ഹൂസ്റ്റണ്‍: കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദേശ മലയാളികള്‍ ഉള്ളതും ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ വന്നുപോകുന്ന ശബരിമലയുടെ ആസ്ഥാനവുമായ പത്തനംതിട്ട ജില്ലയില്‍ ഒരു വിമാനത്താവളം എന്ന ചിരകാലസ്വപ്‌നം 5 വര്‍ഷത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമാകുന്നതിന് താന്‍ അക്ഷീണം പരിശ്രമിയ്ക്കുമെന്ന് വീണാ ജോര്‍ജ്ജ് എം.എല്‍.എ.

ശബരിമല തീര്‍ത്ഥാടകര്‍ക്ക് പ്രയോജനകരമാംവിധം ഒരു വിമാനത്താവളം അനുവദിയ്ക്കുന്നതിന്
മുഖ്യമന്ത്രി പിണറായി വിജയന്‍ എടുത്ത അനുകൂല നിലപാടുകള്‍ വീണാ ജോര്‍ജ്ജ് സദസ്യരുടെ ശ്രദ്ധയില്‍പ്പെടുത്തി. ജില്ലയിലെ മറ്റു എം.എല്‍.എ.മാരുമായി കൂടിയാലോചിച്ച് വേണ്ടതു ചെയ്യാമെന്ന് വീണാ ജോര്‍ജ്ജ് ഉറപ്പു നല്‍കി.

ജില്ലാതിര്‍ത്തിയിലുള്ള എരുമേലി ചെറുവള്ളി എസ്റ്റേറ്റിനോടൊപ്പം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള യാതൊരു പാരിസ്ഥിതിക പ്രശ്‌നങ്ങളുമില്ലാത്ത പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ കൊടുമണ്‍ എസ്റ്റേറ്റ്, ശബരിമലയ്ക്കടുത്ത് ളാഹ എസ്റ്റേറ്റ്, കുമ്പഴയ്ക്കടുത്ത് ഹാരിസണ്‍ എസ്റ്റേറ്റ് തുടങ്ങിയ സ്ഥലങ്ങളും ജില്ലയില്‍ വിമാനത്താവളത്തിന് അനുയോജ്യമായതും, പരിഗണിയ്ക്കാവുന്നതാണെന്നും ആവശ്യപ്പെട്ട് വീണാ ജോര്‍ജ്ജ് എം.എല്‍.എ. മുഖേന കേരളാ മുഖ്യമന്ത്രിയ്ക്ക് പത്തനംത്തിട്ട ജില്ലാ അസോസിയേഷന്‍ യു.എസ്.എ. സമര്‍പ്പിച്ച നിവേദനത്തിന് മറുപടി പറയുകയായിരുന്നു വീണാ ജോര്‍ജ്ജ്.

ജില്ലാ അസോസിയേഷന്‍ സാരഥിയും പ്രമുഖ മാധ്യമ പ്രവര്‍ത്തകനുമായ ബ്ലസന്‍ ഹൂസ്റ്റണ്‍ ഇത് സംബന്ധിച്ച നിവേദനം എം.എല്‍.എ.യ്ക്ക് സമര്‍പ്പിച്ചു.

ജില്ലയ്ക്ക് അഭിമാനമായ പമ്പാനദിയുടെ സംരക്ഷണത്തിന് ഊന്നല്‍ നല്‍കി, ടൂറിസം രംഗത്ത് വന്‍ കുതിപ്പിന് ഉതകത്തക്കവണ്ണം, ജില്ലയിലെ പ്രകൃതി രമണീയ പ്രദേശങ്ങളെ ഉള്‍പ്പെടുത്തി ഒരു നദീജല സഞ്ചാര പാത ജില്ലയില്‍ ഉണ്ടാകുന്നതിന് ശ്രമിയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനം അസോസിയേഷന്‍ സാരഥിയും മാധ്യമപ്രവര്‍ത്തകനുമായ ജീമോന്‍ റാന്നി എംഎല്‍എയ്ക്ക് സമര്‍പ്പിച്ചു.

