ഫിലാഡല്‍ഫിയ: ബെന്‍സലേം സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍, പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളിന് ഭക്തിനിര്‍ഭരമായ തുടക്കം. ഒക്‌ടോബര്‍ 30-നു ഫാ. ദീപു ഫിലിപ്പിന്റെ കാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ ബലിയര്‍പ്പണത്തിനുശേഷം ആഘോഷമായ കൊടിയേറ്റ് നടന്നു. പെരുന്നാളിന്റെ പ്രധാന ആചരണങ്ങള്‍ നവംബര്‍ 4,5,6 തീയതികളില്‍ നടക്കും. കോട്ടയം വൈദീക സെമിനാരി പ്രഫസര്‍ ഫാ. ഡോ. നൈനാന്‍ കെ. ജോര്‍ജ്, വെരി റവ. സക്കറിയ കോര്‍എപ്പിസ്‌കോപ്പ, ഫാ. ഷിനോജ് തോമസ് എന്നിവര്‍ ആചരണങ്ങള്‍ക്ക് മുഖ്യകാര്‍മികരാകും.

നവംബര്‍ നാലിന് വെള്ളിയാഴ്ച വൈകിട്ട് 6.30-നു വിശുദ്ധ കുര്‍ബാനയും, മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും തുടര്‍ന്നു ആഘോഷമായ പ്രദക്ഷിണവും, നേര്‍ച്ചയും നടക്കും. നവംബര്‍ അഞ്ചാംതീയതി ശനിയാഴ്ച വൈകിട്ട് 3 മണി മുതല്‍ “കൂദോശ് ഈത്തോ’ കോണ്‍ഫറന്‍സ് നടക്കും. ഇതില്‍ വിവിധ പ്രായത്തിലുള്ളവര്‍ക്കായി കുടുംബജീവിതത്തെ ആസ്പദമാക്കി സെമിനാറുകള്‍ നടക്കും. വൈകിട്ട് 6.30-നു സന്ധ്യാനമസ്കാരം, പരുമല തിരുമേനി അനുസ്മരണ പ്രഭാഷണം, പാരമ്പര്യ പുഴുക്കു നേര്‍ച്ച എന്നിവയുണ്ടായിരിക്കും.

പ്രധാന പെരുന്നാള്‍ ദിനമായ ഞായറാഴ്ച രാവിലെ പ്രഭാത നമസ്കാരം, 9.30-നു വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാന, മദ്ധ്യസ്ഥ പ്രാര്‍ത്ഥന എന്നിവയും, 11.30-ന് ആഘോഷമായ പ്രദക്ഷിണവും പരുമല തിരുമേനി ശ്രാദ്ധ സദ്യയും നടക്കും.

പെരുന്നാള്‍ നടത്തിപ്പിനായി വിപുലമായ ക്രമീകരണങ്ങള്‍ നടന്നുവരുന്നതായി കണ്‍വീനര്‍ തോമസ് ഒ. ഏബ്രഹാം, ജയിംസ് വര്‍ഗീസ് എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫാ. ഷിബു വേണാട് (വികാരി), മാത്യു കുര്യന്‍ (സെക്രട്ടറി), ബിനു ഫിലിപ്പ് (ട്രഷറര്‍), ബിജു ചാക്കോ (ജോയിന്റ് ട്രഷറര്‍), സൈമണ്‍ കല്ലേലി (ജോയിന്റ് സെക്രട്ടറി). ഓഫീസ് ഫോണ്‍: 215 639 4132.

bensalemthirunal_pic2

LEAVE A REPLY

Please enter your comment!
Please enter your name here