ഹൂസ്റ്റണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടിയ ഡൊണാള്‍ഡ് ട്രമ്പിനെ അഭിനന്ദിച്ചും പ്രസിഡന്റ് ഒബാമയെ കുറ്റപ്പെടുത്തിയും ഫെയ്‌സ്ബുക്കില്‍ അഭിപ്രായം രേഖപ്പെടുത്തിയ ടി.വി. അവതാരികയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു.

25 വയസ്സുള്ള കെ.ആര്‍.ഐ.വി.(KRIV) അവതാരിക സ്‌ക്കാര്‍ലറ്റ് ഫാക്കര്‍ തന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ സ്വകാര്യ ഫേസ്ബുക്കില്‍ രേഖപ്പെടുത്തിയതിനാണ് പിരിച്ചുവിടപ്പെട്ടതെന്ന് നവംബര്‍ 17 വ്യാഴാഴ്ച മാധ്യമങ്ങളെ അറിയിച്ചു.

ട്രമ്പ് തിരഞ്ഞെടുപ്പില്‍ ജയിച്ചു എന്നറിഞ്ഞതിനുശേഷമാണ് സുഖമായ ഉറക്കവും സുരക്ഷിതത്വബോധവും ലഭിച്ചതെന്നും, ഒബാമയുടെ 8 വര്‍ഷത്തെ ഭരണം ജനങ്ങളില്‍ പരസ്പരം ചേരിതിരിവ് സൃഷ്ടിച്ചുവെന്നും ഇവര്‍ കുറിച്ചിട്ടിരുന്നു.

തിരഞ്ഞെടുപ്പിന് മുമ്പും, തിരഞ്ഞെടുപ്പു കഴിഞ്ഞും ഉണ്ടായ സംഭവ വികാസങ്ങളേയും കുറിച്ചുള്ള വ്യക്തിപരമായ അഭിപ്രായങ്ങള്‍ പൊതുജനമദ്ധ്യത്തിലേക്ക് കൊണ്ടുവന്നതു ശരിയായി തോന്നുന്നില്ലെന്നും, മനഃപൂര്‍വ്വമായി ക്ഷമാപണം നടത്തുന്നുവെന്നും ഫേസ്ബുക്കില്‍ നിന്നും അഭിപ്രായങ്ങള്‍ നീക്കം ചെയ്തശേഷം സ്‌ക്കാര്‍ലറ്റ് പറഞ്ഞു.

ഫേസ്ബുക്കില്‍ എന്തും കുറിച്ചിടാം എന്ന് വിശ്വസിക്കുന്നവര്‍ക്ക് ഒരു മുന്നറിയിപ്പു കൂടിയാണ് ഈ സംഭവം. സ്‌ക്കാര്‍ലറ്റിന് തൊഴില്‍ നഷ്ടപ്പെട്ടുവെങ്കില്‍, ജയിലില്‍ അടയ്ക്കുന്നതുള്‍പ്പെടെയുള്ള ശിക്ഷകള്‍ ലഭിക്കുമെന്നും അറിഞ്ഞിരിക്കേണ്ടതാണ്.

ScarlettFakhar

LEAVE A REPLY

Please enter your comment!
Please enter your name here