ടെക്‌സസ് സിറ്റി (ടെക്‌സസ്): ചൊവ്വാഴ്ച മുതല്‍ കാണാതായ പതിനാറു വയസ്സുള്ള ക്രിസ്റ്റിന്‍ ഫ്രിച്ചിന്റെ മൃതദേഹം ടെക്‌സസ് സിറ്റി വടക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന കുറ്റിക്കാട്ടില്‍ നിന്നും ഇന്ന് (നവംബര്‍ 10) വ്യാഴാഴ്ച വൈകിട്ട് കണ്ടെടുത്തതായി ബെടൗണ്‍ പോലീസ് ലഫ്റ്റനന്‍ര് സ്റ്റീവന്‍ സോറിസ് അറിയിച്ചു.

ഇതിനോടനുബന്ധിച്ച് കാണാതായ ഫ്രിച്ചിന്റെ മാതാവ് സിന്ധ്യാ മോറിസ് (37), മോറിസിന്റെ മകന്‍ ബ്രിയാന (13) എന്നിവരുടെ മൃതദേഹം ചൊവ്വാഴ്ച തന്നെ വീട്ടില്‍ വെടിയേറ്റു മരിച്ച നിലയില്‍ തന്നെയായിരുന്നു.

കൊലപാതകങ്ങള്‍ക്ക് ഉത്തരവാദിയെന്ന് സംശയിക്കുന്ന ഫ്രിച്ചിന്റെ ബോയ്ഫ്രണ്ട് ജെസ്സി ഡോബ്‌സിനെ പോലീസ് പിടി കൂടിയിട്ടുണ്ട്. ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട 21 വയസ്സുള്ള ജെസ്സി ഡോബ്‌സിന് രണ്ടു കുട്ടികള്‍ ഉണ്ട് രണ്ട് കുട്ടികളുടെ മാതാവായ ഡോബ്‌സിന്റെ ഭാര്യയുമായി ഈ വര്‍ഷം ആദ്യം ഉണ്ടായ കുടുംബ പ്രശ്‌നങ്ങളില്‍ പോലീസ് സുവാവിനെതിരെ കേസ്സെടുത്തിരുന്നു. ഡോബ് മയക്കു മരുന്നിനടിമയായിരുന്നുവെന്ന് ഭാര്യ പറഞ്ഞു. കാണാതായ ക്രിസ്റ്റിന് വേണ്ടി പോലീസും വളണ്ടിയര്‍മാരും ഒരാഴ്ച അന്വേഷണം നടത്തിവരികയായിരുന്നു.

Fritch

LEAVE A REPLY

Please enter your comment!
Please enter your name here