എന്തിന്റെ പേരിൽ ആയാലും കോൺഗ്രസ്‌ പതാകയെ ചെങ്കൊടിയുമായി കൂട്ടികെട്ടരുത്‌!!! കമ്മുണിസ്റ്റ്‌ ഫാസിറ്റ്‌ ശക്തികൾക്കെതിരെ പടപൊരുതി കോൺഗ്രസ്‌ പ്രവർത്തകർ നെഞ്ചോട്‌ ചേർത്ത കോൺഗ്രസ്‌ പതാകയെ ചെങ്കൊടിയുമായി കൂട്ടികെട്ടാൻ കോൺഗ്രസ്‌ നേതാക്കൾ ശ്രമിക്കരുത്‌.

അന്ധമായ കോൺഗ്രസ്‌ വിരോധം മൂലം  കോൺഗ്രസ്‌ പാർട്ടിയേയും നേതാക്കളെയും സമുഹ മദ്ധ്യത്തിൽ അവഹേളിച്ചു വർഗ്ഗിയ ശ്ക്തികൾക്ക്‌ ഇൻഡ്യൻ മണ്ണിൽ വളരാൻ വളക്കുറുണ്ടാക്കിക്കൊടുത്തവരുടെ കഴിഞ്ഞകാല ചെയ്‌തികൾ ഒരു നിമിഷും കൊണ്ട്‌  മറക്കാൻ സാധിക്കുമോ? സോണിയ ഗാന്ധിയെ മാദമ്മയെന്നും രാഹുലിനെ അമുൽ ബേബിയെന്നും വിളിച്ചവർ… മൻമോഹൻ സിംഗിനേയും എ.കെ ആന്റ്ണിയേയും മൌനി ബാബയെന്നുവിളിച്ച്‌ അവഹേളിച്ചവർ… യു പി എ സർക്കാരിനെ തകർത്ത്‌ വർഗ്ഗിയ ശക്തികൾക്ക്‌ അധികാരം ലഭിക്കുവാൻ അവസരമൊരുക്കിയവർ ഉമ്മൻ ചാണ്ടിയേയും കുടുംബത്തേയും വെക്തിഹത്യ നടത്തി അവഹേളിച്ചവർ…. രമേശ്‌ ചെന്നിത്തലയെ ഹിന്ദുവാദിയായി ചിത്രികരിച്ച്‌ അവഹേളിച്ചവർ… ഹരിപ്പാട്‌ മെഡിക്കൽ കോളേജിന്റെ പേരിൽ ക്രുശിക്കുവാൻ ശ്രമിക്കുന്നവർ….

image2

അവസാനം, സ്വശ്രയകോളെജിന്റെ ഫിസ്‌ വർദ്ധനവ്‌ പിൻവലിക്കുവാൻ കോളേജു മാനേജുമെന്റുകൾ തയ്യറായപ്പോൾ  ഉമ്മൻ ചാണ്ടിയുടെയും രമേശ്‌ ചെന്നിത്തലയുടെയും വാക്കുകൾക്ക്‌ പുല്ലു വിലപോലും നൽകാൻ തായ്യാറാകത്തവർ…… കേരളാ പിറവിയുടെ 60-ാ‍ം വാർഷിക ആഘോഷങ്ങളിൽ നിന്നും നമ്മുടെ പ്രിയപ്പെട്ട മുൻ മുഖ്യമന്ത്രിമാരെ,കേരളത്തെ വികസനത്തിന്റെ ഉന്നതിയിൽ എത്തിച്ച എ.കെ. ആന്റണിയേയും ഉമ്മൻ ചാണ്ടിയേയും ഒഴിവാക്കി അവഹേളിച്ചവർ…. യുഡിഫ്‌ അധികാരത്തിൽ ഇരിക്കുന്ന ജില്ലാ ബാങ്കുകൾ പിരിച്ചുവിടുവാൻ അവസരം നോക്കി നടക്കുന്നവർ…!!!

