ഡാളസ്: കര്‍ണ്ണാടിക്ക് സംഗാതത്തിന്റെ കുലപതി, അന്തരിച്ച ഡോ.മംഗലംപള്ളി ബാലമുരളികൃഷ്ണയ്ക്ക് ഡാളസ് പ്രവാസി സമൂഹം ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. ഇര്‍വിങ്ങ് അമരോവതി ഇന്ത്യന്‍ റെസ്‌റ്റോറന്റില്‍ നംവം.22ന് ചേര്‍ന്ന അനുശോചന സമ്മേളനത്തില്‍ ഡോ.പ്രസാദ് തോട്ടക്കൂറ, കര്‍ണ്ണാടിക്ക് സംഗീതത്തിന് ബാലമുരളികൃഷ്ണ നല്‍കിയ അനശ്വര സംഭാവനകളെ അനുസ്മരിച്ചു. ഡാളസ്സിലെ തെലുങ്ക് സമൂഹത്തോടു അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്ന സംഗീതജ്ഞന്റെ വേര്‍പാട് സംഗീത ലോകത്തിന് മാത്രമല്ല, സമൂഹത്തിലെ ഓരോ വ്യക്തികള്‍ക്കും കനത്ത നഷ്ടമാണ് വരുത്തിയിരിക്കുന്നതെന്നും അഭിപ്രായപ്പെട്ടു.

2011 ഒക്ടോബര്‍ 8ന് അവസാനമായി ഡാളസ്സില്‍ പങ്കെടുത്ത സംഗീത കച്ചേരി അവിസ്മരണീയമാക്കിയ ഡോ.ബാലമുരളി കൃഷ്ണയുടെ ബാല്യകാല സുഹൃത്തായിരുന്ന മീനാക്ഷി (അനിപിണ്ടി), ചന്ദ്രദാസ്, മധുകുമാരി, ശ്യാമള റംല, ശാന്തവിശ്വനാഥന്‍ എന്നിവരും തങ്ങളുടെ സ്മരണകള്‍ പങ്കുവെച്ചു.

സംഗീതജ്ഞനന് പുനര്‍ജനനമില്ലെങ്കിലും സംഗീതലോകത്തില്‍ അമത്യനായി ജീവിക്കുമെന്ന് തെലുങ്ക് അസ്സോസിയേഷന്‍ പ്രസിഡന്റ് സുബ്രമണ്യം കൃതജ്ഞത പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു.

IMG_2990 IMG_2985

LEAVE A REPLY

Please enter your comment!
Please enter your name here