ഈ പദ്ധതികളില്‍ മുതല്‍ മുടക്കുന്നതുള്‍പ്പെടെയുള്ള പൂര്‍ണ്ണസഹകരണം അമേരിക്കയിലെ പത്തനംതിട്ട പ്രവാസികളുടെ ഭാഗത്തുനിന്നുണ്ടായിരിയ്ക്കുമെന്ന് അസോസിയേഷന്‍ വാഗ്ദാനം ചെയ്തു.

എം.എല്‍.എ. ആയതിനുശേഷം ആദ്യമായി ഹൂസ്റ്റണില്‍ എത്തിയ വീണാ ജോര്‍ജ്ജിന് ആവേശ്വോജ്ജ്വലമായ സ്വീകരണമാണ് അസോസിയേഷന്‍ ഒരുക്കിയത്.
നവംബര്‍ 2ന് ഞായറാഴ്ച വൈകുന്നേരം 5.30 ന് സ്റ്റാഫോഡിലുള്ള സൗത്ത് ഇന്‍ഡ്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളിലാണ് സമ്മേളനം ഒരുക്കിയത്.

ഈശ്വരപ്രാര്‍ത്ഥനയോടുകൂടി ആരംഭിച്ച ചടങ്ങില്‍ അഡ്‌ഹോക്ക് കമ്മറ്റി പ്രസിഡന്റ് ശശിധരന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജയിംസ് കുടല്‍ സ്വാഗതം ആശംസിച്ചു.
ഇന്ത്യന്‍ പാര്‍ലമെന്റിലെ ഉജ്ജ്വലശബ്ദവും, യുവതലമുറയുടെ ആവേശവും മികച്ച വാഗ്മിയുമായ എം.ബി. രാജേഷ് എം.പി.യുടെ സാന്നിദ്ധ്യം കൊണ്ട് സമ്മേളനം കൂടുതല്‍ ശ്രദ്ധേയമായി.
തുടര്‍ന്ന് നേതാക്കള്‍ ചേര്‍ന്ന് നിലവിളക്ക് കൊളുത്തി. എം.ബി. രാജേഷ് ജില്ലാ അസോസിയേഷന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ചു.

ശശിധരന്‍ നായര്‍ വിശിഷ്ടാതിഥികളെ പൊന്നാട അണിയിച്ചു. സ്ഥാപക ചെയര്‍മാന്‍ അലക്‌സാണ്ടര്‍ തോമസ് വീണാ ജോര്‍ജ്ജ് എം.എല്‍.എയ്ക്ക് മെമെന്റോ നല്‍കി ആദരിച്ചു.

സ്റ്റാഫോഡ് സിറ്റി കൗണ്‍സില്‍ പ്രോട്ടെം മേയര്‍ കെന്‍ മാത്യു, ടോം ഏബ്രഹാം, അസോസിയേഷന്‍ സാരഥികളും ഹൂസ്റ്റണിലെ പ്രമുഖരുമായ ജോര്‍ജ്ജ് ഫിലിപ്പ്, ഡോ.ജോര്‍ജ്ജ് കാക്കനാട്, സഖറിയാ കോശി, പൊന്നുപിള്ള, മാമ്മന്‍ ജോര്‍ജ്ജ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
ഷാജി കല്ലൂര്‍ നന്ദി പറഞ്ഞു.

ശശിധരന്‍ നായര്‍, ജെയിംസ് കുടല്‍, ഡോ. ജോര്‍ജ്ജ് കാക്കനാട്ട്, ഏബ്രഹാം ഈപ്പന്‍, ജോര്‍ജ്ജ് ഫിലിപ്പ്, പൊന്നുപിള്ള, ബ്ലസന്‍ ഹൂസ്റ്റന്‍, സഖറിയാ കോശി, ഷാജി കല്ലൂര്‍, മാമ്മന്‍ ജോര്‍ജ്ജ്, ചാര്‍ലി വര്‍ഗീസ് പടനിലം, റെനി കവലയില്‍, സജി കീക്കൊഴൂര്‍, റോയി വെട്ടുകുഴി, തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മറ്റി സമ്മേളനത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

Ponnada Photo2 memorandum2 memorandum1 memento Photo3 mb rajesh mp speech Photo4 Inauguration Photo1 audiance veena george speaks

LEAVE A REPLY

Please enter your comment!
Please enter your name here