ഹ്യൂസ്റ്റണ്‍: 2017 ജൂണ്‍ 28 മുതല്‍ ജൂലൈ 1 വരെ നടത്തപ്പെടുന്ന ക്‌നാനായ ഫാമിലി കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഡിസമ്പര്‍ 24 നു രാത്രി, തിരുപ്പിറവിയുടെ തിരുകര്‍മ്മങ്ങള്‍ക്കും ദിവ്യബലിക്കും ശേഷം, ദേവാലയ അങ്കണത്തില്‍ നടത്തപ്പെട്ട ലളിതമായ ചടങ്ങില്‍, ഫോറോനാ വികാരി, റവ:ഫാ: സജി പിണര്‍കയില്‍ രജിസ്‌ട്രേഷന്റെ ഉത്ഘാടനം നിര്‍വഹിച്ചു. ആദ്യ ദിവസം തന്നെ, കോണ്‍ഫ്രന്‍സിനു റജിസ്റ്റര്‍ ചെയ്‌യുകയും കോണ്‍ഫ്രന്‍സിന്റെ വിജയത്തിനായി എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്ത 20 ഓളം കുടുംബങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

ഈ കോണ്‍ഫ്രന്‍സില്‍ യുവജനങ്ങള്‍ക്കായി വിവിധ പരിപാടികള്‍ യുവജനങ്ങള്‍ തന്നെ രൂപം നല്‍കി നടപ്പിലാക്കുന്നതാണ് എന്നും, ഹൂസ്റ്റണില്‍ നിന്നും സാധിക്കുന്നിടത്തോളം യുവജന പങ്കാളിത്തം ഉറപ്പു വരുത്താന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം എന്നും അദ്ദേഹം ഇടവക അംഗങ്ങളെ ഓര്‍മ്മിപ്പിച്ചു.

ഈ ഫാമിലി കോണ്‍ഫ്രന്‍സിന്റെ വിജയത്തിനായി 17 ഓളം വിവിധ കമ്മിറ്റികള്‍ക്ക് രൂപം നല്‍കുന്നതാണ് എന്നും, കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യം ഉള്ളവര്‍ എത്രയും വേഗം രജിസ്റ്റര്‍ ചെയ്യണം എന്നും അദ്ദേഹം അറിയിച്ചു.

 
 

LEAVE A REPLY

Please enter your comment!
Please enter your name here