ഓസ്റ്റിന്‍: നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ്മാ ഭദ്രാസനത്തിന്റെ കീവില്‍ പുതുതായി രൂപീകൃതമായ റിയോ ഗ്രാന്റ് വാലി മാര്‍ത്തോമ്മാ കോണ്‍ഗ്രിഗേഷന്‍ പണികഴിപ്പിച്ച ദേവാലയം കൂദാശ ചെയ്തു.

ഭദ്രാസനാധിപന്‍ അഭി.ഡോ.ഐസക് മാര്‍ ഫീലക്‌സിനോക്‌സ് എപ്പിസ്‌കോപ്പ കൂദാശ ചെയ്തു സമര്‍പ്പിച്ച ദേവാലയവും പാഴ്‌സണേജും നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ്മാ സഭയുടെ സൗത്ത് ഓസ്റ്റിണിലെ പ്രഥമ ദേവാലയം ആണ്. വികാരി റവ.ജോണ്‍സണ്‍ ഉണ്ണിത്താന്‍, ഭദ്രാസന സെക്രട്ടറി റവ.ഡെന്നീസ് ഫിലിപ്പ്, റവ.ഡോ.ഫിലിപ്പ് വര്‍ഗ്ഗീസ്, റവ.ഡെന്നീസ് എബ്രഹാം, സമീപ എക്യൂമെനിക്കല്‍ ദേവാലയങ്ങളിലെ വൈദീകരും പങ്കെടുത്ത ചടങ്ങില്‍ കോണ്‍ഗ്രിഗേഷന്‍ വിശ്വാസികള്‍ക്ക് അഭിമാനത്തിന്റെയും ദൈവത്തോടുള്ള കൃതജ്ഞതാ അര്‍പ്പണത്തിന്റെയും ധന്യ നിമിഷങ്ങളായി മാറി. ചുരുക്കം കുടുംബങ്ങള്‍ മാത്രമുള്ള കോണ്‍ഗ്രിഗേഷനില്‍ അംഗങ്ങളായവരുടെ മാറി. ചുരുക്കം കുടുംബങ്ങള്‍ മാത്രമുള്ള കോണ്‍ഗ്രിഗേഷനില്‍ അംഗങ്ങളായവരുടെ അര്‍പ്പണ ബോധത്തിന്റെയും പ്രാര്‍ത്ഥനയുടെയും ഫലമായാണ് വളരെവേഗം ദേവാലയവും പാഴ്‌സണേജും പൂര്‍ത്തീകരിക്കുവാന്‍ സാധിച്ചത്. മാര്‍ത്തോമ്മാ മെക്ലിക്കോമിഷന്റെ ഒരു ഹബ് ആയി പുതുതായി പണികഴിപ്പിച്ച പാഴ്‌സനേജ് ഉപയോഗിക്കും.

പി.ടി. എബ്രഹാം, ഡോ.ജോണ്‍ എബ്രഹാം, ഡോ.ചെറി എബ്രഹാം, സന്തോഷ് സ്‌കറിയ, റിജു ജോര്‍ജ്ജ്, ബിനോജ് മാത്യു തുടങ്ങിയവര്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

7jp 6jp 5jp 1

LEAVE A REPLY

Please enter your comment!
Please enter your name here