കേരളപ്പിറവി ആഘോഷത്തില്‍ പങ്കെടുക്കുന്നതിന് ഗവര്‍ണറെ ക്ഷണിക്കാതിരുന്നതിന് മറുപടിയുമായി മുഖ്യമന്ത്രി. ഗവര്‍ണര്‍ വന്നാല്‍ പ്രോട്ടോകോള്‍ പ്രശ്‌നമുണ്ടാവും. കൂടുതല്‍ അതിഥികളെ ഉള്‍പ്പെടുത്താന്‍ കൂട്ടായി എടുത്ത തീരുമാനമാണിത്. പ്രതിപക്ഷ നേതാക്കള്‍ അടക്കമുള്ള കക്ഷിനേതാക്കള്‍ ചേര്‍ന്നാണ് പരിപാടി തയ്യാറാക്കിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാധാരണഗതിയില്‍ ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ നിശ്ചിത എണ്ണം ആളുകള്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ സാധിക്കൂ. അതാണ് പ്രോട്ടോക്കോള്‍. എന്നാല്‍, ഈ പരിപാടി അത്തരത്തിലുള്ള ഒന്നല്ല. ഇവിടെ കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കേണ്ടതുണ്ട്. അതിനാല്‍ പ്രോട്ടോകോള്‍ അനുസരിച്ച് പരിപാടി നടത്തുക ബുദ്ധിമുട്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് ആരംഭിച്ച് ഇന്ന് തന്നെ തീരുന്നതല്ല വജ്രകേരളം പരിപാടിയെന്നും ഗവര്‍ണറെ വരും ദിവസങ്ങളില്‍ പ്രധാനപ്പെട്ട പരിപാടിക്ക് ക്ഷണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here