൽ വെച്ചു നിട്ടിയ മന്ത്രി പദവി വെണ്ടന്നുവെച്ചു നേടിയെടുത്തതാണ് നമ്മുടെ പത്തനുംതിട്ട ജില്ല. ഈ ജില്ല ഇപ്പോഴും ശൈശവ അവസ്‌ഥയിൽ തന്നെ ആണന്നു താങ്കൾക്കും അറിയാമല്ലോ?.

ഇന്ന് ജില്ലയിൽ താങ്കളുടെ നേത്രുത്തത്തിൽ 16വർഷം തരിശുഭൂമിയായി കിടന്നഭൂമിയിൽ നെൽ വിത്തു വിതക്കുന്നത്‌ കാണാൻ സാധിച്ചു.വളരെ സന്തോഷം….. ക്യഷി വികസിക്കേണ്ടത്….‌ പ്രോസാഹിപ്പിക്കേണ്ടത്‌ നമ്മുടെ ഈ കൊച്ചു കേരളത്തിനു വളരെ ആവിശ്യമാണ്…..പക്ഷെ ഇത്‌ ഒരു ആരംഭശൂരത്വമായി മാറാതിരിക്കുവാൻ അങ്ങ്‌ ശ്രദ്ധിക്കുമല്ലോ!!! അതുപോലെ തന്നെ അങ്ങു ഇന്ന് വിതച്ച വിത്ത്‌ എന്റെ നാടിന്റെ, നമ്മൂടെ പത്തനംതിട്ടയുടെ വികസനത്തെ മുരടിപ്പിക്കുന്ന കളയായി മാറാതിരിക്കുവാൻ ഒരു ജനപ്രതിനിധിയെന്ന നിലയിൽ അങ്ങേക്കു കടമയുണ്ട്‌.

പത്തനംതിട്ട ജില്ലയെന്നു പറയുന്നത്‌ ആയിരകണക്കിനു എന്നെ പൊലെയുള്ള പ്രവാസികൾ ഉപജിവനാർദ്ധം ഉറ്റവരിൽ നിന്നും ഉടയവരിൽ നിന്നും അകലെ വിദേശത്തു ജിവിക്കുന്നവരാണന്നു അങ്ങേക്കും അറിവുള്ളതാണാല്ലോ?അതുപോലെ തന്നെ നമ്മുടെ നാട്‌ വിശ്വാസത്തിന്റെയും പൈത്യകത്തിന്റെയും സംഗമ ഭൂമിയാണന്നും താങ്കൾക്ക്‌ അറിവുള്ളതാണല്ലോ?.ശബരിമലയും മാരമൺ ,കുംബനാട്‌,ചെറുകൊൽപുഴ കൺവൻഷനുകളും മഞ്ഞനിക്കരയും പരുമല തീർത്‌ഥാടനവും ആറന്മുള വള്ളംകളിയും കടമനിട്ട പടയണിയും ഒക്കെകൊണ്ടു സന്പ‌ന്നമായ ജില്ലാ…ഗവി ,ആനക്കുട്‌, കൊട്ടവഞ്ചി തുടങ്ങി വിനോദ സ്ഞ്ചാരികൾക്കും പ്രിയപ്പെട്ട ജില്ല…..

നമ്മുടെ ഈ നാടിന്റെ സംസ്ക്കാരവും ഈ തനിമയും കണുവാനും ഇതിൽ പങ്കാളികൾ ആകുവാനും വിദേശത്തും സ്വദേശത്തും താമസിക്കുന്ന നമ്മുടെ അളുകൾക്ക്‌ ………വരും തലമുറക്ക് വളരെ പ്രയോജനം ചെയ്യുന്ന ഒരു പദ്ധതി ആയിരുന്നു അച്ചുതാന്ദൻ സർക്കാരിന്റെ കാലത്ത്‌ ആരംഭിച്ചതും ഉമ്മൻ ചാണ്ടി സർക്കാർ നടപ്പിലാക്കുവാൻ അത്മാർദ്ധമായി ശ്രമിക്കുകയും ചെയ്ത ആറന്മുള വിമാനത്താവള പദ്ധതി.അതിനെ പൈത്യകത്തിന്റെ പേരു പറഞ്ഞു ഇല്ലാതാക്കാൻ ശ്രമിച്ചത്‌ നഗരപ്രദേശങ്ങളളിൽ കുടിയെറി പാർത്തവർ ആയിരുന്നുവെന്ന് എനിക്കും അങ്ങേക്കും അറിവുള്ളതാണല്ലോ?

ആറന്മുളയിൽ തന്നെ വിമാനത്താവളും വരണമെന്ന് ആർക്കും കടുംപിടിത്ത മുണ്ടാകെണ്ടകാര്യമുണ്ടന്ന് തോന്നുന്നില്ല.പക്ഷെ നമ്മുടെ ജില്ലക്കും അടുത്തുള്ള മറ്റു ജില്ലകൾക്കും പ്രയോജനം ചെയ്യുന്ന ഒരു അനുയോജ്യമായ വിമാനത്തവള പദ്ധതി കൊണ്ടു വരുവാൻ അങ്ങെയ്ക്കു കഴിയണും.അത്‌ നമ്മുടെ ജില്ലയുടെ വികസനതുടിപ്പുകൾക്ക്‌ ഒരു നാഴികകല്ലായി തിരും…

വിത്തു വിതക്കുന്നത്‌ നല്ലതാണ്…അത്‌ നമ്മുടെ നാടിന്റെ പട്ടിണി മാറ്റുവാൻ സാഹയിക്കും.നമ്മുടെ നാടിന്റെ വികസനത്തിനുതകുന്ന വിത്തുകൾ എതെന്നും എന്തെന്നും തിരിച്ചറിഞ്ഞ്‌ വിതക്കുവാൻ താങ്കൾക്ക്‌ കഴിയട്ടെ….അതിന്റെ കൂലി വരമ്പത്ത്‌ തന്നെ ലഭിക്കട്ടെ!!!!!

സ്നേഹപുർവ്വം

ജയിംസ്‌ കൂടൽ,ജനറൽ സെക്രട്ടറി

പത്തനംതിട്ട ജില്ലാ അസോസിയേഷൻ,

ഹ്യുസ്റ്റൺ, നോർത്ത്‌

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here