getPwe4hoto.php

ഷിക്കാഗോ: മലയാളി എന്‍ജിനീയേഴ്‌സ്‌ അസോസിയേഷന്‍ ഇന്‍ നോര്‍ത്ത്‌ അമേരിക്കയുടെ (മീന) ഈവര്‍ഷത്തെ പിക്‌നിക്ക്‌ ഹെറിക്‌ ലേക്കില്‍ (Herrick Lake, Forest Preserve, 35580 Naperville Rd, Naperville, IL ) വെച്ച്‌ ജൂലൈ പതിനൊന്നാം തീയതി ശനിയാഴ്‌ച രാവിലെ 10 മുതല്‍ നടക്കും. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവര്‍ക്ക്‌ വിനോദവും വിജ്ഞാനവും പകര്‍ന്നു നല്‍കുന്ന വിവിധയിനം കലാപരിപാടികള്‍ ഈ പിക്‌നിക്കിലെ പ്രത്യേകതയാണ്‌. വിജയികള്‍ക്ക്‌ സമ്മാനവും സംഘാടകര്‍ ഒരുക്കുന്നുണ്ട്‌.

എന്‍ജിനീയറിംഗ്‌, വിവരസാങ്കേതിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഒരുമിച്ചുകൂടി അവരുടെ അനുഭവങ്ങള്‍ പങ്കുവെയ്‌ക്കുവാനും പരസ്‌പര ബന്ധങ്ങള്‍ പുതുക്കുവാനുമുള്ള ഒരു അവസരമാണിത്‌. രാവിലെ മുതല്‍ വിവിധതരത്തിലുള്ള ഭക്ഷണക്രമീകരണങ്ങളും സംഘാടകര്‍ ഒരുക്കുന്നുണ്ട്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഏബ്രഹാം ജോസഫ്‌ (പ്രസിഡന്റ്‌) 841 302 1350, സാബു തോമസ്‌ (പി.ആര്‍.ഒ) 630 890 5045. ഫിലിപ്പ്‌ മാത്യു അറിയിച്ചതാണിത്‌.

LEAVE A REPLY

Please enter your comment!
Please enter your name here