ഡിട്രോയ്റ്റ്: വയന്‍ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ ഡ്യൂട്ടിയിലിരിക്കെ നവംബര്‍ 22 ചൊവ്വാഴ്ച വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ പ്രവേശിപ്പിച്ച ഓഫീസര്‍ കോളിന്‍ റോസ് (29) ബുധനാഴ്ച രാവിലെ മരിച്ചതോടെ അമേരിക്കയില്‍ ഒരാഴ്ചക്കുള്ളില്‍ കൊല്ലപ്പെട്ട ഓഫീസര്‍മാരുടെ എണ്ണം അഞ്ചായി. 2016 ല്‍ ഇതുവരെ 60 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

വയന്‍ (Wayne) സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി പോലീസ് ഓഫീസര്‍മാരില്‍ ആദ്യമായാണ് ഒരാള്‍ ഡ്യൂട്ടിക്കിടയില്‍ കൊല്ലപ്പെടുന്നതെന്ന് യൂണിവേഴ്‌സിറ്റി പ്രസിഡന്റ് അറിയിച്ചു.

ചൊവ്വാഴ്ച വൈകിട്ട് 6.30 ന് റോസില്‍ നിന്ന് ലഭിച്ച സന്ദേശത്തില്‍, മോഷണത്തിന് ശ്രമിച്ച ഒരു വ്യക്തിയെ ചോദ്യം ചെയ്യുകയായിരുന്നു എന്ന് പോീസ് സെര്‍ജന്റ് മൈക്കിള്‍ വുഡി പറഞ്ഞു. കൂടുതല്‍ പോലീസ് സംഭവ സ്ഥലത്തെത്തിയപ്പോള്‍ തലക്ക് വെടിയേറ്റ് നിലത്തു വീണു കിടന്നിരുന്ന റോസിന്റെ മരണം ഇന്ന് രാവിലെ സ്ഥിതീകരിക്കുകയായിരുന്നു.

വെടിവെച്ചു എന്ന് പോലീസ് സംശയിക്കുന്ന വ്യക്തിയെ പോലീസ് ചൊവ്വാഴ്ച അര്‍ദ്ധ രാത്രിയില്‍ തന്നെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

പോലീസ് ഓഫീസര്‍ മാര്‍ക്കെതിരെ അക്രമ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതില്‍ ഗവര്‍ണര്‍ ഗ്രേഗ് ഏബട്ട് ഉല്‍കണ്ഠ രേഖപ്പെടുത്തി. പത്തു വര്‍ഷത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ ഓഫീസര്‍ കൊല്ലപ്പെട്ടത് 2011 ലാണ് (73).

collin

LEAVE A REPLY

Please enter your comment!
Please enter your name here