ആല്‍മ്പുക്കര്‍ക്ക് (ന്യൂ മെക്‌സിക്കൊ): അഞ്ചും, ആറും, ഒമ്പതും വയസ്സ് പ്രായമുള്ള മൂന്ന് കുട്ടികളേയും മാതാവിനേയും വെടിവെച്ചശേഷം മാതാവിന്റെ കാമുകന്‍ സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്ത സംഭവം ന്യൂമെക്‌സിക്കൊ സംസ്ഥാനത്തെ അല്‍ബുക്കര്‍ക്കില്‍ നിന്നും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു. വെടിവെപ്പില്‍ മൂന്നു കുട്ടികള്‍ മരിക്കുകയും, കുട്ടികള സംരക്ഷിക്കുവാന്‍ ശ്രമിച്ച മാതാവിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

ഡിസംബര്‍ 5 തിങ്കളാഴ്ച വൈകീട്ട് 6.30നായിരുന്നു സംഭവം. വീട്ടില്‍ നിന്നും മാതാവും കുട്ടികളും പുറത്തുപോയ സമയം ബലമായി വാതില്‍ തുറന്നു അകത്തു പ്രവേശിച്ച കാമുകന്‍, തിരിച്ചെത്തിയ കുട്ടികള്‍ക്കും, മാതാവിനും നേരെ പതിയിരുന്ന് വെടിവെക്കുകയായിരുന്നു.

കുട്ടികളുടെ മാതാവുമായി ചുരുങ്ങിയ കാലത്തെ ബന്ധം ഉണ്ടായിരുന്ന ജോര്‍ജ്ജ് ദാനിയേലാണ്(45) കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതെന്ന് ഡിസംബര്‍ 6 ചൊവ്വാഴ്ച വൈകീട്ട് നടത്തിയ പത്രസമ്മേളനത്തില്‍ പോലീസ് ചീഫ് ഗോര്‍ഡന്‍ ഈഡന്‍ പറഞ്ഞു. കുട്ടികളുടേയും, മാതാവിന്റേയും പേര്‍ വെളിപ്പെടുത്തിയിട്ടില്ല. കുട്ടികളുടെ മാതാവ് കാമുകനോട് വെടിവെക്കരുതെന്ന് കേണപേക്ഷിച്ചുവെങ്കിലും ജോര്‍ജ്ജ് നിര്‍ദാക്ഷ്യണ്യം വെടിവെക്കുകയായിരുന്നു. കുട്ടികളെ രക്ഷിക്കുന്നതിനുള്ള ശ്രമത്തിനിടയിലാണ് മാതാവിനും വെടിയേറ്റത്. ഇവരെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ന്യൂ മെക്‌സിക്കൊ ഗവര്‍ണ്ണര്‍ സൂസന് മാര്‍ട്ടിനസ് നിരപരാധിയായ കുട്ടികള്‍ക്കു നേരെ നടത്തിയ വെടിവെപ്പിനെ അപലപിക്കുകയും, കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.

Albuquerque Shooting albuquerque-shooting-children-killed.

LEAVE A REPLY

Please enter your comment!
Please enter your name here