എന്തിന്റെ പേരിൽ ആയാലും ഇവരുമായി എങ്ങനെ യോജിച്ച്‌ സമരം നടാത്തുവാൻ അത്മാഭിമാന്മുള്ള കോൺഗ്രസ്‌ പ്രവർത്തകർക്ക്‌ കഴിയും!!!

ഇന്ത്യൻ സ്വാതന്ത്രത്തിന്ന് വേണ്ടി സമരംനയിച്ചു ബ്രിട്ടീഷുകാരെ ഇന്ത്യൻ മണ്ണിൽ നിന്നും കെട്ടുകെട്ടിച്ച മഹത്തായ കോൺഗ്രസ്സ്‌ പ്രസ്ഥാനത്തിനു വർഗ്ഗിയ ഫാസിറ്റുശ്ക്തിക്ക്‌ എതിരെ പോരാട്ടും നടത്തുവാൻ ഇന്ത്യൻ സ്വാതന്ത്രദിനം കരിദിനമായി ആചരിച്ച കമ്മുണിസ്റ്റുകളുടെ പിൻന്തുണ ആവിശ്യമുണ്ടോ?

വർഗ്ഗിയ ഫാസിറ്റ്‌ കളും കമ്മ്യുണിസ്റ്റ്‌ ഫാസിറ്റുകളും  ഒരുപോലെ എതിർക്കപ്പ്പെടേണ്ടതാണ്… ഇവരിൽ അരെങ്കിലുമായി സന്ധിചെയ്യുന്നത്‌ കോൺഗ്രസിനെ സംബന്ധിച്ചടത്തോളും അത്മഹത്യാപരമാണ്…. കഴിഞ്ഞകാലങ്ങളിൽ ഘടകകക്ഷികളുടെ സമ്മർദ്ധത്തിനു വഴിപ്പെട്ട്‌  നമ്മുടെ നേതാക്കൾ എടുത്ത അഴകൊഴമ്പന്‍ നിലപാടുകളാണു കേരളത്തിലെ കോൺഗ്രസിന്റെ ഇന്നത്തെ അവസ്‌ഥക്ക്‌ കാരണമെന്ന് സംശയിച്ചാൽ കുറ്റപെടുത്തുവാൻ കഴിയുകയില്ല.

ആദരണിയനായ കെ.കരുണാകരൻ എന്ന തന്ത്രശാലിയായ രാഷ്ടിയ നേതാവിന്റെ ധിരമായ നിലാപാടുകളും പോരാട്ട വീര്യവും നിലപാടുകളിൽ വിട്ടു വിഴ്ച്ച്‌ ചെയ്യാതെ യോജിക്കേണ്ടടുത്ത്‌ യോജിച്ചു കൊണ്ടും വിയോജിക്കെണ്ടടുത്ത്‌ വിയോജിച്ചും സഘടനയുടെ പൊതുനന്മക്കു വേണ്ടി കുട്ടായി എടുത്തിട്ടുള്ള നിലാപാടുകൾക്കൊപ്പും കോൺഗ്രസ്‌ പ്രവർത്തകർ അണിനിന്നിട്ടുണ്ട്‌.

ശ്രി.കെ. കരുണാകരന്റെ കാലഘട്ടത്തിനു ശേഷം  ഏ.കെ.ആന്റണിയുടെ ആദർശശുദ്ധിയും ഉമ്മൻ ചാണ്ടിയൂടെ പ്രായോഗിക നിലാപാടുകളും ആയിരുന്നു ഒരു കാലഘട്ടത്തിൽ കേരള സാമൂഹത്തിന്റെ മുന്നിലും കോൺഗ്രസ്‌ പ്രവർത്തകരുടെ ഇടയിലും അവർക്കും കോൺഗ്രസിനും  സ്വികാരൃത ഉണ്ടാക്കികൊടുത്തത്‌.

