ന്യൂ യോർക്ക് : ഭൗതിക സുഖങ്ങള്‍ക്കു പിന്നാലെ ഓടുന്ന മനുഷ്യനു ആതമീയതയുടെ ദിവ്യാനുഭൂതി പകർന്നു നൽകികൊണ്ട്‌ 60 നാള്‍ നീണ്ടു നിൽക്കുന്ന  മണ്ഡല മകരവിളക്ക്‌ പൂജകള്‍ക്ക്‌  വെസ്റ്റ്ചെസ്റ്റർ അയ്യപ്പ സ്വാമി ക്ഷേത്രത്തിൽ  ശരണഘോഷമുഖരിതമായ അന്തരീഷത്തില്‍ തുടക്കമായി . മുന്‍ വര്‍ഷത്തിലേത്‌  പോലെ ഈ വര്‍ഷവും മകരവിളക്ക്‌ മഹോത്സവത്തില്‍ പങ്കെടുക്കുവാനും കലിയുഗ വരദനായ അയ്യപ്പ സ്വാമിയെ കണ്ട്‌ തൊഴുവാനും ശനിദോഷം അകറ്റി സര്‍വ ഐശേ്വര്യ സിദ്ധിക്കുമായി വൻ  ഭക്‌തജന തിരക്കാണ്‌  ആദ്യത്തെ  ദിവസം തന്നെ അനുഭവപ്പെട്ടത്‌.  എല്ലാ ദിവസവു ക്ഷേത്രം  പ്രസിഡന്റ് പാർത്ഥസാരഥി പിള്ള , സെക്രട്ടറി  പദ്മജ പ്രേം എന്നിവരുടെ  നേതൃത്വത്തില്‍ നടക്കുന്ന  ഭക്‌തി സാന്ദ്രമായ ഭജന, നെയ്യ് അഭിഷേകം, പാൽഅഭിഷേകം,തേൻ അഭിഷേകം, ചന്ദനാ അഭിഷേകം, ഭസ്മാഅഭിഷേകം എന്നീ  അഭിഷേകങ്ങൾക്ക് ശേഷം    സര്‍വാലങ്കാര വിഭൂഷിതനായ അയ്യപ്പ സ്വാമിക്ക്‌ മുന്നില്‍ ദിപരാധനയും നടത്തുന്നു .  

മണ്ഡല മകരവിളക്ക്‌ കാലമായ  അറുപതു ദിവസവും ഈ പുജാതി വിധികൾ ഉണ്ടായിരിക്കുന്നതാണ്. ഈ  പുജാതി വിധികൾ   ഭക്‌തജനങ്ങളെ ഭക്‌തിയുടെ പരമാനന്ദത്തില്‍ എത്തിക്കുന്നു എന്ന കാര്യത്തിൽ  യാതൊരു  സംശയവുമില്ല.  ക്ഷേത്രം  മേൽശാന്തി ബ്രഹ്മശ്രീ മനോജ് നബൂതിരിയുടെ നേതൃതത്തിൽ  ആണ് പൂജാദി കർമങ്ങൾ നടത്തുന്നത്.

സര്വ്വസംഗ പരിത്യാഗം അഥവാ ആഗ്രഹങ്ങളും സുഖഭോഗങ്ങളും ത്യജിക്കുക എന്നുളളതാണ്‌ പ്രധാനമായും മണ്ഡല മകരവിളക്ക്‌ കാലത്തെ  സങ്കല്‌പ്പം . എല്ലാ ദിവസത്തെ പൂജകൾ സ്പോൺസർ ചെയ്യുവാൻ  ഭക്‌തജനങ്ങളുടെ തിരക്കുതന്നെയാണ് എന്നത്‌ അചഞ്ചലമായ ഭക്‌തി നിര്‍വൃതിയുടെ ഉദാഹരണമാണ്‌ .

ജീവനുള്ളവയും, ഇല്ലാത്തവയുമായ സമസ്‌തത്തിനും ഉദ്‌ഭവസ്‌ഥാനവും, ലയസ്‌ഥാനവും ആയിരിക്കുന്ന, സത്യമായ ചൈതന്യമാണ്‌ ഈശ്വരൻ  എന്നും, അതുതന്നെയാണ്‌ ജീവികളിൽ  ഞാൻ എന്നബോധത്തോടെ പ്രകാശിക്കുന്ന ആത്മാവ്‌ എന്നുമുള്ളതാണ്‌ ഭാരതീയ യോഗീശ്വരന്മാരുടെ അനുഭവ സാക്ഷ്യം. ഈ ചൈതന്യം തന്നെയാണ്‌ പ്രപഞ്ച രൂപത്തില്‌ എങ്ങും പ്രകടമായിരിക്കുന്നതും. ആ ആത്യന്തിക അനുഭവത്തിലേക്ക്‌ മുന്നേറാനുള്ള പടിപടിയായുള്ള പരിശീലന ത്തിനുള്ള അവസരം ആണ്‌ ഓരോ മണ്ഡല കാലവും. 

വളരെ ദുർലഭമായി മാത്രം ലഭിച്ചിരിക്കുന്ന ഈ മനുഷ്യജന്മം നല്ല കർമങ്ങൾ മാത്രം ചെയ്യുവാൻ മാത്രമായി ഉപയോഗിക്കാം.

ഭാരതീയ പൈതൃകത്തിൽ ജനിച്ച ഏതൊരു വെക്തിയും അനുഷ്ടികേണ്ടത് കര്മ്മം ഭക്തി ജ്ഞാനം എന്നിവ തൻറെ സ്വത്വത്തിനു യോജിക്കും വിധം സമന്വയിപ്പിച്ചു ജീവിക്കുക എന്നുള്ളതാണ്. ഇതുതന്നെയാണ് ഹൈന്ദവസംസ്കാരം ലോകത്തിനു നൽകുന്ന സുപ്രധാന സന്ദേശവും. 

മണ്ഡല മകരവിളക്ക്‌ പൂജകള്‍ക്ക്‌  വെസ്റ്റ്ചെസ്റ്റർ അയ്യപ്പ സ്വാമി ക്ഷേത്രത്തിൽ  ശരണഘോഷമുഖരിതമായ അന്തരീഷത്തില്‍ തുടക്കമായി .എല്ലാ ദിവസവും നടക്കുന്ന ഈ  പൂജാദി കർമ്മങ്ങളിലേക്കു ഏവരെയും സ്വാഗതം ചെയ്യുന്നതായി ക്ഷേത്ര കമ്മറ്റി അറിയിച്ചു. 

2016-11-16-PHOTO-00000005 (1)

LEAVE A REPLY

Please enter your comment!
Please enter your name here