ഷിക്കാഗോ: ആഗോള ക്‌നാനായ സമുദായത്തിലെ ഏറ്റവും അംഗങ്ങള്‍ ഉള്ള സമുദായ സംഘടനായ ഷിക്കാഗോ ക്‌നാനായ കാത്തലിക്ക് സൊസൈറ്റിയുടെ 2017 2018 കാലഘട്ടത്തിലേക്കുള്ള പുതിയ എക്‌സിക്യൂട്ടീവ് അംഗങ്ങളായി ബിനു പൂത്തുറയില്‍ (പ്രസിഡണ്ട്), സാജു കണ്ണമ്പള്ളി (വൈസ് പ്രസിഡണ്ട്), ജോണിക്കുട്ടി പിള്ളവീട്ടില്‍ (സെക്രട്ടറി), ഡിബിന്‍ വിലങ്ങുകല്ലേല്‍ ( ജോ. സെക്രട്ടറി), ഷിബു മുളയാനിക്കുന്നേല്‍ (ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു.

പ്രസിഡണ്ട് സ്ഥാനത്തേയ്ക്ക് തെരെഞ്ഞെടുക്കപ്പെട്ട ബിനു പൂത്തുറയില്‍, ഷിക്കാഗോ കെ സി എസ് വൈസ് പ്രസിഡണ്ട്, ഡി. കെ സി. സി ട്രഷറര്‍, ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഇടവക ട്രസ്റ്റി എന്നീ നിലകളിലുള്ള സേവന പാരമ്പര്യവുമായാണ് കെ സി എസ് നെ നയിക്കുവാനായി എത്തുന്നത്.

വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് തെരെഞ്ഞെടുക്കപ്പെട്ട സാജു കണ്ണമ്പള്ളി, കോട്ടയം അതിരൂപതാ കെ സി വൈ എല്‍ പ്രസിഡണ്ട്, സെക്രട്ടറി, ട്രഷറര്‍, അതിരമ്പുഴ പഞ്ചായത്ത് മെമ്പര്‍, കെ സി സി എന്‍ എ യുടെ ക്‌നാനായ ടൈംസ് എഡിറ്റര്‍, ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ഇടവകയുടെ സെക്രട്ടറി, പി.ആര്‍. ഓ ഏന്നീ നിലകളില്‍ സേവനം ചെയ്തിട്ടുള്ളത്തിനൊപ്പം ക്‌നാനായ വോയിസ് / കെ വി ടിവി യുടെ ഡയറക്ടര്‍, ഷിക്കാഗോ സോഷ്യല്‍ ക്ലബ്ബ് പ്രസിഡണ്ട് എന്നീ നിലകളില്‍ ഇപ്പോള്‍ സേവനം ചെയ്തു വരികയാണ്.

ജനറല്‍ സെക്രട്ടറി ആയി തെരെഞ്ഞെടുക്കപ്പെട്ട ജോണിക്കുട്ടി പിള്ളവീട്ടില്‍, കെ സി സി എന്‍ എ നാഷണല്‍ കൗണ്‍സില്‍ മെമ്പര്‍, ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിസ് വൈസ് പ്രസിഡണ്ട്, സെന്റ് മേരീസ് ക്‌നാനായ ഇടവകയുടെ സെക്രട്ടറി എന്നീ നിലകളില്‍ സേവനം ചെയ്തിട്ടുള്ളതിനൊപ്പം ഫോമാ നാഷണല്‍ കൗണ്‍സില്‍ അംഗം, ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ഇടവകയുടെ പി ആര്‍ ഓ എന്നീ നിലകളില്‍ ഇപ്പോള്‍ സേവനം ചെയ്തു വരികയാണ്.

ജോയിന്റ് സെക്രട്ടറി ആയി തെരെഞ്ഞെടുക്കപ്പെട്ട ഡിബിന്‍ വിലങ്ങുകല്ലേല്‍, ഷിക്കാഗോ കെ സി എസ് ന്റെ പോക്ഷക സംഘടനയായ യുവജന വേദിയുടെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട്, കെ സി എസ ബോര്‍ഡ് മെമ്പര്‍, കെ സി വൈ എല്‍ സെക്രട്ടറി എന്നീ നിലകളില്‍ സേവനം ചെയ്തിട്ടുണ്ട്.

ട്രഷറര്‍ സ്ഥാനത്തേക്ക് തെരെഞ്ഞെടുക്കപ്പെട്ട ഷിബു മുളയാനിക്കുന്നേല്‍ തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍, ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഇടവക സെക്രട്ടറി, ട്രസ്റ്റി, ഷിക്കാഗോ കെ സി എസ് ഔട്ട് ഡോര്‍ കമ്മറ്റി ചെയര്‍മാന്‍, ഷിക്കാഗോ കെ സി എസ് ഫിനാന്‍സ് കമ്മറ്റി ചെയര്‍മാന്‍, എന്നീ നിലകളില്‍ സേവനം ചെയ്തിട്ടുണ്ട്.

കെ സി സി എന്‍ എ യുടെ നാഷണല്‍ കൗണ്‍സില്‍ അംഗങ്ങളായി കെ സി എസ് മുന്‍ പ്രസിഡണ്ട് പ്രൊഫ. മേയമ്മ വെട്ടിക്കാട്ട്, ബിനു കൈതക്കത്തൊട്ടിയില്‍, ജോയി നെല്ലാമറ്റം, തോമസ് മാന്തുരുത്തിയില്‍, ജെയ്‌മോന്‍ നന്തികാട്ട്, അബിന്‍ കുളത്തിക്കരോട്ട്, തോമസ് അപ്പോഴിപ്പറമ്പില്‍ എന്നിവരെ തെരെഞ്ഞെടുത്തു. പ്രൊഫ. മേയമ്മ വെട്ടിക്കാട്ട് കെ സി സി എന്‍ എ യുടെ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്.

കെ സി എസ ലെജിസ്‌ളേറ്റിവ് ബോര്‍ഡ് അംഗങ്ങളായി സിറിള്‍ കട്ടപ്പുറം, ജിനോ കക്കാട്ടില്‍, കുഞ്ഞുമോന്‍ തത്തംകുളം, മാത്യു ഇടുക്കുതറയില്‍, മോനിച്ചന്‍ പുല്ലാഴിയില്‍, സജി മാലിത്തുരുത്തേല്‍, ടിബു മൈലാടുംപാറയില്‍, ടോമി എടത്തില്‍ എന്നിവരെയും തെരെഞ്ഞെടുത്തു. പുതുതായി തെരെഞ്ഞെടുക്കപ്പെട്ട എല്ലാ ഭാരവാഹികളും ഡിസംബര്‍ 10 ന് രാവിലെ ഷിക്കാഗോ കെ സി എസ് കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടത്തപെടുന്ന പൊതുയോഗത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here