അതോടൊപ്പും ശ്രി. രമേശ്‌ ചെന്നിത്തല കെ. പി .സി .സി പ്രസിഡന്റും ശ്രി .ഉമ്മൻ ചാണ്ടി പാർലമെന്റ്റി പാർട്ടി ലിഡറായും കേരളത്തിലെ കോൺഗ്രസിനെ നയിക്കുവാനുള്ള കോൺഗ്രസ്‌  നേത്രുത്വത്തിന്റെ തിരുമാനും കോൺഗ്രസിനെ ശ്ക്തിപ്പെടുത്തി. ശ്രി വി.എം. സുധിരനും ഉമ്മൻ ചാണ്ടിയും രമേശ്‌ ചെന്നിത്തലയും ചേർന്നൂള്ള ചേർന്നൂള്ള കുട്ടായ നേത്രുത്തമെന്ന പാർട്ടി തിരുമാനത്തിൽ വിരളി പുണ്ടവർ ഇതിനെ തകർക്കുവാൻ  ചില അഭിനവ ‘ശിഖണ്ടിമാരെ’ മുന്നിൽ നിർത്തി നടത്തുന്ന കളികൾ കോൺഗ്രസ്‌ പ്രവർത്തകരും നേതാക്കളൂം ഇനിയെങ്കിലും തിരിച്ച്‌ അറിയണും…

ഇൻഡ്യ്ൻ സ്വതന്ത്യസമരഭുമിയിൽ പോരാട്ടം നടത്തി  ഇൻഡ്യൻ മണ്ണിൽ രക്തംചിന്തി പടുത്തുയർത്തിയ  പ്രസ്ഥാനത്തിന്റെ അജണ്ട നിഛയിക്കുവാൻ ഒരു ഘടകകക്ഷികളേയും അനുവദിക്കരുത്‌. കേരളത്തിന്റെ കഴിഞ്ഞകാല കോൺഗ്രസ്‌ ചരിത്രത്തിൽ ഘടകകഷികളെ ഉപയോഗിച്ച്‌ ഇന്നും ഉണങ്ങാത്ത മുറിവായി, കറുത്ത പാടായി മാറിയ സംഭവങ്ങളുടെ ആവർത്തനം ഇനിയും ഉണ്ടാകൻ അനുവദിക്കരുത്‌.

കോൺഗ്രസ്‌ പ്രസ്ഥാനത്തെ ‌യും നേതാക്കന്മാരെയും  ഘ്‌ടകകഷികൾക്ക്‌ ഇഷ്ടം പോലെ കൊട്ടാനുള്ള ചെണ്ടയായി മാറ്റുവാൻ ഇനിയും അനുവദിക്കരുത്‌‌

എ‌ല്ലാ  ബഹുമാനവും നിലനിർത്തികൊണ്ട് പറയട്ടെ ശ്രീ രമേശ്‌ ചെന്നിത്തല വർഗ്ഗിയ ഫാസിറ്റ്‌ കൾക്കും കമ്മ്യുണിസ്റ്റ്‌ ഫാസിറ്റുകൾക്കും എതിരെ കൊടുംകാറ്റുപോലെ  സന്ധിയില്ലാ സമരം നടാത്തി നിലപാടുകളിൽ വിട്ടുവിഴ്ച ചെയ്യാതെ  കേരളത്തിലെ ജനങ്ങളുടെ പ്രതിഷക്കൊത്തു ഉയർന്ന് ഒരു യഥാർത്ഥ പ്രതിപക്ഷ നേതാവ്‌……… പ്രതിപ്ക്ഷനേതാവ്‌ സന്ധിചെയ്യേണ്ടവനല്ലാ. സമരമുഖങ്ങളിൽ ധീരമായി പോരാട്ടം നടത്തേണ്ടവനാണ്. അതാണ് കോൺഗ്രസ്‌ പ്രവർത്തകർ ആഗ്രഹിക്കുന്നത്‌

ജയ്‌ ഹിന്ദ്‌!!!!!

സ്നേഹപുർവ്വും

ജെയിംസ്‌ കൂടൽ

ഇൻഡ്യൻ ഓവർസീസ്‌ കോൺഗ്രസ്‌

ഗ്ലോബ്ബൽ കമ്മിറ്റി

LEAVE A REPLY

Please enter your comment!
Please enter your name here